ആദ്യം കാണുമ്പോൾ ആസ്വദിക്കുകയും പിന്നെ കുറ്റം പറയുകയും ചെയ്യുന്നവരാണ് കൂടുതലും!

മലയാള സിനിമയിൽ യുവനായികമാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ഹണി റോസ്. പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരം വളരെ പെട്ടന്നാണ് സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്തത്. 2005 ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ…

Honey Rose about audience

മലയാള സിനിമയിൽ യുവനായികമാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ഹണി റോസ്. പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരം വളരെ പെട്ടന്നാണ് സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്തത്. 2005 ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടിയാണ് താരം സിനിയമയിൽ അരങ്ങേറ്റം നടത്തിയത്. ആദ്യമെക്കെ അഭിനയിച്ച വേഷങ്ങൾ വേണ്ട വിധത്തിൽ ശ്രദ്ധ നേടിയില്ലെങ്കിലും പിന്നീടങ്ങോട്ട് ഒരുപിടി മികച്ച ചിത്രങ്ങൾ ആയിരുന്നു താരത്തെ കാത്തിരുന്നത്. ഈ വര്ഷം പുറത്തിറങ്ങിയ ബിഗ് ബ്രദർ എന്ന ചിത്രത്തിലൂടെയാണ് ഹണി അവസാനം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.

Honey Rose Photo
Honey Rose Photo

വളരെ സൂക്ഷിച്ചു മാത്രമാണ് താരം സിനിമകൾ തിരഞ്ഞെടുക്കുന്നത്. അത് കൊണ്ട് തന്നെ വേണ്ടത്ര ശ്രദ്ധയും താരത്തിന് വളരെ പെട്ടന്ന് തന്നെ ലഭിച്ചു തുടങ്ങിയിരുന്നു. ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിൽ ഹണി റോസ് ആയിരുന്നു നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാൽ താരത്തിന്റെ കഥാപാത്രത്തിന് ആരാധകരുടെ ഭാഗത്ത് നിന്നും വിമർശനം ലഭിച്ചിരുന്നു. ഇതിനെ പറ്റി മനസ്സ് തുറക്കുകയാണ് ഹണി റോസ്.
Honey Rose images
Honey Rose images

ചങ്ക്‌സിന്റെ കഥ കേട്ടപ്പോൾ ഇത് വരെ ഞാൻ ചെയ്ത ചിത്രത്തിൽ നിന്നും വളരെ വ്യത്യസ്തത തോന്നി എനിക്ക്. അത് കൊണ്ട് തന്നെയാണ് ആ ചിത്രം ചെയ്യാൻ തീരുമാനിച്ചതും. എന്നാൽ ചിത്രം ഇറങ്ങി കഴിഞ്ഞപ്പോൾ എനിക്കെതിരെ നിരവധി പരാമർശങ്ങൾ ഉണ്ടായി. സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ആണ് വിമർശനങ്ങൾ ഉണ്ടായത്. ഞാൻ ഗ്ലാമറസ് ആയി അഭിനയിച്ചു, ചിത്രത്തിലെ സംഭാഷണങ്ങളിൽ ഡബിൾ മീനിങ് എന്നൊക്കെയാണ് ചില വിമർശനങ്ങൾ വന്നത്. അവയിൽ പലതും എന്നെ വല്ലാതെ വേദനിപ്പിച്ചു.
Honey Rose Photos
Honey Rose Photos

അത്തരത്തിൽ ഒരു കഥാപാത്രത്തെ ചെയ്യാൻ ധൈര്യം കാണിച്ചത് കൊണ്ട് പിന്നീട് നിരവധി അവസരങ്ങൾ എനിക്ക് വന്നിരുന്നു. എന്നാൽ അവയെല്ലാം ഞാൻ നിഷേധിക്കുകയായിരുന്നു. ചങ്ക്‌സ് തിയേറ്ററിൽ നല്ല പ്രകടനം ആണ് കാഴ്ചവെച്ചത്. കുടുംബ പ്രേക്ഷകരും ചിത്രം നന്നായി ആസ്വദിച്ചിരുന്നു. എന്നാൽ ചിത്രം ഇറങ്ങിയതിനു ശേഷമുള്ള വിമർശനം എന്തിനാണെന്ന് മാത്രം എനിക്ക് അറിയില്ല. ഈ വിമർശിക്കുന്നവർ എല്ലാം ചിത്രം മുഴുവനും കണ്ടിട്ടാണ് നെഗറ്റീവ് കമെന്റുകൾ പറയുന്നത്. ഏതൊരു ചിത്രവും ആദ്യം ആസ്വദിക്കുകയും പിന്നെ കുറ്റം പറയുന്നവരും ഉണ്ട്. അതാണ് ഞാൻ ഇവിടെയും കണ്ടത്. ഹണി പറഞ്ഞു.