# തൈറോയ്ഡ് പ്രശ്നങ്ങൾ തിരിച്ചറിയാം, കാരണങ്ങളും പരിഹാരവും

- Link: https://ml.b4blaze.com/health-news/identify-thyroid-problems-here-are-the-causes-and-solutions
- Published: 2025-05-26T17:53:53+05:30
- Author: Swathi S

തൈറോയ്ഡ് പ്രശ്നങ്ങൾ തിരിച്ചറിയാനും ഇതിന്റെ കാരണങ്ങളും പരിഹാരങ്ങളും അറിയേണ്ടത് അത്യന്തം
പ്രധാനമാണ്, കാരണം ഇത് ശരീരത്തിന്റെ മാനസിക-ശാരീരിക ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നു.
തൈറോയ്ഡ് ഹോർമോൺ ഉൽപാദനക്കുറവു മൂലം ഉണ്ടാകുന്ന ഹൈപ്പോതൈറോയിഡിസം ആണ് ഏറ്റവും പ്രധാനമായ
തൈറോയ്ഡ് രോഗം.

തൈറോയ്ഡ് പ്രശ്നങ്ങളുടെ പ്രധാന ലക്ഷണങ്ങൾ:

 * ശരീരഭാരം കൂടുക അല്ലെങ്കിൽ കുറയുക
 * അമിതമായ ക്ഷീണം, വന്ധ്യത, മലബന്ധം, ശബ്ദത്തിൽ പതർച്ച,
 * അമിതമായ തണുപ്പ് / ചൂട് സഹിക്കാനാകാതെ പോവുക
 * മുഖത്തും കാലിലും നീര്, മുടി കൊഴിയുക
 * ഗർഭധാരണത്തിലെ ബുദ്ധിമുട്ടുകൾ

തൈറോയ്ഡ് ഹോർമോൺ ഉൽപാദനക്കുറവു മൂലം ഉണ്ടാകുന്ന ഹൈപ്പോതൈറോയിഡിസം ആണ് ഏറ്റവും പ്രധാനമായ
തൈറോയ്ഡ് രോഗം.

പ്രധാനമായ കാരണങ്ങൾ

 * ജന്മനാ വളരാത്തതും പ്രവർത്തിക്കാത്തതുമായ തൈറോയ്ഡ് ഗ്രന്ഥികൾ
 * ശസ്ത്രക്രിയ ചെയ്തു തൈറോയ്ഡ് ഗ്രന്ഥി മാറ്റിയത്
 * റേ‍ഡിയോഅയഡിൻ ചികിത്സയോ റേഡിയേഷൻ ചികിത്സയോ ചെയ്തത്

![](https://i0.wp.com/images.b4blaze.com/2025/05/food-to-avoid-from-thyroid.jpg?
resize=1200%2C628&ssl=1)

പ്രതിരോധ മാർഗങ്ങളും പരിഹാരങ്ങളും:

ആഹാരശീലങ്ങൾ:

 * അയോഡിൻ സമൃദ്ധമായ ഭക്ഷണങ്ങൾ (ഉപ്പ്, മീൻ, കടൽ ഭക്ഷണങ്ങൾ)
 * സെലീനിയം, സിങ്ക് എന്നിവയുള്ള ഭക്ഷണങ്ങൾ
 * Processed food കുറയ്ക്കുക

ജീവിതശൈലി:

 * സ്ഥിരമായ വ്യായാമം
 * മാനസിക സമ്മർദ്ദം കുറക്കുക (യോഗ, ധ്യാനം)
 * മതിയായ ഉറക്കം ഉറപ്പാക്കുക
