നയൻതാരയുടെ പൂർവ ചരിത്രം- ബിഗ് സ്ക്രീനിലേക്ക് എത്തിയത് എങ്ങനെ? - മലയാളം ന്യൂസ് പോർട്ടൽ
Film News

നയൻതാരയുടെ പൂർവ ചരിത്രം- ബിഗ് സ്ക്രീനിലേക്ക് എത്തിയത് എങ്ങനെ?

ദക്ഷിണേന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ നയൻ‌താര എങ്ങനെ ആണ് സിനിമയിലേക്ക് എത്തിയതെന്ന് നോക്കാം. വളരെ പെട്ടന്നായിരുന്നു താരത്തിന്റെ വളർച്ച. ആദ്യം അരങ്ങേറ്റം കുറിച്ചത് മലയാള സിനിമയിലൂടെ ആയിരുന്നു.പിന്നീട് തമിഴ് ,തെലുഗ് ഭാഷകളിലേക്ക് മാറി.താരത്തിന് കൂടുതലും വർണ്ണപ്പകിട്ടാർന്ന റോളുകൾ കൂടുതലും കിട്ടിയത് തമിഴ് ഇൻഡസ്ട്രയിൽ നിന്നാണ്. നയൻ ഇപ്പോൾ തമിഴ് സിനിമകളിൽ മാത്രമല്ല ദക്ഷിണേന്ത്യൻ ഇൻഡസ്ടറി മുഴുവൻ ആരാധകരുള്ള ഒരു നടിയാണ്.മലയാളത്തിൽ ആദ്യം താരത്തിന് അത്ര ശോഭിക്കാൻ കഴിഞ്ഞില്ല, പക്ഷെ ചെയ്ത ചിത്രങ്ങൾ ഒക്കെ വമ്പൻ താരങ്ങളോടൊപ്പം ആയിരുന്നു.. മോഹൻലാൽ, ജയറാം, മമ്മൂട്ടി …!പിന്നീട് നദി തമിഴിലേക്ക് മാറി.

എന്നാല്‍ സിനിമയില്‍ എത്തുന്നതിന് മുമ്പ് നയന്‍താര ഫോൺ-ഇൻ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടായിരുന്നു ദൃശ്യ മാധ്യമ രംഗത്ത് തുടക്കമിട്ടത്.

ആദ്യമായ് നയൻ‌താര എന്ന ഡയാന മറിയം കുര്യൻ ബിഗ് സ്ക്രീനിനു മുൻപിൽ എത്തുന്നത് കൈരളി ചാനലിന്റ്റെ ചമയം എന്ന പ്രോഗ്രാമിന്റെ അവതരികയായിട്ടാണ്.

അവിടെ നിന്ന് ആദ്യമായ് മലയാളം സിനിമയിൽ 2003 ൽ പുറത്തു വന്ന സത്യൻ സത്യൻ അന്തിക്കാട് ചിത്രമായ മനസ്സിനക്കരെ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായിട്ടാണ് താരം സിനിമയിലേക്ക് എത്തുന്നത്.

തുടർന്ന് മോഹൻലാലിനൊപ്പം വിസ്മയത്തുമ്പത് എന്ന സിനിമയിൽ ഹെറോയിനായി , മുകേഷും അതിൽ ഒരു പ്രധാന റോൾ ചെയ്തിരുന്നു. പിന്നീട് നാട്ടുരാജാവിലും മോഹൻലാലിനൊപ്പം ഒരു പ്രധാന റോൾ അവതരിപ്പിച്ചു.ഒരു സിനിമ കഥ പോലെയാണ് നയന്ഡസിന്റെ ജീവിതം. ചാർട്ടേഡ് അക്കൗണ്ട് ആകാൻ കൊതിച്ച തിരുവല്ലക്കാരി ഡയാന മറിയം എന്ന പെൺകുട്ടിയെ കാത്തിരുന്നത് സിനിമ എന്ന കളർഫുൾ ലോകമാണ്. 1984 നവംബർ 18 ന് തിരുവല്ലയിലെ ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിലായിരുന്നു താരത്തിന്റെ ജനനം. മനസ്സിനക്കരെ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞിരുന്നു.ജയറാമിനോടൊപ്പമാണ് കരിയർ ആരംഭിച്ചതെങ്കിലും, മമ്മൂട്ടിയ്ക്കൊപ്പമാണ് ഏറ്റവും കൂടുതൽ സിനിമകളിലും പ്രത്യക്ഷപ്പെട്ടത്. തസ്ക്കര വീരൻ,രാപ്പകൽ, പുതിയ നിയമം, ഭാസ്കർ ദി റാസ്ക്കൽ എന്നിങ്ങനെ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മമ്മൂക്ക- നയൻസ് ജോഡി മോളിവുഡിലെ ഹിറ്റ് ജോഡികളിലൊന്നാണ്.മലയാളത്തിൽ നിന്നും താരം തമിഴിലേക്ക് മാറിയപ്പോൾ ഒട്ടനവധി നല്ല ചിത്രങ്ങൾ നടിക്ക് ലഭിച്ചു.തമിഴ് ചലച്ചിത്രങ്ങളായ ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടീ നീ മോഹിനി, ഇരുമുഖൻ തുടങ്ങിയ ചിത്രങ്ങൾ നയൻ താരയുടെ വിജയചിത്രങ്ങളിൽ ചിലതാണ്.ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ചനടിക്കുള്ള ആന്ധ്രാ സർക്കാരിന്റെ നന്തി പുരസ്കാരം ലഭിച്ചിട്ടുണ്ട്.അധികം അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടാത്ത നയൻസ് വോഗ് മാസികയുടെ കവർഗേളായി പ്രത്യക്ഷപ്പെട്ടിരുന്നു. 10 വർഷത്തിനു ശേഷമാണ് നയൻസ് അഭിമുഖം നൽകിയത്. ജീവിതത്തിലുണ്ടായ ഉയർച്ച താഴച്ചകളെ കുറിച്ചും സിനിമ ജീവിതത്തെ കുറിച്ചു വോഗിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Trending

To Top