സാഗര്‍ വിടപറഞ്ഞിട്ട് ഒരാഴ്ച മാത്രം! മീന വീണ്ടും അഭിനയിക്കാനെത്തിയോ? സത്യാവസ്ഥ ഇങ്ങനെ

നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം. കഴിഞ്ഞമാസം ഇരുപത്തിയെട്ടിനാണ് മീനയുടെ ഭര്‍ത്താവ് വിദ്യസാഗര്‍ അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സാഗര്‍ ചെന്നൈയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. പ്രിയതമന്റെ വേര്‍പാടിന്റെ ദു:ഖത്തിലാണ് മീനയും കുടുംബവും.

അതേസമയം, ഭര്‍ത്താവ് മരിച്ച് ഒരാഴ്ച കഴിഞ്ഞതോടെ താരം തിരികെ അഭിനയത്തിലേക്ക് വന്നോ എന്നാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. നടി സിനിമയുടെ ലൊക്കേഷനിലേക്ക് എത്തിയെന്ന് അവകാശപ്പെട്ടുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതോടെ നടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

എന്നാല്‍ ഈ പ്രചരിക്കുന്ന ചിത്രങ്ങളുടെ സത്യാവസ്ഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. താരം ഷൂട്ടിങ്ങിനെത്തി എന്ന് പറഞ്ഞുള്ള ചിത്രങ്ങള്‍ മേയ് മാസത്തില്‍ നടന്ന ചിത്രീകരണത്തില്‍ നിന്നുള്ളതാണ്.

സത്യമല്ലെന്ന് തന്നെയാണ് നടിയുടെ സോഷ്യല്‍ മീഡിയ പേജുകളും വ്യക്തമാക്കുന്നത്. നടി ഷൂട്ടിങ്ങിനെത്തി എന്ന് പറയുന്ന ചിത്രങ്ങള്‍ മേയ് മാസത്തില്‍ നടന്ന ചിത്രീകരണത്തില്‍ നിന്നുള്ളതാണ്. ജൂണ്‍ പതിമൂന്നിന് നടിയത് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഇതെല്ലാം ഇപ്പോള്‍ ഭര്‍ത്താവിന്റെ വിയോഗ ശേഷമുള്ള ഫോട്ടോകളാണെന്ന് പറഞ്ഞാണ് പ്രചരിക്കുന്നത്.

മാത്രമല്ല, ഭര്‍ത്താവ് മരിച്ച് നാല് ദിവസം കഴിഞ്ഞപ്പോള്‍ തന്റെ വേദന പങ്കുവെച്ച് മീന തന്നെ രംഗത്തെത്തിയിരുന്നു. സാഗറിന്റെ മരണത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വിഷമിപ്പിക്കുന്നെന്ന് പറഞ്ഞാണ് താരം എത്തിയിരുന്നത്.

‘എന്റെ സ്‌നേഹനിധിയായ ഭര്‍ത്താവ് വിദ്യാസാഗറിന്റെ വേര്‍പാടില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ഈ സമയത്ത് ഞങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന എല്ലാ മാധ്യമങ്ങളെയും ബഹുമാനിക്കുന്നു. മാത്രമല്ല ഈ വിഷയത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ദയവ് ചെയ്ത് നിര്‍ത്തണമെന്നും നടി പറഞ്ഞിരുന്നു. ഒപ്പം തങ്ങള്‍ക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കുമുള്ള നന്ദിയും മീന രേഖപ്പെടുത്തിയിരുന്നു.

അതേസമയം, പ്രിയതമന്റെ വിയോഗത്തില്‍ തകര്‍ന്നിരിക്കുന്ന മീന പഴയ ജീവിതത്തിലേക്ക് തിരികെ എത്താന്‍ വരാന്‍ കുറച്ചധികം സമയം വേണമെന്ന് സുഹൃത്തുക്കള്‍ വ്യക്തമാക്കിയിരുന്നു.

Anu B