Categories: Film News

ഹിന്ദിയിൽ 265 കോടി കിട്ടിയെങ്കിൽ മലയാളത്തിൽ ഒരു 500 കോടിയെങ്കിലും കിട്ടിയേനേ… ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ!!!

ബോക്‌സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ് അജയ് ദേവ്ഗൺ നായകനായി എത്തിയ റീമേക്ക് ചിത്രമായ ‘ദൃശ്യം 2’. നവംബർ 18ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണം തന്നെയാണ് ഇപ്പോഴും തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. അടുത്തകാലത്ത് ഒരു ബോളിവുഡ് ചിത്രത്തിന് ഇത്ര സ്വീകാര്യത ലഭിക്കുന്നതും ‘ദൃശ്യം 2’ എന്ന സിനിമയ്ക്കാണ്.

ദൃശ്യം 2 ഇതുവരെ 265 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഒരു റിമേക്ക് ചിത്രത്തിന് ഇത്രയും രൂപ ലഭിച്ചെങ്കിൽ ഒറിജിനൽ പതിപ്പായ മലയാളത്തിന് 500 കോടി വരെ ലഭിച്ചേനേ എന്നാണ് ആരാധകർ പറയുന്നത്. ജോർജ്ജ് കുട്ടി എന്ന നായക കഥാപാത്രത്തെ മോഹൻ ലാൽ അത്രമേൽ മനോഹരമാക്കിയിരുന്നു. ഒരൊ നിമിഷവും ആകാംഷയൊടെയാണ് മലയാളികൾ ദൃശ്യം 2 കണ്ടിരുന്നത്. ഇന്ന് ഹിന്ദി റീമേക്കായ ‘ദൃശ്യം 2’ തിയേറേററിൽ പ്രദർശനം തുടരുമ്പോൾ തങ്ങൾക്ക് ആ ഭാഗ്യം ലഭിച്ചില്ല എന്ന സങ്കടത്തിലാണ് പ്രേക്ഷകർ. കോവിഡ് കാലഘട്ടമായതിനാൽ ദൃശ്യം ആമസൊൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്.

മലയാളത്തിൽ ജോർജ്ജ് കുട്ടി എന്ന നായക കഥാപാത്രം ഹിന്ദിയിൽ വിജയ് സാൽഗോൻകറായി മാറുകയായിരുന്നു.അജയ് ദേവ്ഗണിനെ കൂടാതെ ശ്രിയ ശരൺ,തബു, ഇഷിത ദത്ത, മൃണാൾ യാദവ്, രജത് കപൂർ, അക്ഷയ് ഖന്ന എന്നിവരും സിനിമയിൽ പ്രധാനവേഷത്തിലെത്തി.അഭിഷേക് പതക് ആണ് ചസിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

 

Aiswarya Aishu