ഇങ്ങനെ ഒരമ്മ ഇല്ലായിരുന്നേൽ ഇങ്ങനെ ഒരു ചിരിച്ച മുഖവുമായി Post ഇടാൻ ഒരു പക്ഷേ ഞാൻ ഉണ്ടാവില്ലായിരുന്നു

അടുത്തിടെ ആണ് ട്രാൻസ് വുമൻ ഹരിണി ചന്ദന’ വിവാഹിതയായത് . സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ ജോഡി സീസണിൽ വെച്ചായിരുന്നു, താരത്തിന്റെ വിവാഹവാർത്ത പുറത്ത് വിട്ടത് ആർ ജെ മാത്തുകുട്ടി ആയിരുന്നു. താരം…

അടുത്തിടെ ആണ് ട്രാൻസ് വുമൻ ഹരിണി ചന്ദന’ വിവാഹിതയായത് . സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ ജോഡി സീസണിൽ വെച്ചായിരുന്നു, താരത്തിന്റെ വിവാഹവാർത്ത പുറത്ത് വിട്ടത് ആർ ജെ മാത്തുകുട്ടി ആയിരുന്നു. താരം വിവാഹിതയാകാൻ പോകുന്ന വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. കുടുംബമായി ജീവിക്കണമെന്നും കുഞ്ഞുണ്ടാവണമെന്നുമുള്ള സ്വപ്നവും തനിക്ക് ഉണ്ടെന്നു മുൻപും പല അഭിമുഖങ്ങളിലും താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന്റെ വിവാഹവാർത്ത പുറത്ത് വന്നത്. താരത്തിന്റെ വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാരുടെ വളർത്തു മകളാണ് ഹരിണി ചന്ദന, ഇപ്പോൾ രഞ്ജു രഞ്ജിമാരെ കുറിച്ച് താരം പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്.ചിലതിനൊന്നും Caption വേണ്ട എൻ്റെ അമ്മ ഇങ്ങനെ ഒരമ്മ ഇല്ലായിരുന്നേൽ ഇങ്ങനെ ഒരു ചിരിച്ച മുഖവുമായിPostഇടാൻ ഒരു പക്ഷേ ഞാൻ ഉണ്ടാവില്ലായിരുന്നു, എന്നെ പ്രസവിച്ച സ്ത്രീ എന്നെ വേണ്ട എന്ന് പറഞ്ഞപ്പോൾ അവക്ക് ഞാനുണ്ട് ഞാനാണ് അവളുടെ അമ്മ എന്ന് പറഞ്ഞ് എന്നെ ജീവിതത്തിലേക്ക് നയിച്ചവളാണ് എൻ്റെ അമ്മ അമ്മ പെണ്ണേ എന്നാണ് താരം കുറിച്ചത്.

2017-ൽ കൊച്ചിയിൽ നടന്ന ട്രാൻസ്ജെൻഡർ സൗന്ദര്യമത്സരത്തിൽ സെക്കൻഡ് റണ്ണറപ്പായിരുന്നു ഹരിണി. ‘ട്രാൻസ്ജെൻഡർ തിയേറ്റർ ഗ്രൂപ്പ്‌’ ആയ ‘മഴവിൽ ധ്വനി’യുടെ ‘പറയാൻ മറന്നത്’ എന്ന നാടകത്തിൽ അഭിനയിച്ചു. അത് ഒരുപാട് വേദികളിൽ അവതരിപ്പിച്ചതോടെയാണ് ഹരിണി അഭിനയ രംഗത്ത് ശ്രദ്ധിക്കപെടുന്നത്. കൊച്ചിയില്‍ നടന്ന വിവാഹ ചടങ്ങില്‍ ബിഗ്‌ബോസ് മത്സരാര്‍ത്ഥിയായ ബഷീര്‍ ബഷി, സൂര്യ ഇഷാന്‍ ദമ്പതികള്‍ ബിഗ്‌ബോസ് മത്സരാര്‍ത്ഥിയായിരുന് ദിയസന തുടങ്ങിയവര്‍ പങ്കെടുത്തു. പ്രമുഖ മേക്കപ്പ് ആര്‍ടിസ്റ്റും ട്രാന്‍സ്‌ജെന്‍ഡര്‍ പ്രവര്‍ത്തകയുമായ രഞ്ജുരഞ്ജിമാരുടെ വളര്‍ത്ത് പുത്രി കൂടിയാണ് ഹാരിണി.

സഹപാഠിയായ കുമ്പളങ്ങി സ്വദേശി സുനീഷാണ് ഹരിണിയ്ക്ക് മിന്നു ചാർത്തിയത്. ട്രാൻസ്ജെൻഡർ സമൂഹം ഒന്നടങ്കം പങ്കെടുത്ത് ആഘോഷമാക്കിയ വിവാഹച്ചടങ്ങിൽ നടിമാരായ തെസ്നി ഖാൻ, കൃഷ്ണപ്രഭ എന്നിവരും പങ്കെടുത്തിരുന്നു. വിവാഹച്ചടങ്ങിൻ്റെ വീഡിയോ സോഷ്യൽമീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാറാണ് ഹരിണിയുടെ അമ്മയുടെ സ്ഥാനത്തു നിന്ന് വിവാഹം നടത്തികൊടുത്തത്.