Home Film News സൈസ് ഒന്നും ഞാൻ അപ്പോൾ നോക്കിയില്ല, എനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു!

സൈസ് ഒന്നും ഞാൻ അപ്പോൾ നോക്കിയില്ല, എനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു!

Hasi Khasi about modeling

എന്നും വെളുത്ത് മെലിഞ്ഞു സുന്ദരികളായ സ്ത്രീകൾ ആണ് മോഡൽ ആകുക. അത്തരത്തിൽ ഉള്ളവരെ മാത്രമേ മോഡൽ ആക്കാൻ കൊള്ളാവൂ എന്ന ഒരു കാഴ്ചപ്പാടും നമ്മുടെ സമൂഹത്തിന് ഉണ്ട്. എന്നാൽ അവയെ എല്ലാം ഇപ്പോൾ കാറ്റിൽ പറത്തിയിരിക്കുകയാണ് ഹസി ഖാസി എന്ന മോഡൽ. ഇപ്പോൾ സൈസ് സീറോ മേടുകൾക്കൊപ്പം പ്ലസ് സൈസ് മോഡലുകളും ഉദയം കൊണ്ടിരിക്കുകയാണ്. അത്തരത്തിൽ പ്ലസ് സൈസ് കാറ്റഗറിയിൽ വരുന്ന ഒരു മോഡൽ ആണ് ഹസി. ക്യാമറാമാൻ രൂപേഷ് ആണിവരെ ആദ്യമായി ഒരു ഫോട്ടോഷൂട്ടിനു ക്ഷണിക്കുന്നത്.

എന്നാൽ ഒട്ടും ആത്മവിശ്യാസം ഇല്ലാതെയാണ് ഹസി ക്യാമറയ്ക്ക് മുന്നിൽ നിന്നത്. എന്നാൽ ഷൂട്ടിനു ശേഷം ചിത്രങ്ങൾ കണ്ടപ്പോൾ തനിക്കും ഒരു മെഡൽ ആകാൻ കഴിയുമെന്ന് ആത്മവിശ്വാസം ഹസിക്ക് ഉണ്ടാക്കുകയായിരുന്നു. ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന പ്ലസ് സൈസ് മോഡലുകളിൽ ഒരാളാണ് ഹസി. ഹസിയുടെ ഈ വിജയത്തിന് പിന്നിൽ ക്യാമെറ മാൻ മാരുടെ നിർദ്ദേശങ്ങളും ഉണ്ട്.

അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഹസി തന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. വിവാഹം കഴിഞ്ഞു കുട്ടികൾ ആയ വീട്ടമ്മമാർ ഒരിക്കലുമൊരു മോഡൽ ആകണം എന്ന് സ്വപനം കാണില്ല. കാരണം പൂരിഭാഗം പേരും നന്നായി തടിവെച്ചിരിക്കുകയായിരിക്കും. എന്നാൽ ഇത്തരക്കാർക്കും ഇനി മോഡലിങ്ങിൽ ശോഭിക്കാം എന്നും ഹസി പറഞ്ഞു. മോഡൽ മാത്രമല്ല ഹസി ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ്. സംവിധായകൻ ശശികുമാർ തന്റെ സുഹൃത്ത് ആണെന്നും ഒരിക്കൽ സാർ ആണ് എന്റെ ശബ്ദം നല്ലതാണെന്ന് പറഞ്ഞത്. ഡബ്ബ് ചെയ്യാൻ എന്നെ ക്ഷണിച്ചതും സാർ തന്നെ ആയിരുന്നു. അങ്ങേനെയാണ് ഡബ്ബിങ് ഫീൽഡിലേക്ക് എത്തിയതെന്നും ഹസി പറഞ്ഞു.

നിരവധി ചിത്രങ്ങളിൽ തന്റെ ശബ്ദം നൽകാൻ ഹസ്സിക്ക് കഴിഞ്ഞു. വലിയ ഹിറ്റ്‌ ആയ എന്ന് നിന്റെ മൊയ്‌ദീൻ എന്ന ചിത്രത്തിൽ പാർവതിക്ക് ശബ്ദം നൽകിയത് ഹസി ആയിരുന്നു. ഹസ്സിയുടെ ശബ്ദത്തിലൂടെ നിരവധി കഥാപാത്രങ്ങൾ നമുക്ക് മുന്നിൽ എത്തിയിട്ടുണ്ട്. സിനിമയ്ക്ക് മാത്രമല്ല, സീരിയലുകൾക്കും ഷോർട്ട്ഫിലിമുകൾക്കുമെല്ലാം ഹസി തന്റെ ശബ്ദം നൽകിയിട്ടുണ്ട്. ഒരിക്കലും തന്റെ ജീവിതവും പ്രഫഷനും തമ്മിൽ കൂട്ടികുഴയ്ക്കില്ല എന്നും ഹസി പറഞ്ഞു.

Exit mobile version