നിങ്ങൾ വീടുകളിൽ മയിൽപ്പീലി സൂക്ഷിക്കാറുണ്ടോ ? എങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പല വീടുകളില്‍ കാണുന്ന ഒന്നാണ് മയില്‍പ്പീലി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എപ്പോഴും കൌതുകം തോന്നുന്ന ഒന്ന് കൂടിയാണ് ഇവ. അതിനാല്‍ തന്നെ മയില്‍പ്പീലി വീടുകളിലും ഓഫീസുകളിലും സാധാരണമാണ്. എന്നാല്‍ മയില്‍‌പീലി വീടുകളില്‍ സൂക്ഷിക്കാന്‍ പാടുള്ളതാണോ എന്നതില്‍…

പല വീടുകളില്‍ കാണുന്ന ഒന്നാണ് മയില്‍പ്പീലി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എപ്പോഴും കൌതുകം തോന്നുന്ന ഒന്ന് കൂടിയാണ് ഇവ. അതിനാല്‍ തന്നെ മയില്‍പ്പീലി വീടുകളിലും ഓഫീസുകളിലും സാധാരണമാണ്. എന്നാല്‍ മയില്‍‌പീലി വീടുകളില്‍ സൂക്ഷിക്കാന്‍ പാടുള്ളതാണോ എന്നതില്‍ ഇന്നും പലര്‍ക്കും സംശയമാണ്

വിജയങ്ങളുടെയും ഐശ്വര്യത്തിന്‍്റേയും ചൂണ്ടുപല കൂടിയാണ് മയില്‍പ്പീലിയെന്നും ചരിത്രം പറയുന്നു. ഒരിക്കലും അലങ്കാര വസ്‌തുവായി മയില്‍പ്പീലിയെ കാണരുതെന്നാണ് പഴമക്കാര്‍ പറയാറുള്ളത്.വീടിന്‍്റെ ദോഷങ്ങള്‍ ഇല്ലാതാക്കുന്നതിനും ഒഴിവാക്കുന്നതിനും മുന്‍വാതിലിനു സമീപത്ത് ഏതാനും മയില്‍പ്പീലി സൂക്ഷിക്കുന്നത് ഉത്തമമാണെന്നാണ് ആചാര്യന്മാര്‍ വ്യക്തമാക്കുന്നത്.

ദമ്ബതിമാര്‍ തമ്മിലുളള അടുപ്പവും സ്‌നേഹവും വര്‍ദ്ധിപ്പിക്കാന്‍ കിടപ്പുമുറിയില്‍ ഒരു മയില്‍പ്പീലി ചിത്രം വയ്ക്കുന്നത് സഹായിക്കും. ഓഫീസിലോ ജോലിസ്ഥലത്തോ ഇവ സൂക്ഷിക്കുന്നത് വ്യക്തിപരമായും തൊഴില്‍ പരമായും അഭിവൃദ്ധിയുണ്ടാകാന്‍ നല്ലതാണ്

സമ്ബത്തിന്റെ   ദേവതയായ ലക്ഷ്മി ദേവിയുമായി മയില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നും വിശ്വാസമുണ്ട്. മയില്‍പ്പീലി വീട്ടില്‍ സൂക്ഷിക്കുന്നതിനുള്ള ഒരു കാരണവും ഇതാണ്. ഇത് വീട്ടിലേക്ക് സമൃദ്ധിയും സമ്ബത്തും നല്‍കുന്നുവെന്ന് പൊതുവേ വിശ്വസിക്കുന്നു. ശ്രീകൃഷ്ണന്‍ എല്ലായ്പ്പോഴും കിരീടത്തില്‍ ഒരു മയില്‍ പീലി ധരിക്കാറുണ്ടല്ലോ. ഹൈന്ദവ വിശ്വാസങ്ങള്‍ ഇതിനെ ചുറ്റിപ്പറ്റിയും നില്‍ക്കുന്നുണ്ട്