മരണത്തെ മുഖാമുഖം കണ്ട് ഹണീറോസ്, അപകടം ഫോട്ടോഷൂട്ടിനിടയിൽ!

മലയാള സിനിമയിൽ യുവനായികമാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ഹണി റോസ്. പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരം വളരെ പെട്ടന്നാണ് സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്തത്. 2005 ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ…

Honey Rose new photoshoot

മലയാള സിനിമയിൽ യുവനായികമാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ഹണി റോസ്. പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരം വളരെ പെട്ടന്നാണ് സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്തത്. 2005 ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടിയാണ് താരം സിനിയമയിൽ അരങ്ങേറ്റം നടത്തിയത്. ആദ്യമെക്കെ അഭിനയിച്ച വേഷങ്ങൾ വേണ്ട വിധത്തിൽ ശ്രദ്ധ നേടിയില്ലെങ്കിലും പിന്നീടങ്ങോട്ട് ഒരുപിടി മികച്ച ചിത്രങ്ങൾ ആയിരുന്നു താരത്തെ കാത്തിരുന്നത്. ഈ വര്ഷം പുറത്തിറങ്ങിയ ബിഗ് ബ്രദർ എന്ന ചിത്രത്തിലൂടെയാണ് ഹണി അവസാനം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.

Honey Rose Photo
Honey Rose Photo
ഇപ്പോൾ ഫോട്ടോഷൂട്ടിനിടയിൽ ഹണീ റോസിന് ഉണ്ടായ അപകടത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നത്. ഈ വീഡിയോ ഹണീ റോസ് തന്നെയാണ് സോഷ്യൽ മീഡിയയിൽ കൂടി പുറത്ത് വിട്ടിരിക്കുന്നത്. പൂനാച്ച ടാക്കീസിനായി ആഘോഷ് വൈഷ്ണവം നടത്തിയ ഫോട്ടോഷൂട്ടിനിടയിൽ ആണ് അപകടം ഉണ്ടായത്. ഇതിന്റെ വീഡിയോ ആണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. പുഴയുടെ തീരത്ത് വെച്ചാണ് ഫോട്ടോഷൂട്ട് ഒരുക്കിയത്. ചുമന്ന സാരിയിൽ അതി മനോഹാരിയായാണ് ഹണി എത്തിയത്. എന്നാൽ ഫോട്ടോഷൂട്ടിനിടെ പുഴയോരത്ത് പാറയിൽ ചവിട്ടി നടക്കുന്നതിനിടെ ഹണിയുടെ കാൽ വഴുതുകയും ഹണീ പുഴയിലേക്ക് വീഴാൻ പോകുന്നതുമാണ് വിഡിയോയിൽ ഉള്ളത്.

Honey Rose
Honey Rose
ഇത് കണ്ട് ഹണിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഹണിയെ പിടിച്ച് കയറ്റാനായി ശ്രമിക്കുന്നതുമാണ് വിഡിയോയിൽ ഉള്ളത്. അതോടെ വീഡിയോ ഓഫ് ആകുകയാണ്. അതിനു ശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ല. വീഡിയോ കണ്ടതോടെ അസ്വസ്ഥരാണ് ആരാധകർ. തങ്ങളുടെ താരത്തിന് എന്തെങ്കിലും സംഭവിച്ചോ എന്നാണു എല്ലാവരും ചോദിക്കുന്നത്. എന്നാൽ അതിനുള്ള മറുപടി ആരും നൽകിയിട്ടില്ല.