‘സിനിമ നല്ലതാണെങ്കില്‍ ഇനി എത്ര ഡീഗ്രേഡിങ് ഉണ്ടായാലും ജനങ്ങള്‍ വന്നിരിക്കും’

ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ മാളികപ്പുറത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസില്‍ കുതിപ്പു തുടരുന്ന മാളികപ്പുറത്തിനെ പ്രശംസിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘സിനിമ നല്ലതാണെങ്കില്‍ ഇനി എത്ര ഡീഗ്രേഡിങ് ഉണ്ടായാലും ജനങ്ങള്‍ വന്നിരിക്കുമെന്നാണ് ഹിരണ്‍ എന്‍ കുറിക്കുന്നത്.

വിജയം അംഗീകരിക്കരിക്കാന്‍ മടിയുള്ളവര്‍….
ഫാമിലി പ്രേക്ഷകരെ ഇക്കാലത്തു തീയേറ്ററില്‍ ആകര്‍ഷിക്കുക എന്നത് ചെറിയ കാര്യമല്ല…അതും 60 വയസ്സ് കഴിഞ്ഞവരെ പോലും എത്തിക്കുന്നുണ്ടെങ്കില്‍ അതൊരു വലിയ കാര്യം തന്നെയാണ്…25 കോടി ക്ലബ്ബിലേക് മാളികപ്പുറം സിനിമ അടുക്കുന്നു എന്നാണ് വാര്‍ത്തകള്‍…
എന്നിട്ട് പോലും ഈ സിനിമയുടെ റിവ്യൂ
ചെയ്യാന്‍ പ്രമുഖ മലയാള സിനിമ യൂട്യുബെര്‍സിന് മടിയാണ്….നല്ലത് പറയാന്‍ മടി തന്നെ…
ഇനിയിപ്പോ അപ്രഖ്യാപിത വിലക്കണോ എന്നും അറിയില്ല…ഇവരൊക്കെയാണ് അസഹിഷ്ണുതക്കെതിരെ പലപ്പോഴും ആഞ്ഞടിക്കുന്നത് കാണാറുള്ളത് എന്നതാണ് രസകരം…??
മാളികപ്പുറം സിനിമ തരുന്ന സന്ദേശം കൃത്യമാണ്…സിനിമ നല്ലതാണെങ്കില്‍ ഇനി എത്ര ഡീഗ്രേഡിങ് ഉണ്ടായാലും ജനങ്ങള്‍ വന്നിരിക്കും….കാരണം mouth പബ്ലിസിറ്റി എന്നൊരു കാര്യമുണ്ട്….അതിനോളം വരില്ലല്ലോ മറ്റൊന്നും…

ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് മാളികപ്പുറം. ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ് സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. മലയാളത്തിലെ രണ്ട് പ്രബല നിര്‍മാണ കമ്പനികള്‍ ചേര്‍ന്നാണ് നിര്‍മാണം. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും നിര്‍മാണ പങ്കാളികളാണ്.

നാരായം, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്‌ലര്‍, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ ആണ് വിഷ്ണു ശശി ശങ്കര്‍. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, ക്യാമറാമാന്‍ വിഷ്ണു നാരായണന്‍ നമ്പൂതിരി. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

മനോജ് കെ ജയന്‍, രമേശ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണന്‍, കലാഭവന്‍ ജിന്റോ, അജയ് വാസുദേവ്,അരുണ്‍ മാമന്‍, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആല്‍ഫി പഞ്ഞിക്കാരന്‍, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Gargi