# കരളു പകുത്തു നല്കാൻ ഈ ‘അമ്മ തയ്യാറാണ് !! പക്ഷെ ചികിത്സക്ക് 25 ലക്ഷം രൂപ വേണം, കനിവ് തേടി ഒരു കുടുംബം

- Link: https://ml.b4blaze.com/health-news/minha-fathima-latest-news
- Published: 2020-03-19T12:24:30+05:30
- Author: Rahul

മകളെ രക്ഷിക്കുവാൻ അഭ്യര്ഥനയോടെ ഒരു കുടുംബം മുന്നോട്ട് വന്നിരിക്കുകയാണ്. മകളുടെ ജീവൻ
രക്ഷിക്കാൻ കണ്ണീരോടെ കൈ നീട്ടുകയാണ് ഈ ‘അമ്മ. ജീവിതം ആസ്വദിക്കേണ്ട ഈ പ്രായത്തിൽ അവൾ
സഹിക്കുന്ന വേദന അറിഞ്ഞാൽ മനസാക്ഷി ഉള്ള ആരുടേയും കരൾ അലിഞ്ഞു പോകും. ഓരോ ശ്വാസത്തിലും
ജീവന് വേണ്ടി പിടയുകയാണ് ഈ 20കാരി മിൻഹ.

മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് കരളിന്റെ 80 ശതമാനവും പ്രവർത്തന രഹിതമാണ്‌, കരളിന്റെ
പകുതി നല്കാൻ അവളുടെ ഉമ്മ തയ്യാറാണ്, പക്ഷെ ചികിത്സക്കായി 25 ലക്ഷം രൂപ വേണം. ഈ രൂപ
കണ്ടെത്തുവാൻ ഈ കുടുംബത്തിന് സാധിച്ചിട്ടില്ല, ഇതിനെ തുടർന്നാണ് സമൂഹ മദ്യമങ്ങളിൽ പോസ്റ്റ്
ഇട്ടിരിക്കുന്നത്. സാമൂഹ്യ പ്രവർത്തകനായ ഫിറോസ് കുന്ന്പറമ്പിൽ ആണ് തന്റെ ഫേസ്ബുക്ക്
അക്കൗണ്ടിൽ  കൂടി ഈ വീഡിയോ പങ്കു വെച്ചിരിക്കുന്നത്.
