തിരക്കഥ മുഴുവൻ വായിക്കാതെ താൻ ഇനിയും ഒരു സിനിമയും ചെയ്യില്ല ആസിഫ് അലി!!

‘ഋതു’എന്ന ചിത്രത്തിലൂടെ രംഗപ്രവേശം ചെയ്ത് നടൻ ആണ് ആസിഫ് അലി. അതിനു ശേഷം നിരവധി സിനിമകളിൽ നടൻ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. അപൂർവ്വരാഗം, ഒഴിവുമുറി, അനുരാഗകരിക്കിൻ വെള്ളം, സാൾട്ട് ആൻഡ് പൈപ്പർ, സൺ‌ഡേ ഹോളി…

‘ഋതു’എന്ന ചിത്രത്തിലൂടെ രംഗപ്രവേശം ചെയ്ത് നടൻ ആണ് ആസിഫ് അലി. അതിനു ശേഷം നിരവധി സിനിമകളിൽ നടൻ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. അപൂർവ്വരാഗം, ഒഴിവുമുറി, അനുരാഗകരിക്കിൻ വെള്ളം, സാൾട്ട് ആൻഡ് പൈപ്പർ, സൺ‌ഡേ ഹോളി ഡേ, നിർണ്ണായകം, കവി ഉദേശിച്ചത്‌, കോഹിനൂർ, കഥ തുടരുന്നു എന്നിങ്ങനെ നിരവധി സിനിമകളിൽ തന്റെ അഭിനയം കാഴ്ച്ച വെച്ചിരുന്നു. ഇപ്പോൾ താരത്തിന്റെ ‘കുറ്റവും ശിക്ഷയും’റിലീസിനെത്തുകയാണ്. സിനിമയെ കുറിച്ചുള്ള പ്രതീക്ഷകളും, അതിലെ തന്റെ പോലീസ് വേഷത്തെ പറ്റിയും തുറന്നു പറയുകയാണ് നടൻ. താൻ ഇനിയും സിനിമകളിലെ തിരക്കഥ മുഴുവൻ വായിക്കാതെ ഇനിയും ഒരു സിനിമ പോലും താൻ ചെയ്യുകയില്ല താരം കൗമുദി മൂവിസിന് നൽകിയ അഭിമുഖ്ത്തിൽ പറയുന്നു.


താൻ സിനിമയിൽ അഭിനയിക്കുന്നത് തിരക്കഥ മുഴുവൻ വായിച്ചു നോക്കിയിട്ടാണോ അതോ ഒറ്റയടിക്ക് കണ്ണും പൂട്ടി ഓക്കേ പറയുകയാണോ എന്ന ചോദ്യത്തിന് ആണ് താരം ഈ മറുപടി പറഞ്ഞത്. എത്ര വലിയ സംവിധായകൻ വന്നു സിനിമ ചെയ്യണം എന്ന് പറഞ്ഞാലും താൻ തിരക്കഥ മുഴുവൻ വായിക്കാതെ ഒരു ഉത്തരം നൽകില്ല എന്നാണ് താരം പറഞ്ഞത്. ഈ അടുത്തിടെ എടുത്ത തീരുമാനങ്ങളിൽ ഏറ്റവും നല്ല ഒരു തീരുമാനം ആണ് എടുത്തുത് എന്നും പറയുന്നു.


ഒരു സിനിമ ചെയ്യുമ്പോൾ ആദ്യം പോയി ചിത്രത്തിന്റെ ഫുൾ സ്ക്രിപ്റ്റ് വായിച്ചു നോക്കാൻ സമയം കിട്ടാറില്ല. എന്നാൽ ഇനിയും സിനിമ ചെയ്യുമ്പോൾ മുഴുവൻ കഥ വായിച്ചതിനു ശേഷം മാത്രമേ ആ വേഷം ചെയ്യുകയുള്ളൂ. രാജീവേട്ടനെ പോലെയുള്ള ഒരാൾ എന്നെ കൊണ്ട് ചെയ്‌യാം പറ്റുന്ന കഥാപാത്രം ആണെന്നു തോന്നിയതുകൊണ്ടാവും അദ്ദേഹം എനിക്ക് ആ വേഷം തന്നത്. അദ്ദേഹം ഇന്ന് സിനിമയിൽ വിളിച്ചാൽ വരാത്ത ഒരു നടനും മലയാള സിനിമയിൽ ഇല്ല ആസിഫ് അലി പറയുന്നു.