# മുഖത്ത് പ്രായകൂടുതൽ തോന്നുന്നത് വിഷമിപ്പിക്കുന്നുണ്ടോ; ചെറിയ മാറ്റങ്ങൾ വരുത്തി നോക്കാം, ചർമത്തെ സംരക്ഷിക്കാം

- Link: https://ml.b4blaze.com/health-news/what-will-make-my-skin-look-younger
- Published: 2024-07-26T20:02:29+05:30
- Author: Ajay

ജീവിതശൈലി കൊണ്ടും സമ്മർദങ്ങൾ കൊണ്ടുമെല്ലാം മുഖത്ത് പ്രായകൂടുതൽ തോന്നുന്നത് ഇന്ന്
ഒരുപാട് പേർ നേരിടുന്ന പ്രശ്നമാണ്.
 ചർമ്മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ ഭക്ഷണ കാര്യം
ശ്രദ്ധിക്കുക തന്നെ വേണം. ചർമ്മം ചെറുപ്പമായിരിക്കാൻ എന്താണ് ചില നുറുങ്ങു വിദ്യകളെന്ന്
അറിഞ്ഞിരിക്കാം…

1. നെല്ലിക്ക – വിറ്റാമിൻ സിയും ആൻറി ഓക്സിഡൻറുകളും അടങ്ങിയ നെല്ലിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

2. ബെറിപ്പഴങ്ങൾ – ആൻറി ഓക്സിഡൻറുകളുടെ കലവറയെന്നാണ് ബെറിപ്പഴങ്ങളെ പറയുന്നത്. ഇത് 
കഴിക്കുന്നതും ചർമ്മം ചെറുപ്പമായിരിക്കാൻ സഹായിക്കും.

3. മ‍ഞ്ഞൾ – ആൻറി ഓക്സിഡൻറ് ഗുണങ്ങളും ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയതാണ് മഞ്ഞൾ.
ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിന് ​ഗുണകരമാണ്.

4. മുട്ട – പ്രോട്ടീനുകളും വിറ്റാമിനുകളും അടങ്ങിയ മുട്ട കഴിക്കുന്നതും ചർമ്മത്തിലെ
ചുളിവുകളെ തടയും.

5. ഡാർക്ക് ചോക്ലേറ്റ് – ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതും
നല്ലതാണ്.

6. മധുരക്കിഴങ്ങ് – വിറ്റാമിൻ എയും മറ്റ് ആൻറി ഓക്സിഡൻറുകളും അടങ്ങിയ മധുരക്കിഴങ്ങ്
കഴിക്കുന്നതും ചർമ്മത്തിൻറെ ആരോഗ്യത്തിന് നല്ലതാണ്.
