Film News

ഒരു വലിയ കമ്മലിട്ടാല്‍ ചോദിക്കും, ‘ആഹാ. വെഞ്ചാമരമൊക്കെയായിട്ട് എങ്ങോട്ടാ? !! ബിജുമേനോനെ പറ്റി സംയുക്ത

biju-menon-samyuktha-varma

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് ബിജുമേനോനും സംയുക്തയും, വിവാഹ ശേഷം സംയുക്ത സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ഇപ്പോളിതാ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തതിന്റെ കാരണം തുറന്നു പറയുകയാണ് സംയുക്ത.

biju menon

സോഷ്യല്‍ മീഡിയയില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നത് ബിജു മേനോന് അത്ര പഥ്യമുള്ള കാര്യമല്ല. ഇന്‍സ്റാഗ്രാമിലും ഫേസ്ബുക്കിലും പേജുകള്‍ ഉണ്ടെങ്കിലും സ്ഥിരം സന്ദര്‍ശകനല്ല ബിജു മേനോന്‍. “ആവശ്യത്തില്‍ കൂടുതല്‍ ഗോസിപ്പുകളുണ്ട്. ഞങ്ങള്‍ കാര്യമായി എടുക്കാറില്ല. പിന്നെ, എന്നെ ട്രോളാന്‍ എനിക്ക് വേറാരെയും വേണ്ട. വീട്ടില്‍ തന്നെയുണ്ട്. എന്ത് ഡ്രസ്സ് ഇട്ടാലും ബിജുവേട്ടനാണ് ആദ്യത്തെ കമന്റ് പറയുക.

biju-samyuktha

“ഒരു വലിയ കമ്മലിട്ടാല്‍ ചോദിക്കും, ‘ആഹാ. വെഞ്ചാമരമൊക്കെയായിട്ട് എങ്ങോട്ടാ?’ അതുപോലെ മുടിയൊന്നു പുതിയ സ്റ്റൈലില്‍ കെട്ടിയാല്‍ ‘തലയിലെ കിളിക്കൂട് ഗംഭീരമായിട്ടുണ്ട്.’ എന്നാവും. ഇതൊക്കെ സ്ഥിരം പരിപാടികളാണ്” സംയുക്ത പറയുന്നു

Trending

To Top
Don`t copy text!