Malayalam Article

വലിയ ചെവിയുള്ളവര്‍ ഭാഗ്യവാന്മാരോ ? അറിയാം ചെവിയുടെ ലക്ഷണശാസ്ത്രം

ear-horoscope

ശരീരാവയവങ്ങളുടെ പ്രത്യേകതകള്‍ ഒരു വ്യക്തിയുടെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. ഇതനുസരിച്ച്‌ ചെവികളുടെ പ്രത്യേകതകള്‍ നോക്കി വ്യക്തിയുടെ സ്വഭാവമറിയാം എന്നാണ് ശാസ്ത്രത്തിന്റെ അനുമാനം.

ചെറിയ ചെവികള്‍ ബഹുമാനം, മര്യാദ, പ്രതിപത്തി എന്നിവയെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതിനര്‍ത്ഥം ചെറുചെവികളുടെ ഉടമകള്‍ ഈ ഗുണഗണങ്ങള്‍ നിറഞ്ഞവരായിരിക്കുമെന്നു തന്നെയാണ്.

ചെവിയുടെ മാംസളമായ താഴ്ഭാഗം തടിച്ചാണിരിക്കുന്നതെങ്കില്‍ ഇത്തരക്കാരില്‍ വികാര വിചാരങ്ങള്‍ ശക്തമായിരിക്കും. ചെവിയുടെ താഴ്ഭാഗത്തിന് വൃത്താകൃതിയാണെങ്കില്‍ ബന്ധങ്ങള്‍ക്ക് വില കല്പിക്കുന്നവരായിരിക്കും .കാതിന്റെ അഗ്രഭാഗം തടിച്ചതും ഉയര്‍ന്നതുമായുള്ളവര്‍ നിര്‍ബന്ധബുദ്ധിയുള്ളവരാണ്.

തീരെ ചെറിയ ചെവികളുടെ ഉടമകള്‍ ലജ്ജാലുക്കളും വിനയകുലീനരും ഉള്‍വലിഞ്ഞ പ്രകൃതത്തിനുടമകളുമായിരിക്കും. നീളം കൂടിയതും നേരിയതുമായ ചെവികളുള്ളവരും സമാനമായ സ്വഭാവസവിശേഷതകള്‍ വര്‍ധിതരീതിയില്‍ പ്രകടിപ്പിക്കുന്നവരായിരിക്കും. ഇടത്തരം വലുപ്പമുള്ള കര്‍ണങ്ങളുള്ളവര്‍ ഊര്‍ജസ്വലരും നിശ്ചയദാര്‍ഢ്യം പ്രകടിപ്പിക്കുന്നവരുമായിരിക്കും. വലുപ്പമേറിയ ചെവികളും മാംസളമായ ചെവിയുടെ കീഴ്ഭാഗവുമുള്ളവര്‍ കര്‍ക്കശക്കാരും അതിനൊപ്പം തന്നെ സുഖലോലുപതയില്‍ കഴിയാന്‍ ഇഷ്ടപ്പെടുന്നവരുമായിരിക്കും. ശക്തരും ധീരരും ഊര്‍ജസ്വലരുമായിരിക്കും കൂര്‍ത്തുനില്‍ക്കുന്ന ചെവികളുള്ളവര്‍. പൊതുവെ വലിയ ചെവിയുള്ളവര്‍ സമൂഹത്തില്‍ ശോഭിക്കുന്നവരായിരിക്കും.

കശുവണ്ടിയുടെ ആകൃതിയോടും മാംസളവുമായ ചെവിയുള്ളവര്‍ സല്‍സ്വഭാവിയും ധര്‍മനിഷ്ഠരുമായിരിക്കും. ഉള്ളിലേക്ക് മടങ്ങിയ രീതിയില്‍ ചെവിയുള്ളവര്‍ സംസാരപ്രിയരായിരിക്കും .പൊതുവെ വിടര്‍ന്ന ചെവിയുള്ളവര്‍ കലാകാരന്മാര്‍ ആയിരിക്കും.

Trending

To Top
Don`t copy text!