ഉക്രൈനില്‍ നിന്നും പോളണ്ടിലേക്ക് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികള്‍ക്കൊപ്പം പ്രമുഖ നടനും

പ്രമുഖ ഹോളിവുഡ് നടനും സംവിധായകനുമായ സീന്‍ പെന്നിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍. ഉക്രൈനില്‍ നിന്നും പോളണ്ടിലേക്ക് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികള്‍ക്കൊപ്പം കാല്‍നട യാത്രക്കാരനായി താരവും നടക്കുന്നതിന്റെ ചിത്രങ്ങളാണ് വൈറലായത്. നടന്‍ തന്നെയായിരുന്നു ചിത്രം ആദ്യം…

പ്രമുഖ ഹോളിവുഡ് നടനും സംവിധായകനുമായ സീന്‍ പെന്നിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍. ഉക്രൈനില്‍ നിന്നും പോളണ്ടിലേക്ക് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികള്‍ക്കൊപ്പം കാല്‍നട യാത്രക്കാരനായി താരവും നടക്കുന്നതിന്റെ ചിത്രങ്ങളാണ് വൈറലായത്. നടന്‍ തന്നെയായിരുന്നു ചിത്രം ആദ്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

‘ഞങ്ങളുടെ കാര്‍ റോഡിനരികെ ഉപേക്ഷിച്ചതിന് ശേഷം ഞാനും രണ്ട് സഹപ്രവര്‍ത്തകരും പോളിഷ് അതിര്‍ത്തിയിലേക്ക് കിലോമീറ്ററുകള്‍ നടന്നു” എന്നാണ് തന്റെ ചിത്രം പങ്കുവച്ചു കൊണ്ട് സീന്‍ ട്വിറ്ററില്‍ കുറിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സീന്‍ പെന്‍ ഉക്രൈനിലെത്തിയത്. റഷ്യന്‍ അധിനിവേശത്തെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാനായാണ് ഓസ്‌കര്‍ ജേതാവ് കൂടിയായ സീന്‍ പെന്‍ ഉക്രൈനിന്റെ തലസ്ഥാനമായ കീവില്‍ എത്തിയത്. ഫെബ്രുവരി 24ന് റഷ്യന്‍ അധിനിവേശത്തിന്റെ ആദ്യ ദിവസമാണ് പ്രസിഡന്റ് വ്ളോഡിമര്‍ സെലെന്‍സ്‌കിയുടെ ഓഫീസില്‍ നടന്ന പത്രസമ്മേളനത്തില്‍ പങ്കെടുക്കാനായി സീന്‍ ഉക്രൈനില്‍ എത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.