‘നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞാൻ എത്ര ഭാഗ്യവാനാണ്’; നന്ദി പറഞ്ഞ് ലോകേഷ് കനകരാജ്

വിജയ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലിയോ’. ലോകേഷ് കനകരാജ് വിജയ് കൂട്ടുകെട്ടിലെത്തുന്ന സിനിമയിലെ തന്റെ ഭാഗങ്ങൾ പൂർത്തിയാക്കിയ സംവിധായകൻ മിഷ്‌കിൻ ലോകേഷിനും വിജയ്ക്കും നന്ദി പറഞ്ഞ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ…

വിജയ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലിയോ’. ലോകേഷ് കനകരാജ് വിജയ് കൂട്ടുകെട്ടിലെത്തുന്ന സിനിമയിലെ തന്റെ ഭാഗങ്ങൾ പൂർത്തിയാക്കിയ സംവിധായകൻ മിഷ്‌കിൻ ലോകേഷിനും വിജയ്ക്കും നന്ദി പറഞ്ഞ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ ഇതാ തന്റെ ചിത്രത്തിൽ അഭിനയിച്ചതിന് മിഷ്‌കിന് നന്ദി പറഞ്ഞ് എത്തുകയാണ് ലോകേഷ് കനകരാജ്.

സംവിധായകൻ ട്വിറ്ററിലൂടെയാണ് ലോകേഷ് മിഷ്‌കിന് നന്ദി അറിയിച്ചത്. ‘ഏറ്റവും പ്രിയപ്പെട്ട മിസ്‌കിൻ സാർ, നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. താങ്കൾ സെറ്റിൽ എത്തിയപ്പോൾ ഞങ്ങൾക്ക് വലിയ സന്തോഷമുണ്ടായി സർ. ഒരുപാട് നന്ദി, ലിയോ’, ഇങ്ങനെയാണ് ലോകേഷ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ലിയോയുടെ കശ്മീർ ഷെഡ്യൂളിന് ശേഷം അടുത്ത ഷെഡ്യൂൾ ചെന്നൈയിലായിരിക്കും ചിത്രീകരിക്കുക. ഏപ്രിൽ രണ്ടാം വാരത്തോടെ ഷെഡ്യൂൾ ആരംഭിക്കും എന്നാണ് കരുതുന്നത്.ലോകേഷിനൊപ്പം രത്‌നകുമാറും ധീരജ് വൈദിയും ചേർന്നാണ് സംഭാഷണ രചന നിർവ്വഹിക്കുന്ന ലിയോയിൽ നായികയായി എത്തുന്നത് തൃഷയാണ്. അനിരുദ്ധ് രവിചന്ദ്രൻ സംഗീത സംവിധാനം നിർവഹിക്കുന്ന ലിയോയുടെ ഛായാഗ്രഹണം മനോജ് പരമഹംസ, എഡിറ്റിംഗ് ഫിലോമിൻ രാജ്,സംഘട്ടന സംവിധാനം അൻപറിവ്, കലാസംവിധാനം എൻ സതീഷ് കുമാർ, നൃത്തസംവിധാനം ദിനേശ് എന്നിവരാണ്.