Current Affairs

പ്രണയം തകർന്നാലും ഈ രാശിക്കാർ ഒരിക്കലും നിങ്ങളെ വിട്ടു പോകില്ല !!

വേര്‍പിരിയലിനു ശേഷമാണെങ്കില്‍ പോലും അങ്ങനെ പെട്ടെന്ന് വിട്ടൊഴിഞ്ഞ് പോകാത്ത ചില രാശിചിഹ്നങ്ങളുണ്ട്. ഈ 3 രാശിക്കാര്‍ക്ക് നഷ്ടപ്പെട്ട കാമുകന്‍ / കാമുകി തിരിച്ച്‌ വരാന്‍ സാധ്യതയുണ്ട്. ഒരു വ്യക്തിക്ക് അനുഭവിക്കാന്‍ കഴിയുന്ന ഏറ്റവും സങ്കടകരമായ കാര്യങ്ങളിലൊന്നാണ് നഷ്ടപ്രണയം. നിങ്ങളുടെ കാമുകി അല്ലെങ്കില്‍ കാമുകന്‍ നിങ്ങളുമായുള്ള ബന്ധം വേര്‍പെടുത്താന്‍ തീരുമാനമെടുക്കുമ്ബോള്‍ അവരെ മാത്രമല്ല, നിങ്ങള്‍ നെയ്തെടുത്ത ഓര്‍മ്മകളും മനോഹരനിമിഷങ്ങളും എല്ലാം ഒരുമിച്ചാണ് നഷ്ടപ്പെടുന്നത്.

വേര്‍പിരിയലിനുശേഷം കാമുകീകാമുകന്മാരോട് ദേഷ്യവും പുച്ഛവുമെല്ലാം വെച്ച്‌ പുലര്‍ത്തുന്നവരും കുറവല്ല. ചിലര്‍ എത്രനാള്‍ കഴിഞ്ഞാലും സോഷ്യല്‍ മീഡിയയിലെ അവരുടെ ഓരോ നീക്കത്തെയും കൃത്യമായി നിരീക്ഷിക്കുകയും അവര്‍ മടങ്ങിവരുമെന്നുള്ള പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു. 2020ലെ പ്രവചനങ്ങള്‍ പ്രകാരം ഈ രാശിക്കാര്‍ക്ക് അവരുടെ മുന്‍‌ഗാമികളുമായി വീണ്ടും ഒത്തുചേരാനുള്ള സാധ്യതയുണ്ടെന്ന് ഉറപ്പിക്കുന്നു. ഇവര്‍ക്ക് തങ്ങളുടെ മുന്‍ കാമുകികാമുകന്മാരുമായി വീണ്ടും പ്രണയബന്ധം പുനഃസ്ഥാപിക്കാനുള്ള അവസരമുണ്ടാകും.

കന്നി രാശി

കന്നിരാശിക്കാര്‍ പുറമേ കാണുവാന്‍ ശക്തമാണെങ്കിലും, ഹൃദയ തകര്‍ച്ചയുടെ കാര്യം വരുമ്ബോള്‍ അവര്‍ വളരെ വികാരാധീനരായി മാറുന്നു. വേര്‍പിരിയലിനെ നേരിടാന്‍ അവര്‍ക്ക് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. തകര്‍ന്ന ഹൃദയത്തെ സമാശ്വസിപ്പിക്കുന്നതില്‍ മികച്ചവരല്ല അവര്‍. മറ്റാരോടെങ്കിലുമൊത്ത് ഒരു പുതിയ ജീവിതം ആരംഭിക്കാന്‍ ഇവര്‍ ഭയപ്പെടുന്നു. പുതിയ ഒരാള്‍ക്കായി വീണ്ടും സ്വയം നല്‍കുന്നത് എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അവര്‍ക്കറിയാം.

അതിനാലവര്‍, ഭാവിയില്‍ തന്‍റെ മുന്‍ഗാമികള്‍ക്കായി പൂര്‍ണ്ണമായ പ്രതീക്ഷകള്‍ കാത്തുസൂക്ഷിക്കും. ഇക്കാരണത്താല്‍ തന്നെ പ്രണയ താല്‍പ്പര്യങ്ങള്‍ കടന്നു വരുമ്ബോള്‍ അവര്‍ക്ക് എളുപ്പത്തില്‍ ക്ഷമിക്കാനും കഴിയും. എങ്കില്‍ തന്നെയും കന്നി രാശിക്കാര്‍ വഴിയില്‍ വരുന്നതെന്തും ഏറ്റെടുക്കുമെന്ന് ഇതിനര്‍ത്ഥമില്ല. ആരെയെങ്കിലും തിരികെ നേടണമെങ്കില്‍ താന്‍ നല്‍കുന്ന പരിഗണന അതേ രീതിയല്‍ അവരും തിരിച്ചു നല്‍കണമെന്ന് അവര്‍ക്ക് പൂര്‍ണ്ണമായ ഉറപ്പ് ആവശ്യമാണ്.

മീനം രാശി

നാടകീയതയെ തീര്‍ത്തും വെറുക്കുന്ന ഒരു രാശിചിഹ്നമാണ് മീനം രാശിക്കാര്‍. യുദ്ധത്തേക്കാള്‍ അവര്‍ പ്രണയത്തില്‍ വിശ്വസിക്കുന്നു. അതിനാലാണ് ഹൃദയത്തിന്റെ കാര്യങ്ങളില്‍ വരുമ്ബോള്‍ അവര്‍ പ്രണയത്തിന് വിജയം നല്‍കാന്‍ അനുവദിക്കുന്നത്. അവര്‍ സമാധാനപ്രിയരാണ്, അതിനാലാണ് ആരെങ്കിലും നാടകീയ സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുമ്ബോള്‍, അവര്‍ ആദ്യമേ തന്നെ ഓടിപ്പോകുന്നത്. അവര്‍ എല്ലായ്‌പ്പോഴും ഏറ്റവും മികച്ചത് പ്രതീക്ഷിക്കുന്നു. മാത്രമല്ല പ്രിയപ്പെട്ടവര്‍ക്ക് ഏറ്റവും നല്ലത് കൊടുക്കാനും ആഗ്രഹിക്കുന്നു. അതിനാല്‍ തന്നെ മടങ്ങിവരാനുള്ള അവരുടെ മുന്‍ഗാമികളുടെ അഭ്യര്‍ത്ഥന അവര്‍ പൂര്‍ണ്ണ മനസ്സോടെ പരിഗണിക്കും.

കര്‍ക്കിടക രാശി

കര്‍ക്കിടക രാശിക്കാര്‍ അങ്ങേയറ്റം വൈകാരിക പ്രിയരാണ്. ഒരു വ്യക്തിയുമായുണ്ടായ മുന്‍കാല ഓര്‍മ്മകളെ എന്തുചെയ്യണം എന്നതിനെക്കുറിച്ച്‌ അവര്‍ക്ക് യാതൊരു ധാരണയുമുണ്ടാവില്ല. അവര്‍ വളരെ സംവേദനക്ഷമതയുള്ളവരാണ്, അതിനാല്‍ തന്നെ ബ്രേക്ക് അപ്പുകളെ കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടും. അതിനാല്‍ തന്നെ അവര്‍ തങ്ങളുടെ തകര്‍ന്ന ഹൃദയത്തെ തിരികെ ആരോഗ്യഗതിയിലേക്ക് മടക്കി കൊണ്ടുവരുന്ന വേളയില്‍, അവരുടെ മുന്‍‌ഗാമികള്‍ വന്ന് ക്ഷമ ചോദിക്കുകയാണെങ്കില്‍, അവര്‍ തീര്‍ച്ചയായും ക്ഷമിക്കാന്‍ സാധ്യതയുണ്ട്. രണ്ടാമത് നല്‍കുന്ന അവസരം മികച്ചതായി മാറുമെന്ന് അവര്‍ വിശ്വസിക്കുന്നു. എങ്കിലും നല്ല പെരുമാറ്റത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് വിട്ടുവീഴ്ച ചെയ്യാനാകില്ല

Trending

To Top
Don`t copy text!