# ഇന്നത്തെ നക്ഷത്രഫലം

- Link: https://ml.b4blaze.com/horoscope/todays-horoscope-2
- Published: 2025-05-07T12:05:47+05:30
- Author: Suji

**മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)** കാര്യതടസ്സം, സ്വസ്ഥതക്കുറവ്,
ഉദരവൈഷമ്യം, യാത്രാതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു. പണമിടപാടുകൾ സൂക്ഷിക്കുക.

**ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)**
കാര്യപരാജയം, അഭിമാനക്ഷതം, അപകടഭീതി, നഷ്ടം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ
അകലാം.

**മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)**
കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം, ശത്രുക്ഷയം ഇവ കാണുന്നു.
വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

**കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)** കാര്യപരാജയം, മനഃപ്രയാസം, ശരീരസുഖക്കുറവ്,
സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. പ്രതികൂല സന്ദേശങ്ങൾ ലഭിക്കാം.

**ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)** കാര്യവിജയം, ഉത്സാഹം, മത്സരവിജയം,
അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം ഇവ കാണുന്നു. പുതിയ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടാം,

**കന്നി(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)**
കാര്യതടസ്സം, കലഹം, അലച്ചിൽ, ചെലവ്, ധനതടസ്സം, ഇച്ഛാഭംഗം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ
പരാജയപ്പെടാം.

**തുലാം(ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)**
കാര്യവിജയം, അംഗീകാരം, ബന്ധുസമാഗമം, നിയമവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം ഇവ കാണുന്നു.
ആഗ്രഹങ്ങൾ നടക്കാം.

**വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)** കാര്യവിജയം,
നേട്ടം, ഉത്സാഹം, പ്രവർത്തനവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം ഇവ കാണുന്നു. നല്ല
സന്ദേശങൾ ലഭിക്കാം.

**ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)** കാര്യപരാജയം, കലഹം, 
ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

**മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)**
കാര്യപരാജയം, മനഃപ്രയാസം, ഉത്സാഹക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. തടസ്സങ്ങൾ
വന്നു ചേരാം.

**കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)**
കാര്യവിജയം, മത്സരവിജയം, പരീക്ഷാവിജയം, നിയമവിജയം, സുഹൃദ്സമാഗമം, ആരോഗ്യം ഇവ കാണുന്നു.
സർക്കാരിൽ നിന്ന് അനുകൂലഫലയോഗം കാണുന്നു.

**മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി)** കാര്യവിജയം, സൽക്കാരയോഗം,
ബന്ധുസമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം ഇവ കാണുന്നു. യാത്രകൾ ഫലവത്താവാം.
