ലിപ് ലോക്ക് ചെയ്യുന്നതിന് മുൻപ് ഒരു പത്ത് തവണയെങ്കിലും ഇനി ആലോചിക്കും!

മലയാള സിനിമയിൽ യുവനായികമാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ഹണി റോസ്. പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരം വളരെ പെട്ടന്നാണ് സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്തത്. 2005 ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ…

Honey Rose film experience

മലയാള സിനിമയിൽ യുവനായികമാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ഹണി റോസ്. പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരം വളരെ പെട്ടന്നാണ് സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്തത്. 2005 ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടിയാണ് താരം സിനിയമയിൽ അരങ്ങേറ്റം നടത്തിയത്. ആദ്യമെക്കെ അഭിനയിച്ച വേഷങ്ങൾ വേണ്ട വിധത്തിൽ ശ്രദ്ധ നേടിയില്ലെങ്കിലും പിന്നീടങ്ങോട്ട് ഒരുപിടി മികച്ച ചിത്രങ്ങൾ ആയിരുന്നു താരത്തെ കാത്തിരുന്നത്. ഈ വര്ഷം പുറത്തിറങ്ങിയ ബിഗ് ബ്രദർ എന്ന ചിത്രത്തിലൂടെയാണ് ഹണി അവസാനം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.

Honey Rose Photos
Honey Rose Photos

സിനിമയിൽ ഗ്ലാമറസ് റോളുകൾ ചെയ്യുന്ന താരം വൺ ബൈ ടു എന്ന സിനിമയിൽ ഒരു ലിപ് ലോക്ക് രംഗം ചെയ്‌തിരുന്നു. ആ രംഗം വളരെ മോശമായാണ് പ്രേക്ഷകർക്ക് മുന്നിൽ ചിത്രീകരിക്കപ്പെട്ടത്. ചിത്രത്തിന്റെ അതിന്റെ അണിയറപ്രവത്തകർ ആ സീൻ സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിച്ചു. അത് തനിക്ക് വളരെയധികം വിഷമം ഉണ്ടാക്കിയെന്നും താരം ഒരു അഭിമുഖത്തിനിടയിൽ തുറന്നു പറഞ്ഞു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
Honey Rose images
Honey Rose images

ആ സീൻനും ആ കഥയും കഥാപാത്രവും ആ രംഗത്തിനു വളരെ ആവശ്യമുള്ളതാണ്. ഞാൻ അവതരിപ്പിച്ച കഥാപാത്രം ജീവനുതുല്യം സ്നേഹിച്ച ആൾ മരിക്കുന്നതിന് മുമ്പുള്ള രംഗം ആയിരുന്നു അത്. മരിക്കുന്നതിന് മുൻപ് അയാൾ എന്റെ കഥാപാത്രത്തിന്റെ മുന്നിൽ വരുമ്പോൾ ആണ് ലിപ്പ് ലോക്ക് ചെയ്യുന്നത്. ആ സീൻ അപ്പോൾ ചെയ്തപ്പോൾ എനിക്ക് ബുദ്ധിമുട്ട് തോന്നിയില്ല. കാരണം ആ രംഗം അതിനു അത്യാവശ്യം ആയിരുന്നു.  എന്നാൽ ചിത്രത്തിന്റെ അണിയറപ്രവർത്തക ആ രംഗം ചിത്രത്തിന്റെ പബ്ലിസിറ്റിക്ക് വേണ്ടി കുറച്ച് മോശമായ രീതിയിൽ അവതരിപ്പിച്ചു. അത് എനിക്ക് വല്ലാതെ വിഷമം ഉണ്ടാക്കി. നല്ലതിന് വേണ്ടി ചെയ്യുന്ന ഏത് കാര്യവും പിന്നീട് തന്റെ ജീവിതത്തിൽ മോശമായി വന്നു ഭവിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇനി ഇത്തരം രംഗങ്ങൾ ചെയ്യുമ്പോൾ ഒരു പത്ത് തവണയെങ്കിലും ആലോചിച്ചിട്ടേ ചെയ്യൂ എന്നും താരം പറഞ്ഞു.
Honey Rose Photo
Honey Rose Photo

ഇപ്പോൾ വളരെ സൂക്ഷിച്ചു മാത്രമാണ് താരം സിനിമകൾ തിരഞ്ഞെടുക്കുന്നത്. അത് കൊണ്ട് തന്നെ വേണ്ടത്ര ശ്രദ്ധയും താരത്തിന് വളരെ പെട്ടന്ന് തന്നെ ലഭിച്ചു തുടങ്ങിയിരുന്നു. ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിൽ ഹണി റോസ് ആയിരുന്നു നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാൽ താരത്തിന്റെ കഥാപാത്രത്തിന് ആരാധകരുടെ ഭാഗത്ത് നിന്നും വിമർശനം ലഭിച്ചിരുന്നു.