‘ലാലേട്ടനെ കണ്ടു കണ്ടിരിക്കാം… ഉത്സവത്തിന് തിടമ്പ് ഏറ്റി നില്‍ക്കുന്ന ഒരു ആനയെ കാണുന്ന പോലെ’

ഷാജി കൈലാസ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ എലോണ്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് സമ്മിശ്രപ്രതികരണങ്ങളാണ് നേടിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. 2 മണിക്കൂറില്‍ കൂടുതല്‍ ഒരാളെ തന്നെ ഇങ്ങനെ കണ്ടു കൊണ്ടിരിക്കുക എന്നാല്‍.. ഒരു ടാസ്‌ക് തന്നെയാണ്, അതിപ്പോ സ്വന്തം ഭാര്യ ആയാല്‍ പോലും നമ്മള്‍ നില്‍ക്കില്ല, പക്ഷേ ലാലേട്ടനെ കണ്ടു കണ്ടിരിക്കാം… ഉത്സവത്തിന് തിടമ്പ് ഏറ്റി നില്‍കുന്ന ഒരു ആനയെ കാണുന്ന പോലെയെന്ന് ഹസ്‌കര്‍ കോട്ടക്കല്‍ മൂവീ ഗ്രൂപ്പില്‍ പറയുന്നു.

സത്യത്തില്‍ ആരാണ് കാളിദാസ്??
ഈ സിനിമ കണ്ട എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം!
A phsyco ?
A serial killer ?
A police Officer ?
An Agent ?
An Ex- military Man ?
ആരാണ്.. ഇയാള്‍ ?
നമ്മള്‍ കാണുമ്പോള്‍, അയാള്‍ സ്‌നേഹ നിധി ആയ ഒരു കാമുകന്‍ ആണ്, ഒരു നല്ല സുഹൃത്ത് ആണ്, എന്തൊക്കെയോ രോഗങ്ങള്‍ക്ക് മരുന്ന് കുടിക്കുന്ന ഒരു അസുഖമുള്ള ആളാണ്, പോലീസ് ഓഫീസര്‍ മാര്‍ പോലും Sir, എന്ന് അഭിസംബോധന ചെയ്യുന്ന ഒരു VIP ആണ്, കള്ള് വേണം എന്ന് തോന്നിയാല്‍ Ex- മിലിട്ടറി വക ( അതും വിളിച്ചു മിനിറ്റ് kalk ഉള്ളില്‍) സാധനം വീടു പടിക്കല്‍ എത്തുന്ന അത്രയും Connections ഉള്ള ആളാണ്… എന്നിട്ടും, അങ്ങേരുടെ കളികള്‍ ആര്‍ക്കും പിടി കിട്ടുന്നുമില്ല!
ഷാജി കൈലാസ്- ലാലേട്ടന് Compo യില്‍ വന്ന ഈ സിനിമ, ഇത് വരെയുള്ള ഇവരുടെ കൂട്ടുകെട്ടില്‍ നിന്നും.. വളരെ വ്യത്യസ്തമായ ഒന്നാണ്!
2 മണിക്കൂറില്‍ കൂടുതല്‍ ഒരാളെ തന്നെ ഇങ്ങനെ കണ്ടു കൊണ്ടിരിക്കുക എന്നാല്‍.. ഒരു Task തന്നെയാണ്, അതിപ്പോ സ്വന്തം ഭാര്യ ആയാല്‍ പോലും നമ്മള്‍ നില്‍ക്കില്ല, But… ലാലേട്ടനെ കണ്ടു കണ്ടിരിക്കാം… ഉത്സവത്തിന് തിടമ്പ് etti..നില്‍കുന്ന ഒരു ആനയെ കാണുന്ന പോലെ… ??
ലാലേട്ടനെ കൂടാതെ.. മഞ്ജു വാര്യര്‍, പ്രിഥ്വിരാജ്, സിദ്ദീഖ്, രഞ്ജി പണിക്കര്‍, നന്ദു, മല്ലിക സുകുമാരന്‍, സുരേഷ് കൃഷ്ണ, ബൈജു, രചന, സീനത്ത്, ആനി? എന്നിവരും.. ഈ ചിത്രത്തില്‍ ഉണ്ട്, അത് എങ്ങനെ ഒക്കെ വരുന്നു.. എന്ന് നിങ്ങള്‍ കണ്ടു തന്നെ മനസ്സിലാക്കുക !
Department of Social Justice and Empower ( DELHI ) പുതിയ അവതാരം ആണ്! ??
ഇടക്ക്, Camera, Edit ന്റെ മാസ്മരികത ozhichaal..
ONE TIME WATCHABLE!

മോഹന്‍ലാലും ഷാജികൈലാസും 12 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും എലോണിനുണ്ട്. ആകെ പതിനെട്ട് ദിവസങ്ങള്‍ മാത്രം എടുത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന 30ാമത് ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ജയരാമനാണ്. ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം നരസിംഹം ആയിരുന്നു. നരസിംഹം സംവിധാനം ചെയ്തതും ഷാജി കൈലാസ് ആയിരുന്നു. ഷാജി കൈലാസും – മോഹന്‍ലാലും ചേര്‍ന്ന് അവസാനം പുറത്തിറക്കിയ ചിത്രം റെഡ് ചില്ലീസ് ആയിരുന്നു.

Previous article‘ദളപതി 67’ വിജയ് നായകന്‍!!! ലോകേഷ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു
Next articleബിജു മേനോന്‍- വിനീത് ശ്രീനിവാസന്‍ ചിത്രം ‘തങ്കം’ – സക്‌സസ് ട്രെയ്‌ലര്‍ പുറത്തുവിട്ടു