‘മലൈക്കോട്ടൈ വാലിബനി’ൽ ഹരിപ്രശാന്ത് വർമ്മയും!!

ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. മലൈക്കോട്ടൈ വാലിബനോളം ഹൈപ്പ് ഉയർത്തിയിട്ടുള്ള മറ്റൊരു ചിത്രവും അടുത്തൊന്നും ഉണ്ടാവില്ല.ജനുവരി 18 ന് രാജസ്ഥാനിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ടൈറ്റിൽ അല്ലാതെ സിനിമയുടെ മറ്റ് വിവരങ്ങളൊന്നും നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടില്ല.

മോഹൻലാലിനൊപ്പം അഭിനയിക്കുന്നത് ആരൊക്കെയാണെന്നതും പോലും നിർമ്മാതാക്കൾ അറിയിച്ചിട്ടില്ല.ചിത്രത്തിൻറെ ഭാഗമായ താരങ്ങളിൽ ചിലർ സ്വന്തം നിലയിൽ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.സിനിമയിൽ മറാഠി നടി സൊണാലി കുൽക്കർണിയും ഹരീഷ് പേരടിയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ മലയാളത്തിൽ നിന്ന് മറ്റൊരു താരം കൂടി ഈ ചിത്രത്തിൻറെ ഭാഗമാവുന്നവെന്ന് അറിയിച്ചിരിക്കുകയാണ്.

ഹരിപ്രശാന്ത് വർമ്മയാണ് മോഹൻലാലിനൊപ്പം മലൈക്കോട്ടൈ വാലിബനിൽ ഭാഗമാവുന്ന കാര്യം അറിയിച്ചിരിക്കുന്നത്.”ഞാൻ സിനിമകൾ കാണാൻ കാരണം തന്നെ ഈ മനുഷ്യനാണ്. അന്നുമുതലേ ഞാൻ ബഹുമാനിക്കുന്നയാളാണ് ഇദ്ദേഹം. ഈ ഇതിഹാസത്തിനൊപ്പം സ്‌ക്രീൻ പങ്കിടാൻ എനിക്ക് അവസരം ഒരുക്കിയ ദൈവത്തിനും മലൈക്കോട്ടൈ വാലിബൻറെ മുഴുവൻ അണിയറ പ്രവർത്തകർക്കും എൻറെ നന്ദി, എന്നാണ് മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഹരിപ്രശാന്ത് സോഷ്യൽ മീഡിയയിൽ കുറിച്ചത്.ആട് 2 ലെ ചെകുത്താൻ ലാസറിനെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ താരമാണ് ഹരിപ്രശാന്ത് വർമ്മ.

Previous articleസെല്‍ഫിയെടുക്കുന്നതിനിടെ ആരാധകന്റെ ഫോണ്‍ വലിച്ചെറിഞ്ഞ് രണ്‍ബീര്‍!!! മര്യാദ പഠിപ്പിക്കണമെന്ന് ആലിയയോട് നെറ്റിസണ്‍സ്
Next article‘എകെ63’ അജിത്തും അറ്റലിയും ഒന്നിക്കുന്നു!!