മലയാളം ന്യൂസ് പോർട്ടൽ
Current Affairs Malayalam Article

ഈ നക്ഷത്രക്കാർ നിങ്ങളുടെ വീട്ടിൽ ഉണ്ടോ? എങ്കിൽ കടം ദിനംപ്രതി പെരുകും

ഓരോരുത്തരുടേയും ജന്മനക്ഷത്രമനുസരിച്ച്‌ പല വിധത്തിലുള്ള കാര്യങ്ങളാണ് സംഭവിക്കുന്നത് അവരുടെ ജീവിതത്തില്‍. ഇത് ചിലപ്പോള്‍ നല്ലതാവാം, ചിലപ്പോള്‍ മോശമാവാം. എല്ലാം ജന്മനക്ഷത്രത്തേയും നമ്മുടെ രാശിയേയും ബന്ധപ്പെടുത്തിയാണ് ഇരിക്കുന്നത്.

ജന്മനക്ഷത്രമനുസരിച്ച്‌ ചില പ്രശ്‌നങ്ങള്‍ അവരെ വിടാതെ പിന്തുടരുന്നു. എത്രയൊക്കെ പരിഹാരം ചെയ്തിട്ടും ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവുന്നില്ല. ഇത്തരത്തില്‍ ഒന്നാണ് പലരേയും അലട്ടുന്ന സാമ്ബത്തിക പ്രശ്‌നം. ഇനി പറയുന്ന നക്ഷത്രക്കാര്‍ സാമ്ബത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്ബോള്‍ അല്‍പം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് നിങ്ങളില്‍ സാമ്ബത്തിക ബാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

എന്നാല്‍ ഏതൊക്കെ നക്ഷത്രക്കാരാണ് സാമ്ബത്തിക ഇടപാടില്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതെന്ന് പലര്‍ക്കും അറിയില്ല. ഈ അറിവില്ലായ്മയാണ് പലരേയും പ്രതിസന്ധിയിലേക്ക് എത്തിക്കുന്നത്. കടം വാങ്ങുന്നതും കൊടുക്കുന്നതും എല്ലാം സാധാരണമാണെങ്കിലും പണ്ടുള്ളവര്‍ പറയുന്നത് പോലെ പാത്രമറിഞ്ഞ് വേണം ഭിക്ഷ കൊടുക്കേണ്ടത്

മകയിരം

മകയിരം നക്ഷത്രം പൊതുവേ നല്ല നക്ഷത്രം തന്നെയാണ്. എന്നാല്‍ പണം കടം കൊടുക്കുന്നതും വാങ്ങുന്നതും എല്ലാം വളരെയധികം ശ്രദ്ധിച്ച്‌ വേണം. സാമ്ബത്തിക ബാധ്യത ഒരു തവണ തലയില്‍ കുടുങ്ങിക്കഴിഞ്ഞാല്‍ പിന്നെ അത് തലയില്‍ നിന്ന് പോവുന്നതിന് വളരെയധികം സമയം എടുക്കുന്നു. പലപ്പോഴും ജീവിതം തന്നെ മാറി മറിയാന്‍ ഇത് കാരണമാകുന്നുണ്ട്. കാരണം ചെറിയ സാമ്ബത്തിക ബാധ്യതയാണെങ്കില്‍ പോലും അത് ജീവിതത്തില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. അതുകൊണ്ട് ഈ നക്ഷത്രക്കാര്‍ സാമ്ബത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വളരെയധികം ശ്രദ്ധിക്കണം.

തിരുവാതിര

തിരുവാതിര നക്ഷത്രക്കാര്‍ പൊതുവേ ദേഷ്യക്കാരായിരിക്കും. എന്നാല്‍ ഇവര്‍ സാമ്ബത്തിക ഇടപാട് നടത്തുമ്ബോള്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യാണ്. കാരണം സാമ്ബത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട് പോയാല്‍ പിന്നീട് അതില്‍ നിന്നും കരകയറുക എന്നത് വളരെയധികം പ്രശ്‌നം പിടിച്ച ഒരു പണിയാണ്. പണം വാങ്ങിക്കുന്നതിനേക്കാള്‍ കടം കൊടുത്ത പണം കിട്ടുന്നതിനുള്ള ബുദ്ധിമുട്ടാണ് ഈ നക്ഷത്രക്കാരെ വലക്കുന്നത്. അതുകൊണ്ട് പണം കടം വാങ്ങിക്കുമ്ബോഴും കൊടുക്കുമ്ബോഴും വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് നിങ്ങളെ കുഴിയില്‍ ചാടിക്കും എന്ന കാര്യം മറക്കേണ്ട. പലപ്പോഴും സുഹൃത്തുക്കളില്‍ നിന്നാണ് ഇത്തരത്തിലുള്ള പണികള്‍ കിട്ടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

പുണര്‍തം

പുണര്‍തം നക്ഷത്രക്കാരും സാമ്ബത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്ബോള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ ഓടേണ്ട സമയമായിരിക്കും നിങ്ങള്‍ക്ക് പിന്നീട് ജീവിതത്തില്‍ ഉണ്ടാവുന്നത്. എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നത് പണം വാങ്ങിക്കുന്നതിനും കൊടുക്കുന്നതിനും മുന്‍പ് കൃത്യമായി അറിഞ്ഞിരിക്കണം. ലോണ്‍ എടുക്കുക ചിട്ടി നടത്തുക തുടങ്ങിയ കാര്യങ്ങള്‍ ഒരു കാരണവശാലും മുന്‍കൈ എടുക്കരുത്. ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

ആയില്യം

ആയില്യം നക്ഷത്രം നല്ല നക്ഷത്രമാണ്. എന്നാല്‍ സാമ്ബത്തിക പുരോഗതിയുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അത് നിങ്ങളെ തീരാകടത്തിലേക്ക് തള്ളിയിടും എന്ന കാര്യത്തില്‍ സംശയം വേണ്ട. പൊതുവേ സാമ്ബത്തികമായി പ്രതിസന്ധികള്‍ ഇവരില്‍ ഉണ്ടാവുന്നില്ലെങ്കിലും എന്തെങ്കിലും സാമ്ബത്തിക കാര്യങ്ങള്‍ ചെയ്യുന്നതിന് വേണ്ടി മുതിര്‍ന്നാല്‍ അത് അല്‍പം ശ്രദ്ധിച്ച്‌ വേണം. അല്ലെങ്കില്‍ ഉണ്ടാവുന്ന പുലിവാലുകള്‍ ചില്ലറയല്ല. കടം വാങ്ങിക്കുന്നത് നിങ്ങളെ വലിയ കടക്കാരനാക്കുന്നു. അതുകൊണ്ട് ചെറിയ കടങ്ങളാണെങ്കില്‍ പോലും പെട്ടെന്ന് തീര്‍ക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ അത് ദാരിദ്ര്യത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കും എന്ന കാര്യം സംശയമില്ലാത്തതാണ്.

ഉത്രം

ഉത്രം നക്ഷത്രക്കാരും സാമ്ബത്തിക കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ച്‌ തന്നെ ചെയ്യാന്‍ നോക്കണം. അല്ലെങ്കില്‍ അത് കടത്തിനു മേല്‍ കടം പെരുകുന്നതിന് കാരണമാകുന്നു. പലപ്പോഴും നമ്മള്‍ ചെയ്യുന്ന ചെറിയ ചില അശ്രദ്ധകളാണ് ജീവിതം വഴി മുട്ടിക്കുന്നത്. കടം വാങ്ങി എങ്ങനെയെങ്കിലും തിരിച്ച്‌ കൊടുക്കാം എന്ന് വിചാരിക്കുമ്ബോള്‍ മറ്റ് പല ആവശ്യങ്ങളും നമ്മളെ തേടി വരുന്നു. ഇത് വീണ്ടും നിങ്ങളെ കടത്തിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് കടം വാങ്ങിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പല വിധത്തില്‍ നിങ്ങളെ പ്രശ്‌നത്തിലാക്കുന്നു.

ചോതി

ചോതി നക്ഷത്രക്കാരും പണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ച്‌ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ വരും തലമുറയിലും അനുഭവിക്കേണ്ടതായി വരുന്നു. കടം വാങ്ങുന്നതിന് ഇട നിലക്കാരായി നില്‍ക്കുമ്ബോള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം അതിലൂടെ പലപ്പോഴും നിങ്ങളുടെ ജീവിതം തന്നെ വഴിമുട്ടി പോയേക്കാവുന്ന അവസ്ഥ ഉണ്ടാവുന്നു. ഇത്തരം അവസ്ഥകളിലൂടെ പോവാതിരിക്കാന്‍ ഒരിക്കലും കടം വാങ്ങുന്നതിനോ കൊടുക്കുന്നതിനോ നില്‍ക്കരുത്. ഇത് രണ്ടും നിങ്ങളെ സാമ്ബത്തിക കെണിയിലാക്കും.

അനിഴം

അനിഴം നക്ഷത്രക്കാരും സാമ്ബത്തിക ഇടപാട് നടത്തുമ്ബോള്‍ ശ്രദ്ധിക്കണം. നിനച്ചിരിക്കാത്ത സമയത്ത് ധാരാളം പണം നിങ്ങളുടെ കൈയ്യില്‍ വന്നു ചേരുമെങ്കിലും പിന്നീട് അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ നിങ്ങളെ വലക്കുന്നതായിരിക്കും. അതുകൊണ്ട് പണം അനാവശ്യമായി കൈകാര്യം ചെയ്യുന്നതിന് ശ്രമിക്കരുത്. ഇത് പല വിധത്തില്‍ നിങ്ങളിലേക്ക് അപകടത്തെ ക്ഷണിച്ച്‌ വരുത്തുന്നതിന് തുല്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

Related posts

ഇവള് പോക്കാണ്, താൻ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള കമ്മെന്റ് ഇതാണ് !! നടി ശരണ്യാ നായര്‍

WebDesk4

ദൃശ്യം ഭാഗം 2 ന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും

WebDesk4

അനിയത്തി കുട്ടിയുടെ സങ്കടം തീർത്ത് ലാലേട്ടൻ; വൈകാതെ വീഡിയോ കോളിൽ കാണാമെന്ന് അറിയിച്ച് താരം

WebDesk4

ഇനി പൊറോട്ട ബാങ്ക് !! മണി ഹെയ്സ്റ്റ് ചിത്രവുമായി പേളി മാണി

WebDesk4

ദിവ്യ ഉണ്ണിയുടെ വീട്ടിലേക്ക് മറ്റൊരു സന്തോഷം കൂടി, വിശേഷം പങ്കു വെച്ച് താരം

WebDesk4

സോഷ്യൽ മീഡിയക്ക് ബൈ പറഞ്ഞു ഉണ്ണിമുകുന്ദൻ !! കാരണം ഇതാണ്

WebDesk4

കള്ളനെന്ന് ആരോപിച്ചു കയ്യും കാലും കെട്ടി, യുവാവിനെ ഉറുമ്പിന്‍ കൂട്ടില്‍ തള്ളുന്ന ധാരുണ രംഗം

WebDesk

ഇരുപത്തിയെട്ടാം ജന്മദിനം ആഘോഷിച്ച് സായി പല്ലവി !!

WebDesk4

ഭർത്താവിന്റെ വിയോഗത്തിൽ നെഞ്ചുപൊട്ടി മേഘ്ന; വികാരനിര്‍ഭരമായ കുറിപ്പുമായി മേഘ്‍ന രാജ്

WebDesk4

ത​മി​ഴ് ന​ടി വി​ജ​യ ല​ക്ഷ്‌മി ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു

WebDesk4

അമ്മയുടെ ശാപം മൂലമാണ് ഞാൻ ഒരു ഹാസ്യ നടനായി മാറിയത് !!

WebDesk4

ടിക്‌ടോക്കും അഭിനയവും അരുണിന് ഇഷ്ട്ടമല്ല !! ഫോട്ടോസ് പോസ്റ്റ് ചെയ്തോട്ടെ എന്ന് ചോദിക്കുമ്പോൾ അരുൺ പറയുന്നത് ….!!

WebDesk4