വീട്ടിൽ ഒച്ചുകൾ ഉണ്ടെങ്കിൽ സൂക്ഷിക്കുക, ഇല്ലെങ്കിൽ നിങ്ങളുടെ കുട്ടികൾക്ക് അത് അപകടമായി മാറും

മിക്ക വീടുകളിലും ഉള്ള ഒരു ജീവിയാണ് ഒച്ച്, പാടത്തും പറമ്പുകളിലും ഒക്കെ ധാരാളമായി ഒച്ചുകളെ കാണുവാൻ സാധിക്കും. മഴക്കാലം ആകുമ്പോൾ ആണ് ഒച്ചുകളെ കൂടുതലായും കാണുവാൻ സാധിക്കുന്നത്. മണലിലും ചെളിയിലും ഒക്കെയാണ് ഇവയെ സാധാരണമായി കാണുന്നത്, ഇവിടെയൊക്കെ ഇവ ഇരയെ തേടി അലഞ്ഞു നടക്കാറുണ്ട്. മഴക്കാലം വരുന്നതോടെ ഇവയുടെ എണ്ണം പെരുകും, പാടത്തും പറമ്പിലും ഒക്കെ അലഞ്ഞു നടക്കുന്ന ഇവ പിന്നീട് നമ്മുടെ വീടിനുള്ളിലും കയറുവാൻ തുടങ്ങും. നമുക്ക് വളരെയേറെ ശല്യം ചെയ്യാറുണ്ട് ഈ ഒച്ചുകൾ. ഇവയെ നശിപ്പിക്കാൻ പല മാര്ഗ്ഗങ്ങളും ആളുകൾ സ്വീകരിക്കാറുണ്ട്.

ഒച്ചിനെ തുരത്താൻ പല മാര്ഗങ്ങളും ഉണ്ട് പക്ഷെ അതെല്ലാം വിജയിക്കണം എന്നില്ല, ഇവയെ നശിപ്പിക്കാനുള്ള വഴികൾ പരിശ്രമപ്പെടുന്നതോടെ ഇവയുടെ എണ്ണം വീണ്ടും വർധിക്കും. ഇവ വീടിനകത്ത് കയറുന്ന വഴി പല ആരോഗ്യ പ്രശ്ങ്ങളും ഉണ്ടാക്കാറുണ്ട്. അടുക്കളയിലും ആഹാരസാധങ്ങളിലും പ്രവേശിക്കുന്ന ഈ ഒച്ചുകൾ കുട്ടികൾക്ക് ഏറെ ദോഷം ചെയ്യാറുണ്ട്.

ഈ ഒച്ചുകളെ നശിപ്പിക്കുവാൻ ഉള്ള ഒരു സ്പ്രേ ആണിവിടെ നിർമ്മിക്കുന്നത്. വീട്ടിൽ ഒച്ച് കയറുമ്പോൾ ഒരെണ്ണമല്ലേ ഉള്ളു എന്ന് കരുതി നമ്മൾ അതിനെ തട്ടി കളയാറുണ്ട്, എന്നാൽ ഇവ വീണ്ടും പെറ്റുപെരുകി വീട് മുഴുവൻ ആകുന്നു. എന്നാൽ ഇനി ഒട്ടും പണച്ചിലവില്ലാതെ ഇവയെ അകറ്റാനുള്ള വഴിയാണ് ഈ വീഡിയോ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

കടപ്പാട് : Happy Gardening

Krithika Kannan