ഹരിശങ്കർ മതം മാറിയോ ? സത്യം വെളിപ്പെടുത്തി യുവഗായകന്‍ - മലയാളം ന്യൂസ് പോർട്ടൽ
Film News

ഹരിശങ്കർ മതം മാറിയോ ? സത്യം വെളിപ്പെടുത്തി യുവഗായകന്‍

singer-harisankar

സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍ ആരാധകരുള്ള യുവഗായകനാണ് കെ.എസ്. ഹരിശങ്കര്‍. ചുരുക്കം പാട്ടുകള്‍ കൊണ്ടുതന്നെ ജനഹൃദയങ്ങളില്‍ ഇടംപിടിച്ച ഗായകന്‍ കൂടിയാണ് ഹരിശങ്കര്‍. ഇന്നു രാവിലെ ഹരിശങ്കറിന്റെ ഫേസ്ബുക്ക് പേജ് കണ്ടവരെല്ലാം ഞെട്ടലില്‍ ആയിരുന്നു. കെ.എസ്. ഹരിശങ്കര്‍ എന്ന പേരിന്റെ സ്ഥാനത്ത് കെഎസ് ഹരിശങ്കര്‍ യൂസഫ് യിഗിത് എന്നാക്കിയിരിക്കുന്നു.ചുരുക്കം ചില ഗാനങ്ങളിലൂടെ തന്നെ പ്രമുഖരടക്കമുല്ല പലരുടെയും പ്രശംസ പിടിച്ചു പറ്റിയിട്ടുള്ള ഹരിശങ്കറിന് 82,950 ലധികം ഫോളോവേഴ്സാണ് ഫേസ്ബുക്ക്‌ പേജിലുള്ളത്.താരത്തിന്‍റെ ‘എസ്. ഹരിശങ്കര്‍’ എന്ന പേജിന്‍റെ പേര് മാറ്റമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

singer-harisankar

കെ.എസ്. ഹരിശങ്കര്‍ എന്ന പേരിന്റെ സ്ഥാനത്ത് കെഎസ് ഹരിശങ്കര്‍ യൂസഫ് യിഗിത് എന്നാണ് ഇപ്പോഴുള്ളത്. ഇതോടെ ഹരിശങ്കര്‍ മതം മാറി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങി. കൂടാതെ, ഗൂഗിളിലും ‘ഹരിശങ്കര്‍ യൂസഫ് യിഗിത്’ എന്ന പേര് പലരും സേര്‍ച്ച്‌ ചെയ്യാന്‍ ആരംഭിച്ചു. താരത്തിന്‍റെ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും വാട്സ്‌ആപ്പിലുമെല്ലാം ഇതേ ചോദ്യങ്ങള്‍ പ്രത്യക്ഷപെടാന്‍ തുടങ്ങി. വാര്‍ത്തകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം വ്യക്തമാക്കി ഹരിശങ്കര്‍ രംഗത്തെത്തുകയായിരുന്നു. താന്‍ മതം മാറിയിട്ടില്ലെന്നും ആരോ പേജ് ഹാക്ക് ചെയ്തതാണ് എന്നുമാണ് ഹരിശങ്കര്‍

singer-harisankar

വ്യക്തമാക്കിയിരിക്കുന്നത്. സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും സന്ദേശങ്ങളിലൂടെയാണ് താന്‍ സംഭവം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പേജ് തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശസ്ത കര്‍ണാടക സംഗീതജ്ഞ കെ. ഓമനക്കുട്ടിയുടെ കൊച്ചുമകനാണ് ഹരിശങ്കര്‍.ടോവിനോ തോമസ് നായകനായി എത്തിയ തീവണ്ടി എന്ന സിനിമയിലെ ജീവംശമായി എന്ന ഗാനം ആലപിച്ചു കൊണ്ടാണ് ഹരിശങ്കർ ജനഹൃദയങ്ങളിൽ കയറി പറ്റിയത്. പിന്നീട പാടിയ ഗാനങ്ങൾ എല്ലാം വാൻ ഹിറ്റായി മാറുകയായിരുന്നു. ഇപ്പോൾ ഇറങ്ങിയ ഇടക്കാട്‌ ബറ്റാലിയൻ മൂവിയിലെ ഹിമ മഴയായി

KS-Harishankar

വരൂ എന്ന ഗാനമാണ് ഹരിശങ്കറിന്റെ പുതിയ ഗാനം. യുവാക്കൾക്ക് ഏറെ പ്രിയപ്പെട്ട ഗായകൻ ആയി മാറിയിരിക്കുകയാണ് ഹരിശന്കർ. മനോഹരമായ ശബ്ദം കൊണ്ട് എല്ലാവരുടെയും മനസ്സ് കീഴടക്കാൻ  ഹരിശങ്കറിന്‌ കഴിഞ്ഞു. പാടിയ ഗങ്ങൾ എല്ലാം വാൻ ഹിറ്റായി മാറി കൊണ്ടിരിക്കുകയാണ്. ഇപ്പോൾ എല്ലാവരും ഏറ്റവും കൂടുതൽ സേർച്ച് ചെയ്യുന്നത് ഹരി ശങ്കറിന്റെ ഗാനങ്ങൾ ആണ്. അത്രയ്ക്ക് പ്രിയപ്പെട്ട ഗായകൻ ആയി കഴിഞ്ഞു ഈ യുവ ഗായകൻ.

Trending

To Top
Don`t copy text!