August 10, 2020, 2:26 AM
മലയാളം ന്യൂസ് പോർട്ടൽ
Malayalam Article

ഈ നാളുകാരെ ഒന്ന് സൂക്ഷിക്കുക, ഇവർ അവിഹിത ബന്ധങ്ങളിൽ പോയി ചാടുവാനുള്ള സാദ്ധ്യതകൾ ഏറെ

horoscope

അശ്വതി നക്ഷത്രക്കാർ അറിവുള്ളവർ: അശ്വതി നക്ഷത്രക്കാർ ശരാശരിയിൽ കൂടുതൽ അറിവുള്ളവരായിരിക്കും. ഈ നക്ഷത്രക്കാർ പൊതുവെ ധീരന്മാരും അഭിമാനികളും മാന്യന്മാരും എല്ലാ കാര്യത്തിലും വിദഗ്ധരും കുടുംബത്തിൽ ബഹുമാനിക്കപ്പെട്ടവരും ആയിരിക്കും. സ്വന്തം കടമകളിൽ തികഞ്ഞ ഉത്തരവാദിത്തബോധം കാണിക്കും. അശ്വതി നക്ഷത്രക്കാർക്കു പൊതുവെ മദ്യപാനത്തോടു കൂടുതൽ താത്പര്യം കാണും. ഏതായാലും ദ്രവഭക്ഷണമാണ്‌ ഇക്കൂട്ടർ കൂടുതൽ ഇഷ്ടപ്പെടുക.

ഭരണി നക്ഷത്രക്കാർ ദീർഘായുസ്സുള്ളവർ : ഭരണി നക്ഷത്രക്കാർക്ക്‌ പൊതുവെ എല്ലായ്പ്പോഴും ക്ഷീണം തോന്നും. പരസ്ത്രീകളിൽ (സ്ത്രീകളുടെ കാര്യത്തിൽ പുരുഷന്മാരിൽ) താത്പര്യം തോന്നുന്ന ഈ നക്ഷത്രക്കാർക്കു പല കാര്യങ്ങളും ഉറച്ച തീരുമാനങ്ങൾ എടുക്കാൻ കഴിഞ്ഞെന്നു വരില്ല. ഭരണി നക്ഷത്രക്കാർ പൊതുവെ ധീരന്മാരും ബുദ്ധിമാന്മാരും ആയിരിക്കും. സഹോദരന്മാർക്കു പ്രിയപ്പെട്ടവനായിരിക്കുക, ദീർഘായുസ്സുണ്ടാകുക, ആൺമക്കളേക്കാൾ കൂടുതൽ പെൺമക്കളുണ്ടാവുക തുടങ്ങിയവയും ഭരണി നക്ഷത്രത്തിന്റെ ഫലമാണ്‌.

കാർത്തിക നക്ഷത്രക്കാർ സത്യസന്ധർ :  കാർത്തിക നാളിലാണു ജനിച്ചത്‌ എന്നതിനാൽ, നിങ്ങൾക്കു സഹോദരന്മാരിൽ നിന്നു വേർപിരിഞ്ഞു താമസിക്കേണ്ടി വരും. കാർത്തിക നക്ഷത്രത്തിൽ ജനിക്കുന്നവർ സത്യസന്ധരും ആരോഗ്യമുള്ളരും തേജസ്വികളും ആവും . ഒന്നിലധികം വീടുകൾ ഇവർക്കുണ്ടാകും. ഈ നാളുകൾ പൊതുവെ വിദ്യാഭ്യാസ സമ്പന്നരായിരിക്കും. ജീവിതത്തിലുടനീളം സാമാന്യം ധനികരായിരിക്കാനാണു സാധ്യത.

രോഹിണി നക്ഷത്രക്കാർ ധനവാന്മാർ : രോഹിണി നക്ഷത്രക്കാർക്ക്‌ ഇടയ്ക്കിടെ തലവേദന ഉണ്ടാകാൻ സാധ്യതയുണ്ട്‌. പൊതുവെ ജീവിതത്തിലുടനീളം ധനവാനായിരിക്കും. ഏതു കൂട്ടത്തിൽ ചെന്നാലും അവിടത്തെ നേതാവായിരിക്കും. രോഹിണി നക്ഷത്രക്കാരിൽ മിക്കവർക്കും മുഖത്തോ ശരീരത്തിന്റെ വശങ്ങളിലോ എന്തെങ്കിലും അടയാളമുണ്ടായിരിക്കും. അമ്മയുമായി പലപ്പോഴും പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസമുണ്ടാകാൻ സാധ്യതയുണ്ട്‌.

മകയിരം നക്ഷത്രക്കാർ യാത്രാപ്രിയർ : മകയിരം നക്ഷത്രക്കാർക്ക്‌ നിശ്ചിതമായ സ്വഭാവം ഉണ്ടാകില്ല. ഇടയ്ക്കിടെ സ്വഭാവം മാറും. വലിയ ശരീരപ്രകൃതിയുണ്ടായിരിക്കും. ബാല്യത്തിൽ രോഗിയായിരിക്കാനും സാധ്യതയുണ്ട്‌. അറിഞ്ഞുകൊണ്ടുപോലും തെറ്റുകൾ ചെയ്യാൻ മടിയില്ലാത്തവരായിരിക്കും. ഏതു കാര്യത്തിനും വലിയ ഉത്സാഹം കാണിക്കും. ധാരാളം ശത്രുക്കളുണ്ടാകും. യാത്ര ചെയ്യാൻ ഇഷ്ടമുള്ള ഇവർ ദുർബുദ്ധിയുള്ളവരും കാമപീഡിതനായിരിക്കുമെന്നും പറയുന്നു.

തിരുവാതിര നക്ഷത്രക്കാർ ചഞ്ചലമനസ്കർ : തിരുവാതിര നക്ഷത്രക്കാർക്ക്‌ പൊതുവെ ചഞ്ചലമനസ്സുള്ളവരായിരിക്കും. സ്വഭാവത്തിൽ കാർക്കശ്യം കാണും. കള്ളം പറയുന്നതിലും ചെയ്യുന്നതിലും താത്പര്യം ഉണ്ടാകും. ആരെയെങ്കിലും കിട്ടിയാൽ അനാവശ്യമായി സംസാരിച്ചുകൊണ്ടിരിക്കുന്ന ഇക്കൂട്ടർ അഭിമാനികളും ദീർഘായുഷ്മാന്മാരും ബലവാന്മാരും ആയിരിക്കും. തിരുവാതിര നക്ഷത്രക്കാർക്കു പൊതുവെ ആൺകുട്ടികൾ കുറഞ്ഞിരിക്കാനാണു സാധ്യത. ഈ നാളുകാർക്കു സർ ക്കാരിൽ നിന്നോ അധികൃതസ്ഥാനങ്ങളിൽ നിന്നോ പ്രതീക്ഷിച്ചതിൽ കൂടുതൽ അംഗീകാരം ലഭിക്കും. നേട്ടങ്ങൾക്കു വേണ്ടി ചീത്ത കാര്യങ്ങൾ പോലും ചെയ്യാൻ മടിക്കില്ല.

പുണർതം നക്ഷത്രക്കാർ ഉദാരമതികൾ : പുണർതം നക്ഷത്രക്കാർ ഉദാരമതികളായിരിക്കും. സുഖം അനുഭവിക്കുന്നവരും എപ്പോഴും സന്തോഷിക്കുന്നവരുമായ ഈ നക്ഷത്രക്കാർക്കു കവിഹൃദയമുണ്ടായിരിക്കും. വെള്ളത്തിനുവേണ്ടിയുള്ള ദാഹം മറ്റുള്ളവരേക്കാൾ കൂടുതലുണ്ടാകും. പല കാര്യങ്ങളിലും ബുദ്ധി വൈകി മാത്രമേ ഉദിക്കൂ. ഈ നാളുകാർ ഏവരെയും സ്നേഹിക്കാൻ കഴിയുന്നവരാണ്‌. നല്ല സ്വഭാവമുള്ളവരെന്നു പേരു കേട്ടവരായിരിക്കും ഈ നക്ഷത്രക്കാർ.

പൂയം നക്ഷത്രക്കാർ നല്ല വാഗ്മികൾ : പൂയം നക്ഷത്രക്കാർ പൊതുവെ കോപിഷ്ഠരായിരിക്കും. വളരെ ബുദ്ധിമാന്മാരായ ഇക്കൂട്ടർ ഏതു കാര്യത്തിൽ എടുത്തു ചാടാനുള്ള ധൈര്യമുണ്ടാകും. ശാസ്ത്രം , സാഹിത്യം തുടങ്ങിയവയിൽ പാണ്ഡിത്യമുണ്ടാകുമെന്നു മാത്രമല്ല, നല്ല വാഗ്മികളുമായിരിക്കും. ബന്ധുക്കളെ ധാരാളം സഹായിക്കും. പൊതുവെ ധനികരായിരിക്കുമെങ്കിലും മറ്റുള്ളവരുടെ പണം ഉപയോഗിച്ച്‌ പല കാര്യങ്ങളും നടത്തും. മിക്ക കാര്യത്തിലും സ്വതന്തമായ നിലപാടായിരിക്കും. സർക്കാർ തലത്തിലും പുരോഹിതന്മാർക്കിടയിലും ഏറെ ജനപ്രീതിയുള്ളയാളായിരിക്കും. പൊതുവെ ഈ നാളുകാർ ദൈവാധീനമുള്ളവരാണ്‌.

ആയില്യം നക്ഷത്രക്കാർ നേതാക്കൾ : ആയില്യം നക്ഷത്രക്കാർ ഏതു കൂട്ടത്തിൽ ചെന്നാലും അതിന്റെ നേതാവായിരിക്കും. ഏതു കാര്യത്തിലും അഗാധമായ അറിവ്‌, നല്ല വാക്സാമർത്ഥ്യം, എന്തു കാര്യം ചെയ്യാനും മടിയില്ലായ്മ , മനസ്സിന്‌ ഉറപ്പില്ലായ്മ തുടങ്ങിയവയെല്ലാം ഈ നാളുകാരുടെ പ്രത്യേകതകളാണ്‌. ഈ നാളുകാർക്ക്‌ സർക്കാർ തലത്തിൽ നിന്നുമുള്ള ധനം ലഭിക്കാൻ സാധ്യതയുണ്ട്‌. ഇവർക്ക്‌ ആൺകുട്ടികൾ കുറവായിരിക്കും. നിഗൂഢമായ കാര്യങ്ങൾ കണ്ടെത്താൻ പ്രത്യേക കഴിവുണ്ടായിരിക്കും. ഉപകാരം ചെയ്തവരെ സ്മരിക്കുന്ന കാര്യത്തിൽ പിന്നിലായിരിക്കും ഈ നാളുകാർ . പെട്ടെന്നു ദേഷ്യം വരും . എന്തൊക്കെയായാലും സദാചാരം വിട്ടു പെരുമാറില്ല.

മകം നക്ഷത്രക്കാർ വിനയാന്വിതർ :  മകം നക്ഷത്രക്കാർ പൊതുവെ അറിവുള്ളവരായിരിക്കുമെന്നു മാത്രമല്ല, വിനയാന്വിതരുമായിരിക്കും. എല്ലാവരുടെയും ബഹുമാനം പിടിച്ചു പറ്റും. ആരോടെങ്കിലും ശത്രുത തോന്നിക്കഴിഞ്ഞാൽ പിന്നെ അതു കുറെ നാളത്തേക്കു വച്ചുകൊണ്ടിരിക്കും. ശൗര്യസ്വഭാവമുള്ള ഇക്കൂട്ടർ ജീവിതത്തിൽ പൊതുവെ ധനികരും സുഖശീലരും അഭിമാനികളും പുണ്യകാര്യങ്ങളിൽ താത്പര്യമുള്ളവരുമായിരിക്കും. വലിയ കാര്യങ്ങൾ ഏറ്റെടുക്കും. ഈ നാളുകാർ ഭാര്യയുടെ വാക്കിനു കൂടുതൽ പ്രാധാന്യം നൽകും . ഈ നാളിൽ ജനിച്ച ഭാര്യമാർ ഭർത്താക്കന്മാരുടെ വാക്കിനു പ്രാധാന്യം നൽകും.

പൂരം നക്ഷത്രക്കാർ പ്രിയപ്പെട്ടവർ : പൂരം നക്ഷത്രക്കാർക്കു നന്നായി സംസാരിക്കാൻ കഴിയും. അതുകൊണ്ടു തന്നെ ആരെയും വശത്താക്കാൻ ഇവർക്കു കഴിയും. ആർക്കും എന്തും ദാനം ചെയ്യാൻ ഇക്കൂട്ടർക്കു മടിയില്ല. അനാവശ്യമായി പണം ചെലവാക്കും. ഏതു മേഖലയിൽ പ്രവർത്തിച്ചാലും പ്രശ്സതനാകും. മേലുദ്ദ്യോഗസ്ഥർക്കു പ്രിയപ്പെട്ടവനായിരിക്കും. ഇവർ അരോഗദൃഢഗാത്രന്മാരായിരിക്കുമെങ്കിലും ഏറ്റുമുട്ടലുകളിൽ നിന്ന്‌ ഒഴിഞ്ഞു നിൽക്കും.

ഉത്രം നക്ഷത്രക്കാർ ജ്ഞാനികൾ ; ഉത്രം നക്ഷത്രക്കാർ പൊതുവെ എതിർലിംഗത്തിൽപ്പെട്ടവർക്കും പ്രിയപ്പെട്ടവരായിരിക്കും. ജ്ഞാനികളും ഉദാരമനസ്കരും നന്ദിയുള്ളവരും ആയിരിക്കും. ബന്ധുക്കൾക്കിടയിൽ എപ്പോഴും മാന്യമായ സ്ഥാനം ലഭിക്കും. കൂടുതൽ കാലവും സുഖം അനുഭവിക്കും. സർക്കാരിൽ നിന്നുള്ള ധനം ലഭിക്കാൻ സാധ്യതയുണ്ട്‌. വാചാലന്മാരായ ഈ നാളുകാർ ഉപകാരം ചെയ്തവരോട്‌ എപ്പോഴും നന്ദിയുള്ളവരായിരിക്കും.

അത്തം നക്ഷത്രക്കാർ പരോപകാരികൾ : അത്തം നക്ഷത്രക്കാർ കാമികളും കൗശലക്കാരുമായിരിക്കും. നന്നായി സംസാരിക്കാൻ ഇവർക്കു കഴിയും. പൊതുവെ ധനവാന്മാരായ ഇവരിൽ മിക്കവരും ജനിച്ച നാടുവിട്ടു താമസിക്കുന്നവരായിരിക്കും. വിദ്വാന്മാരായിരിക്കുമെന്നതിനു പുറമേ മറ്റുള്ളവർക്ക്‌ ഉപകാരം ചെയ്യാൻ താൽപര്യമുള്ളവരായിരിക്കും. ശത്രുക്കളെ മുഴുവൻ സ്നേഹം കൊണ്ടു കീഴടക്കും. ഇക്കൂട്ടർക്ക്‌ അന്യരുടെ സാധനങ്ങൾ മോഷ്ടിക്കുന്നതിനു ചെറിയൊരു താൽപര്യം ഉണ്ടായിരിക്കും.

ചിത്തിര നക്ഷത്രക്കാർ ഉത്സാഹികൾ: ചിത്തിര നക്ഷത്രക്കാർ വലിയ ഉത്സാഹികളായിരിക്കും. ഏതു വിഷയത്തെക്കുറിച്ചും വാദപ്രതിവാദം നടത്താൻ താൽപര്യമുണ്ടാകും. നല്ല വസ്ത്രം, നല്ല ആഭരണങ്ങൾ എന്നിവയിൽ ഭ്രമമുണ്ടാകാൻ സാധ്യതയുണ്ട്‌. നാടുവിട്ടു താമസിക്കേണ്ടിവരും. ഈ നാളുകാരായ പുരുഷന്മാർക്കു പരസ്ത്രീ താൽപര്യം കൂടും. സ്ത്രീകൾക്കു മറിച്ചും. ചിത്തിര നക്ഷത്രക്കാർ എന്തു തന്നെയായാലും വലിയ അഭിമാനികളായിരിക്കും. കാര്യം നേടാൻ ചീത്ത സ്വഭാവവും പുറത്തെടുത്തെന്നു വരാം.

ചോതി നക്ഷത്രക്കാർ ധർമം കൈവിടാത്തവർ; ചോതി നക്ഷത്രക്കാർ പൊതുവെ വിനയമുള്ളവരായിരിക്കും. സുഖമനുഭവിക്കുന്ന ഇവർ വസ്ത്രം, ആഭരണം തുടങ്ങിയ ആഡംബരകാര്യങ്ങളിൽ അധികം താൽപര്യം കാണിക്കില്ല. ഇവർക്കു ദാഹം കൂടുതലായിരിക്കും. സംഭാഷണപ്രിയരായ ഇവർ പണം കടം വാങ്ങുന്ന കാര്യത്തിൽ ഒട്ടും പിന്നിലാകില്ല. ബന്ധുക്കൾക്കിടയിൽ ഇവരെക്കുറിച്ചു നല്ല അഭിപ്രായമായിരിക്കില്ല. ഏതു സാഹചര്യത്തിലും ധർമം വിട്ടു പ്രവർത്തിക്കില്ല. ചോതി നക്ഷത്രക്കാർക്കു വിദേശവാസത്തിനു സാധ്യതയുണ്ട്‌. ജീവിതത്തിലൊരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല.

വിശാഖം നക്ഷത്രക്കാർ ഭാഗ്യവാന്മാർ: വിശാഖം നക്ഷത്രക്കാർക്കു പെട്ടെന്നു കോപം വരും. ധാരാളം സംസാരിക്കുന്ന ഇക്കൂട്ടർ ജീവിതത്തിലുടനീളം പൊതുവെ സമ്പന്നരും, ഭാഗ്യവാന്മാരും അയിരിക്കും. നല്ല ഭാര്യയും നല്ല മക്കളുമുണ്ടാകും. എത്ര പണം കൈയിലുണ്ടായാലും പിശുക്കു വിടില്ല. ഭാര്യമാർ പറയുന്നതിനു കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ഈ നക്ഷത്രക്കാർ ശത്രുക്കളെ സ്നേഹം കൊണ്ടു ജയിക്കും. വിശാഖം നക്ഷത്രക്കാർക്ക്‌ കണ്ണിന്‌ അസുഖം വരാൻ സാധ്യത കൂടുതലാണ്‌.

അനിഴം നക്ഷത്രക്കാർ സംസാരപ്രിയർ: അനിഴം നക്ഷത്രക്കാർക്ക്‌ മറ്റുള്ളവരേക്കാൾ വിശപ്പും ദാഹവും കൂടും. കുറച്ചുകാലം നാടുവിട്ടു താമസിക്കേണ്ടിവരും. യാത്ര കൂടുതലായി വേണ്ടിവരും. എവിടെപോയാലും ഭാഗ്യം കൈവിടില്ല. ആരോടെങ്കിലും സംസാരിച്ചിരിക്കാൻ ഏറെ താൽപര്യമുള്ള ഈ നക്ഷത്രക്കാർ ഒരിക്കലും ധർമം വിട്ടു പ്രവർത്തിക്കില്ല. കാര്യമൊന്നുമില്ലെങ്കിലും ഓരോന്ന്‌ ആലോചിച്ച്‌ വെറുതെ ദുഃഖിച്ചിരിക്കുകയെന്നത്‌ ഈ നാളുകാരുടെ പ്രത്യേകതയാണ്‌. നല്ല വ്യക്തികളുടെ സ്നേഹം ഈ നാളുകാർക്ക്‌ എപ്പോഴും ലഭിക്കും.

തൃക്കേട്ട നക്ഷത്രക്കാർ സന്താഷമുള്ളവർ: മനസിന്‌ എപ്പോഴും സന്തോഷമുണ്ടായിരിക്കുക എന്നത്‌ തൃക്കേട്ട നക്ഷത്രക്കാരുടെ പ്രത്യേകതയാണ്‌. ഇവർക്ക്‌ ധർമാനുഷ്ഠാനത്തിൽ പ്രത്യേക താൽപര്യമുണ്ടായിരിക്കും. ബന്ധുക്കൾ വളരെയധികം ഉണ്ടാകും. ആരോഗ്യദൃഢഗാത്രനായിരിക്കും. സ്വന്തം സമുദായത്തിൽ നേതൃസ്ഥാനത്തെത്തും. ഈ നാളുകളിൽ ചിലർക്കു പരസ്ത്രീകളിൽ താൽപര്യമുണ്ടായിരിക്കുകയെന്ന ദോഷവശവും ഉണ്ട്‌.

മൂലം നക്ഷത്രക്കാർ വാഗ്മികൾ: മൂലം നക്ഷത്രക്കാർ പൊതുവെ ഏതു കാര്യത്തിലും അറിവുള്ളവരും സുഖം അനുഭവിക്കുന്നവരും ധനവാന്മാരും ആയിരിക്കും. ഇടയ്ക്കിടെ രോഗശല്യം ഉണ്ടായെന്നു വരാം. ഇളകുന്ന മനസ്‌ ആയിരിക്കും. സഹോദരന്മാർക്കിടയിൽ പ്രമുഖസ്ഥാനം ഉണ്ടാകും. നല്ല വാക്സാമർത്ഥ്യം ഉണ്ടായിരിക്കും. കിട്ടുന്ന പണം വാരിക്കോരി ചെലവാക്കും. ഈ നാളുകാർക്കു പൊതുവെ ഉപകാരസ്മരണ കുറവായിരിക്കും.

പൂരാടം നക്ഷത്രക്കാർ ഉറച്ച സൗഹൃദമുള്ളവർ: പൂരാടം നക്ഷത്രക്കാർക്ക്‌ ഉറച്ച സൗഹൃദമുണ്ടായിരിക്കും. വിനയമുള്ള ഇക്കൂട്ടർ ബുദ്ധിയുടെ കാര്യത്തിൽ ഒട്ടും പിന്നിലായിരിക്കുകയില്ല. ബന്ധുക്കൾക്കിടയിൽ ആദരണീയനാകുമെന്നതിനു പുറമെ നല്ല മക്കളെക്കൊണ്ടുള്ള ഗുണവും ലഭിക്കും. ജീവിതത്തിൽ പൊതുവെ സുഖം അനുഭവിക്കുന്ന ഇക്കൂട്ടർക്കു സർക്കാർ തലത്തിൽ അംഗീകാരം ലഭിക്കാനിടയുണ്ട്‌. പെട്ടെന്നു വികാരത്തിനടിമയാകും.

ഉത്രാടം നക്ഷത്രക്കാർ ഹാസ്യപ്രിയർ: ഉത്രാടം നക്ഷത്രക്കാർ ഹാസ്യപ്രിയന്മാരായിരിക്കും. വിനയമുള്ള ഇവർക്കു പക്ഷേ ശത്രുക്കൾ ഏറെയുണ്ടാകും. പലപ്പോഴും ദുഃഖിതരായിരിക്കും. പല സ്ഥലത്തും യാത്ര ചെയ്യേണ്ടിവരും. അഭിമാനികളായ ഈ നക്ഷത്രക്കാർ വിദ്വാന്മാരും ആയിരിക്കും. എതിർലിംഗത്തിൽപ്പെട്ടവരിൽ ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരിക്കും. ചില സമയങ്ങളിൽ ചീത്തസ്വഭാവവും പുറത്തെടുത്തെന്നു വരും. ദുരിതമനുഭവിക്കുന്നവരോടു കനിവു കാണിക്കുന്നവരായിരിക്കും.

തിരുവോണം നക്ഷത്രക്കാർ അറിവുള്ളവർ: തിരുവോണം നക്ഷത്രക്കാർ ശാസ്ത്രത്തിൽ നല്ല അറിവുള്ളവരായിരിക്കും. ധനവാന്മാരും പ്രശസ്തരുമാകുന്ന ഇവർക്ക്‌ ശത്രുക്കളും ഏറെയുണ്ടാവും. പലപ്പോഴും വീടു വിട്ടു താമസിക്കേണ്ടിവരും. അനുയോജ്യമായ ജീവിതപങ്കാളിയെ ലഭിക്കും. ജീവിതത്തിൽ ഏറെ സമ്പാദിക്കുമെങ്കിലും ചെലവു കൂടും. ദൈവവിശ്വാസികളായ ഇവർക്കു പുരോഹിതന്മാരോടും വലിയ ബഹുമാനമായിരിക്കും. ഇക്കൂട്ടർ അധാർമികമായി ഒന്നും ചെയ്യില്ല. ഏതു സദസ്സിൽ ചെന്നാലും അവിടത്തെ നേതാവായിരിക്കും.

അവിട്ടം നക്ഷത്രക്കാർ നേതൃത്വഗുണമുള്ളവർ: നേതൃത്വഗുണമുള്ളവരായിരിക്കും. അവിട്ടം നക്ഷത്രക്കാർ. നാടുവിട്ടു താമസിക്കുന്നതിലാണ്‌ ഇവർക്ക്‌ കൂടുതൽ സന്തോഷം ധനവാന്മാരായിരിക്കുന്ന ഈ നാളുകാർ സംഗീതം, നാടകം തുടങ്ങിയവയിൽ തൽപരരുമായിരിക്കും. പലപ്പോഴും ഭാര്യയുമായി വേർപെട്ടു താമസിക്കേണ്ടി വരും. ആഗ്രഹങ്ങൾ ഏറിയവരാണിവർ. അൽപം ശൗര്യപ്രകൃതിയുണ്ടാവും. ജീവിതത്തിൽ സുഖം അനുഭവിക്കും. നന്നായി സംസാരിക്കാൻ കഴിയുന്ന ഇവർ വേണ്ടി വന്നാൽ കള്ളം പറയാനും മടിക്കില്ല.

ചതയം നക്ഷത്രക്കാർ ഏവരുടെയും പ്രിയപ്പെട്ടവർ:
ചതയം നാളുകാർ പൊതുവേ ധാരാളം സംസാരിക്കുന്നവരായിരിക്കും. ജനങ്ങൾക്ക്‌ ഏറെ പ്രിയപ്പെട്ടവരാകുന്ന ഇവർ ഏതു സംഘത്തിൽ ചെന്നാലും അവിടത്തെ നേതാവാകും. കിട്ടുന്ന പണം മുഴുവൻ വാരിക്കോരി ചെലവാക്കും. ദയയും അനുകമ്പയുമൊന്നും അധികം കാണിക്കില്ല. ഏതു കാര്യങ്ങളും എളുപ്പത്തിലാക്കാൻ സൂത്രം കണ്ടെത്തും. ശത്രുക്കളെ മുഴുവൻ സ്നേഹിച്ചു വശത്താക്കും. കാലം മാറുന്നതനുസരിച്ചു പെരുമാറാൻ ഇവർക്ക്‌ അറിയാം. ഭക്ഷണം അധികം കഴിക്കില്ല. സാഹസസ്വഭാവമുണ്ടായിരിക്കും

പൂരുരുട്ടാതി നക്ഷത്രക്കാർ സൗമ്യസ്വഭാവക്കാർ :
പൂരുരുട്ടാതി നക്ഷത്രക്കാർ സ്ഥിരമായി ഒരിടത്തു താമസിക്കുന്നവരല്ല. ആർക്കും എളുപ്പത്തിൽ മനസിലാക്കാൻ കഴിയാത്ത സ്വഭാവമാവും. ഈ നാളുകാർക്ക്‌ എതിർലിംഗത്തിൽപ്പെട്ടവരോട്‌ കൂടുതൽ താൽപര്യം തോന്നും. സർക്കാരിൽ നിന്ന്‌ ആനൂകൂല്യങ്ങളോ അംഗീകാരമോ ലഭിക്കും. ശാന്തമായ മനസുണ്ടാകുമെങ്കിലും ഇവർക്കു പേടി കൂടും. സ്വന്തം ജോലി ചിട്ടയോടെ ചെയ്യുന്ന കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാവില്ല. സൗമ്യ സ്വഭാവക്കാരായ ഇവർ പൊതുവെ ദീർഘായുഷ്മാൻമാരുമായിരിക്കും.

ഉത്രട്ടാതി നക്ഷത്രക്കാർ വിനയമുള്ളവർ: 
നല്ല വാക്‌ സാമർത്ഥ്യമുള്ള ഉത്രട്ടാതി നക്ഷത്രക്കാർ ജീവിതത്തിൽ പൊതുവെ സുഖം അനുഭവിക്കുന്നവരുമായിരിക്കും. അധാർമികമായി ഒന്നും ചെയ്യാൻ ഇക്കൂട്ടർക്കു കഴിയില്ല. ആരോടും വിനയത്തോടെ പെരുമാറും. ആർക്കും എന്തും കൊടുക്കാൻ മടിയുണ്ടാകില്ല. ആരോഗ്യ പരിപാലനത്തിൽ ഏറെ ശ്രദ്ധിക്കുന്ന ഈ നാളുകാർക്ക്‌ പണത്തോട്‌ ഏറെ ആഗ്രഹമുണ്ടാകും. എന്നാൽ പണം ചെലവാക്കുന്ന കാര്യത്തിൽ അങ്ങേയറ്റം പിശുക്കും കാണിക്കും. ഏതു വിഷയത്തിലും ആഴത്തിലുള്ള അറിവുണ്ടായിരിക്കും

രേവതി നക്ഷത്രക്കാർ സുമുഖർ : രേവതി നക്ഷത്രക്കാർ സ്വയം പ്രതാപികളെന്ന്‌ അഭിമാനിക്കും. പൊതുവെ സുന്ദരന്മാരായ ഇവർ പക്ഷേ സ്ത്രീകൾക്കു പെട്ടെന്നു വഴങ്ങുന്ന കൂട്ടത്തിലാകില്ല. എങ്കിലും കാമാതുരമായ ഹൃദയമുണ്ടായിരിക്കും. ഏതു കാര്യത്തിലും മത്സരബുദ്ധി കാണിക്കും. ഇളകാത്ത മനസായിരിക്കും. നല്ല കാര്യങ്ങൾ ചെയ്യാൻ അതിയായ താൽപര്യം ഉണ്ടാകും. ഭാര്യയോടും മക്കളോടും കൂടി സന്തോഷപ്രദമായ ജീവിതം നയിക്കും. ശരീരത്തിൽ പ്രത്യേക അടയാളം കാണാനിടയുണ്ട്‌.

Related posts

ലോക്ക് ഡൗണിൽ അന്താളിച്ച് പോയപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെയാണ് ആ മെസ്സേജ് എത്തിയത് !! ക്യൂബ്സ് ഇന്റർനാഷണൽ കമ്പനിയെ പറ്റിയുള്ള തൊഴിലാളിയുടെ കുറിപ്പ് വൈറൽ ആകുന്നു

WebDesk4

ജീവിതത്തിൽ ആദ്യമായി എന്റെ നേർക്ക് ഒരാൾ 500 രൂപ നീട്ടി! വൈറലായ ഒരു ഡോക്ടറുടെ കുറിപ്പ്.

Main Desk

ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തു !! നിങ്ങളുടെ ചര്‍മ്മത്തില്‍ എപ്പോഴും യൗവ്വനം നിലനില്‍ക്കും !

WebDesk4

ലജ്ജിക്കുക കേരളമേ…! പോകാൻ വീടില്ലാത്തതു കൊണ്ട് മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയുന്ന ഒരു കുടുംബം

WebDesk4

അമ്മയുടെ ആ വാക്കുകൾ കേട്ട് ഞാൻ വല്ലാതെ തളർന്നിരുന്നു; എന്നെ ആശ്വസിപ്പിച്ചത് എന്റെ സുഹൃത്തായിരുന്നു !! കുറിപ്പ്

WebDesk4

അനാവശ്യം പറയരുത്‌, വിഷം ഇവിടുത്തെ റോഡിൽ അല്ല!! അവിടുത്തെ മനസ്സിലാണ്, ഷിംനാ അസീസിന്റെ കുറിപ്പ് ചർച്ചയാകുന്നു

WebDesk4

മരണത്തിനു കീഴടങ്ങും മുൻപ് അവൾ ജീവൻ നൽകിയത് അഞ്ചു പേർക്ക് !! അവയവദാനത്തിന് മാതൃകയായി 12 വയസ്സുകാരി

WebDesk4

ജട്ടി ചലഞ്ചുമായി കണി കാന്താരി കണ്മണി കുസൃതി ….!!

WebDesk4

മനുഷ്യനായി പിറന്ന ആരെയും കരയിക്കുന്ന ഈ ചിത്രം കാണാതെ പോകരുത്.

Webadmin

ഇന്ത്യയുടെ അഭിമാനമായി സ്വാതി !! 263 ഇ​ന്ത്യ​ക്കാ​രെ നാട്ടിലെത്തിച്ച ധീര വനിത

WebDesk4

പ്രണയം തകർന്നാലും ഈ രാശിക്കാർ ഒരിക്കലും നിങ്ങളെ വിട്ടു പോകില്ല !!

WebDesk4

ഈ നക്ഷത്രക്കാർ നിങ്ങളുടെ വീട്ടിൽ ഉണ്ടോ? എങ്കിൽ കടം ദിനംപ്രതി പെരുകും

WebDesk4
Don`t copy text!