സ്വന്തം വീടിനെതിരെ കേസ് കൊടുത്ത ലോകത്തിലെ ആദ്യ നടനാണ് ഞാന്‍..! – ഹരിശ്രീ അശോകന്‍..!!

ഒരുപാട് സിനിമകളിലൂടെ ഹാസ്യകഥാപാത്രങ്ങളുമായി വന്ന് മലയാളികളെ മനസ്സറിഞ്ഞ് ചിരിപ്പിച്ച നടാണ് ഹരിശ്രീ അശോകന്‍. അതേസമയം, അദ്ദേഹത്തിലെ സ്വഭാവ നടന് പ്രേക്ഷകരെ കരയിപ്പിക്കാനും കെല്‍പ്പുണ്ടെന്ന് മനസ്സിലാക്കിത്തരികയാണ് ഇപ്പോള്‍ മലയാള സിനിമ. ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്താണ് ഇന്ന് ഈ നിലയിലേക്ക് എത്തിയത് എന്ന് താരം പറയുന്നുണ്ട്. ഒപ്പം, സ്വന്തം വീടിന് എതിരെ കേസ് കൊടുത്ത ലോകത്തിലെ ഏക സിനിമ നടന്‍ ഞാന്‍ ആയിരിക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു…

ഒരു അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞ ഈ ഡയലോഗാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാര വിഷയം ആയിരിക്കുന്നത്. എന്ത്‌കൊണ്ടാണ് താരം അങ്ങനെ പറഞ്ഞത് എന്നാണ് ആരാധകരും ചോദിക്കുന്നത്.

എങ്കില്‍ ഇതാ അതിനുള്ള ഉത്തരവും അറിഞ്ഞോളൂ..ഹരിശ്രീ അശോകന്റെ വാക്കുകളിലേക്ക്… ”എന്റെ വീടിനെതിരെ ഞാന്‍ തന്നെ കേസ് കൊടുത്തിരിക്കുകയാണ്. ഒരുപക്ഷേ സ്വന്തം വീടിന് എതിരെ കേസ് കൊടുത്ത ലോകത്തിലെ ഏക സിനിമ നടന്‍ ഞാന്‍ ആയിരിക്കും.

ഉള്ളതെല്ലാം നുള്ളിപ്പെറുക്കി ഉണ്ടാക്കിയ വീടാണ്. താമസിക്കാന്‍ തുടങ്ങിയപ്പോഴേക്കും തറ പൊളിയാന്‍ തുടങ്ങി. ടൈലുകള്‍ ഒന്നുമില്ലാതെ ഇളകി. ഇപ്പോള്‍ വീടിനകത്ത് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് എന്നാണ് ഹരിശ്രീ അശോകന്‍ ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. പഞ്ചാബി ഹൗസ് എന്ന് പേരിട്ടിരിക്കുന്ന വീട്ടില്‍ ഹരിശ്രീ അശോകനൊപ്പം ഭാര്യ പ്രീതയും മകന്‍ അര്‍ജുനും മരുമകള്‍ നിഖിതയും പേരക്കുട്ടിയുമാണ് താമസിക്കുന്നത്.

 

Previous articleആദ്യം ആരോപണം, വിശദീകരണം രണ്ടാമത്.. നാരദൻ റിവ്യൂ!!!
Next articleതാമസിയാതെ രഞ്ജുവിന്റെ ആ ആഗ്രഹം കൂടി സഫലമാകും..!! ഇത് വെറും സാമ്പിള്‍..!