നടിമാർ കിടക്ക പങ്കിടേണ്ടി വരുന്ന പാക്കേജ് മലയാള സിനിമയിൽ ഉണ്ട്!

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ഹിമ ശങ്കർ. 2010 ൽ സൂഫി പറഞ്ഞ കഥ എന്ന ചിത്രത്തി കൂടിയാണ് ഹിമ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ താരം…

hima-shankar about cinema

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ഹിമ ശങ്കർ. 2010 ൽ സൂഫി പറഞ്ഞ കഥ എന്ന ചിത്രത്തി കൂടിയാണ് ഹിമ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. നടിയായി മാത്രമല്ല, തിയേറ്റർ ആർട്ടിസ്റ്റ് കൂടിയാണ് ഹിമ. ഈ കഴിഞ്ഞ ലോക്ക് ഡൌൺ സമയത്ത് പേഴ്സണല്‍ ട്രെയിനിംഗ് നൽകിയാണ് താൻ വരുമാനം ഉണ്ടാക്കിയതെന്ന് ഹിമ പറയുന്നു. ഇപ്പോൾ ഏറ്റവും കൂടുതൽ ചെയ്യുന്ന ജോലിയും അത് തന്നെ ആണെന്നാണ് താരം പറയുന്നത്. അഭിനയിക്കാന്‍ താത്പര്യം ഉള്ളവര്‍ക്കും, അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടും അഭിനയിക്കാന്‍ അറിയാത്തവര്‍ക്ക് കോണ്‍ഫിഡന്‍സ് ഉണ്ടാക്കികൊടുക്കലാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ചിലരൊക്കെ അവരുടെ ടെൻഷൻ മാറ്റാൻ വേണ്ടി രഹസ്യമായും ട്രെയിനിങ്ങിന് എത്തിയിട്ടുണ്ട്.

‘ബെഡ് വിത്ത് ആക്ടിങ്’ എന്നറിയപ്പെടുന്ന പാക്കേജ് സംവിധാനം കുറച്ച് നാളുകൾക്ക് മുൻപ് മലയാള സിനിമയിൽ വന്നിരുന്നു. അത് ഇന്നും മലയാള സിനിമയിലുണ്ടെന്നും ഹിമ പറയുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ തന്റെ പഠനകാലത്ത് ഈ പാക്കേജ് സംവിധാനം സമ്മതമാണെങ്കില്‍ അവസരം നല്‍കാമെന്നു പറഞ്ഞു കൊണ്ട് കുറച്ച് നാളുകൾക്ക് മുൻപ് എന്നെ ചിലർ വിളിച്ചിരുന്നു. എന്നാൽ അപ്പോൾ എന്താണ് ഈ പാക്കേജ് എന്നു എനിക് അറിയില്ലായിരുന്നു. എന്താണ് അതെന്നു ചോദിച്ചപ്പോൾ അവർ പറഞ്ഞതാണ് ഈ രീതിയെ കുറിച്ച്. അപ്പോൾ തന്നെ ഞാൻ നോ പറഞ്ഞു. രണ്ടു മൂന്നു തവണ ചിലർ ഇത് പറഞ്ഞു വിളിച്ചിരുന്നു. അപ്പോഴെല്ലാം ഞാൻ അത് നിരസിച്ചു.

എന്നെ കണ്ടാൽ ഒരു ആക്ടിവിസ്റ്റിനെ പോലെ ഉള്ളത് കൊണ്ടാകാം പിന്നീട് ആരും ഇത് പറഞ്ഞു വിളിച്ചിട്ടില്ല. ആളുകൾ എത്ര തന്നെ പറഞ്ഞാലും ഇന്നും സിനിമയി ആൺ മേൽക്കോയ്മ നിലനിൽക്കുന്നുണ്ട് എന്ന് പറയുന്നത് സത്യമുള്ള കാര്യം ആണെന്നും ഹിമ പറഞ്ഞു.