അഞ്ച് സ്ത്രീകളുടെ കഥപറയുന്ന ‘ഹെര്‍’, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം’ഹെര്‍’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. തെന്നിന്ത്യയിലെ മികച്ച താരങ്ങളായ പാര്‍വ്വതി തിരുവോത്ത്, ഐശ്വര്യാ രാജേഷ്, ഉര്‍വ്വശി, രമ്യാ നമ്പീശന്‍, ലിജോ മോള്‍ ജോസ് എന്നിവരാണ്…

ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം’ഹെര്‍’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. തെന്നിന്ത്യയിലെ മികച്ച താരങ്ങളായ പാര്‍വ്വതി തിരുവോത്ത്, ഐശ്വര്യാ രാജേഷ്, ഉര്‍വ്വശി, രമ്യാ നമ്പീശന്‍, ലിജോ മോള്‍ ജോസ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രഖ്യാപനം തൊട്ടെ ചിത്രം ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

‘ഫ്രൈഡേ’, ‘ലോ പോയിന്റ്’ എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകനാണ് ലിജിന്‍ ജോസ്. ലിജിന്‍ പുതിയൊരു ചിത്രവുമായി എത്തുമ്പോള്‍ അഞ്ച് സ്ത്രീകളെയാണ് കേന്ദ്ര കഥാപാത്രങ്ങളാക്കുന്നത്. വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന സ്ത്രീകള്‍. ഇവര്‍ അഞ്ചു പേരും ഒരു പോയിന്റില്‍ എത്തിച്ചേരുന്നതും അതിലൂടെ ഇവരുടെ ജീവിതത്തില്‍ അരങ്ങേറുന്നതുമായ സംഭവങ്ങളാണ് കാലിക പ്രാധാന്യമായ ജീവിത സാഹചര്യങ്ങളിലൂടെ ‘ഹെര്‍’ എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അനീഷ് എം തോമസാണ് ചിത്രം നിര്‍മിക്കുന്നത്. എ റ്റി സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് ഷിബു പന്തലക്കോട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു ജി സുശീലനുമാണ്.

പ്രതാപ് പോത്തന്‍, ഗുരു സോമസുന്ദരം, രാജേഷ് രാഘവന്‍, ശ്രീകാന്ത് മുരളി, മാലാ പാര്‍വ്വതി എന്നിവരും പ്രധാന താരങ്ങളാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയത് അര്‍ച്ചനാ വാസുദേവ് ആണ്. എം എം ഹംസയാണ് ചിത്രത്തിന്റെ കലാസംവിധാനം. ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- സുനില്‍ കാര്യാട്ടുകര, പ്രൊഡക്ഷന്‍ മാനേജര്‍ കല്ലാര്‍ അനില്‍, പിആര്‍ഒ വാഴൂര്‍ ജോസ്, ഫോട്ടോ ബിജിത്ത് ധര്‍മ്മടം എന്നിവരുമാണ് ‘ഹെര്‍’ എന്ന ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.