മലയാളം ന്യൂസ് പോർട്ടൽ
Malayalam Article

ശനിദോഷം അകറ്റാൻ എന്തൊക്കെ ചെയ്യണം.., ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശനിദോഷങ്ങളായിരിക്കുന്ന ഏഴരശനി, കണ്ടകശനി, ജന്മശനി, അഷ്ടമശനി തുടങ്ങിയ പല വിധത്തിലുള്ള ശനിദോഷങ്ങള്‍ മാറുന്നതിന് ഭക്തജങ്ങള്‍ ശാസ്താവിന്റെ അല്ലെങ്കില്‍ ശിവക്ഷേത്രത്തില്‍ നടത്തുന്ന വഴിപാടാണ് നീരാഞ്ജനം എന്ന് പറയുന്നത്. “ശനി ദോഷ പരിഹാരത്തിനായി അനുഷ്ടിക്കേണ്ട വഴിപാടുകളില്‍ ഏറ്റവും ലളിതവും ഫലപ്രദവും ആയ വഴിപാടാണ് നീരാഞ്ജനം. ശനിയാഴ്ചകള്‍ തോറുമോ ജന്മനക്ഷത്രം (പക്കപ്പിറന്നാള്‍) തോറുമോ നീരാഞ്ജനം വഴിപാടു നടത്തുന്നത് വളരെ ഗുണകരമാണ്. നാളികേരം രണ്ടായി ഉടച്ച്‌ വെള്ളം കളഞ്ഞ് അതില്‍ എള്ള്കിഴി ഇട്ട് നല്ലെണ്ണ നിറച്ച്‌ ശാസ്താവിനെ ആരതി ഉഴിയുകയും ആ ദേവതയ്ക്കു മുന്‍പില്‍ ഒരു മുഹൂര്‍ത്ത നേരമെങ്കിലും (രണ്ടു നാഴിക അല്ലെങ്കില്‍ 48 മിനിറ്റ്) ആ ദീപം കത്തിച്ചു വയ്ക്കുകയും ചെയ്യുന്നതാണ് നീരാഞ്ജനം.

ഒരു നാളീകേരമുറിയില്‍ എള്ള്കിഴി വെച്ച്‌ ശുദ്ധമായ നല്ലെണ്ണ ഉപയോഗിച്ച്‌ കത്തിക്കുന്നതാണ് നീരാഞ്ജനം ഇത് കത്തിക്കുന്ന സമയത്ത്‌ ശനിയുടെ മന്ത്രമായിരിക്കുന്ന

“നീലാഞ്ജന സമപ്രഭാം രവിപുത്രം
യമാഗ്രജം ഛായാമാര്‍ത്താണ്ഡ സംഭൂതം
തം നാമാമി ശനീശ്വരം ”

എന്ന മന്ത്രം ജപിക്കേണ്ടതുമാണ് പലവിധത്തിലുള്ള ദുരിതങ്ങളെ നാം നാളീകേരത്തിന്റെ മുറിയിലൂടെ പ്രതിനിധീകരിക്കുന്നു. ശനി എന്നത് എള്ള് എന്ന ധാന്യത്തിന്റെ കാരഹത്വം വഹിക്കുന്ന ആളാണ് അഥവാ ശനിയുടെ പ്രാധാന്യമുള്ള ധാന്യം എന്നത് എള്ള് ആണ്. അപ്പോള്‍ ഈ എള്ള് തിരശീലയില്‍ കെട്ടി കിഴിയാക്കി ശനിയുടെ ബലമുള്ള നല്ലെണ്ണയൊഴിച്ച്‌ കത്തിച്ച്‌ ശാസ്താവിന്റെ അല്ലെങ്കില്‍ ശിവക്ഷേത്രത്തില്‍ ശനിയോട് പ്രാര്‍ത്ഥിക്കപ്പെടുന്നതാണ് നീരാഞ്ജനം ഇതില്‍ വെളിച്ചെണ്ണ, നെയ്യ് എന്നിവ ഉപയോഗിക്കാന്‍ പാടില്ല എന്നും പറയുന്നു..

കാരണം ശനിയുടെ ബന്ധമായിരിക്കുന്ന ഇരുമ്ബ് അഥവാ അയണ്‍ന്റെ അംശമുള്ള സാധനങ്ങള്‍ ആണ് ശനിയുടെ പൂജയുമായി ബന്ധപ്പെട്ട് ഉപയോഗിക്കേണ്ടത് അങ്ങനെ ചിന്തിക്കുമ്ബോള്‍ ദീപം കത്തിക്കുവാന്‍ ഉപയോഗിക്കുന്ന എണ്ണകളായരിക്കുന്ന നല്ലെണ്ണ, വെളിച്ചെണ്ണ, നെയ്യ് തുങ്ങിയവയില്‍ എള്ളെണ്ണക്കാണ് അതിന് പ്രാധാന്യം വരുന്നത് പൂര്‍വികമായും ഇപ്പോഴും അങ്ങനെയാണ് ചെയ്യപ്പെടുന്നത്. നീരാഞ്ജനം കത്തിക്കുമ്ബോള്‍ അത് കത്തി തീരുന്നത് വരെ ശനിയുടെ മന്ത്രങ്ങള്‍ ജപിച്ചു പ്രാര്‍ത്ഥിക്കണം എന്നും പറയുന്നു.

Related posts

ഇവരെ പ്രണയിച്ചാൽ നിങ്ങൾക്ക് ബ്രേക്കപ്പ് ഉറപ്പാണ് …..!!

WebDesk4

വലിയ ചെവിയുള്ളവര്‍ ഭാഗ്യവാന്മാരോ ? അറിയാം ചെവിയുടെ ലക്ഷണശാസ്ത്രം

WebDesk4