70 കഴിഞ്ഞാലെന്താ പ്രേമിക്കാൻ ഒക്കില്ലേ!! വീണ്ടും പ്രണയ നായികയായി ഹേമ മാലിനി!!

ബോളിവുഡില്‍ ഡ്രീംഗേളായി തിളങ്ങിനിന്ന താരമാണ്ഹേമ മാലിനി. അഴകുകൊണ്ടും ശരീരവടിവുകൊണ്ടും അന്നത്തെ തലമുറയുടെ ഉറക്കം കളഞ്ഞ നടിയാണ് ഹേമ. ഇന്നത്തെ എം പി കൂടിയായ ഹേമ മാലിനി. 1968 ല്‍ രാജ്കുമാറിനൊപ്പം അഭിനയിച്ച സപ്‌നോ കാ…

ബോളിവുഡില്‍ ഡ്രീംഗേളായി തിളങ്ങിനിന്ന താരമാണ്ഹേമ മാലിനി. അഴകുകൊണ്ടും ശരീരവടിവുകൊണ്ടും അന്നത്തെ തലമുറയുടെ ഉറക്കം കളഞ്ഞ നടിയാണ് ഹേമ. ഇന്നത്തെ എം പി കൂടിയായ ഹേമ മാലിനി. 1968 ല്‍ രാജ്കുമാറിനൊപ്പം അഭിനയിച്ച സപ്‌നോ കാ സൗദാഗര്‍ എന്ന ചിത്രത്തിനു ശേഷം ബോളിവുഡിലെ ഡ്രീം ഗേള്‍ എന്ന പട്ടം താരത്തെ തേടിയെത്തിയതും പിന്നീട് 70 കളില്‍ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നടിയായതുമല്ലാം ചരിത്രം. ഷോലൈയിലെ ബസന്തിയും സീതാ ഔര്‍ ഗീതയിലെ ഡബിള്‍ റോളുമല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തു. ഇന്ന് 70 കളിലെത്തി നില്‍ക്കുന്ന ഹേമ മാലിനി വീണ്ടും പ്രണയനായികയായി വന്നാലോ?

ഒരിടവേളയ്ക്ക് ശേഷം ഹേമ മാലിനി തിരിച്ചെത്തുന്ന ചിത്രമാണ് ഷിംല മിര്‍ച്ചി. ഹേമ മാലിനി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. രാജ്കുമാര്‍ റാവു നായകനാവുന്ന ചിത്രത്തില്‍ രാകുല്‍ പ്രീത് സിങും മുഖ്യ വേഷത്തില്‍ എത്തുന്നു.

35കാരനായ നായകനെ പ്രണയിക്കുന്ന കഥാപാത്രമായി ആണ് ചിത്രത്തില്‍ ഹേമമാലിനി എത്തുന്നതെന്നാണ് അണിയറ സംസാരം. മകളുടെ കാമുകനെ പ്രണയിക്കുന്ന അമ്മയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തില്‍ രാകുല്‍ പ്രീതിന്റെ അമ്മയായിട്ടാണ് ഹേമമാലിനി എത്തുന്നത്. 2020 ജനുവരി 3നാണ് ഷിംല മിര്‍ച്ചി റിലീസിനെത്തുന്നത്

https://youtu.be/1fTWRt2i0E0