മലയാളം ന്യൂസ് പോർട്ടൽ
Health

തടി കുറച്ച് കൂടുതൽ മെലിയയാകാനുള്ള ചില എളുപ്പവഴികൾ

കൊവിഡ് -19 വ്യാപനത്തിന്‍്റെ ദിനങ്ങള്‍ ആയതിനാല്‍ കൂടുതല്‍ ആളുകളും വീട്ടില്‍ തന്നെയിരുന്നാണ് ഇപ്പോള്‍ ജോലിയും മറ്റും തുടരുന്നത്. വര്‍ക്ക് ഫ്രം ഹോം ജോലികളുടെ സാധ്യതകള്‍ വര്‍ദ്ധിച്ചതിനാല്‍ തന്നെ ഇത് കൂടുതല്‍ ആളുകളുടെയും ദൈനംദിന ശാരീരിക പ്രവര്‍ത്തനങ്ങളില്‍ കുറവുണ്ടാക്കുന്നതിനും ഉദാസീനമായ ജീവിതശൈലി നയിക്കുന്നതിനുമൊക്കെ ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ വ്യായാമങ്ങള്‍ ഒന്നുമില്ലാതെ വെറുതെ വീട്ടിലിരുന്നിട്ട് തടി വല്ലാതെ കൂടുന്നു എന്ന പരാതിയുണ്ടോ? എന്നാല്‍ പരിഹാരമുണ്ട്. വെറുതെ ഇരിക്കുമ്ബോള്‍ പോലും ശരീരത്തിലെ കലോറി കത്തിച്ചു കളഞ്ഞുകൊണ്ട് ഭാരം കുറയ്ക്കുന്നതിന് സഹായകമായ ചിലതുണ്ട്! ശരീരഭാരം കുറയ്ക്കുന്നതിനായി കലോറി കൂടിയ ഭക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതോടൊപ്പം, നിങ്ങള്‍ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്ത സമയങ്ങളിലെ കലോറി ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് വഴി ശരീരത്തില്‍ നിന്ന് എളുപ്പത്തില്‍ ഭാരം കുറയ്ക്കാനാവും.

നല്ലൊരു ബോഡി പോസ്ചര്‍‌ ശാരീരിക പ്രശ്‌നങ്ങളെ അകറ്റി നിര്‍ത്തുക മാത്രമല്ല ഇത് നിങ്ങള്‍‌ വെറുതെയിരിക്കുമ്ബോള്‍‌ പോലും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. നിങ്ങള്‍ നേരെ നിവര്‍ന്ന് ഇരിക്കുമ്ബോള്‍, അപ്പര്‍ ബോഡി, തോളുകള്‍, പുറഭാഗം എന്നിവിടങ്ങളിലെ പേശികളില്‍ സമ്മര്‍ദ്ദം ചെലുത്തുപ്പെടുകയും ഇത് ഒരു തരത്തില്‍ ശരീരത്തെ ശക്തിപ്പെടുത്തിക്കൊണ്ട് കലോറി എരിയിച്ചു കളയുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല നിങ്ങള്‍ക്ക് ഇരുന്നുകൊണ്ട് ചെയ്യാന്‍ കഴിയുന്ന ഡെസ്ക് വ്യായാമങ്ങള്‍ ധാരാളമുണ്ട്. ഇരുന്നുകൊണ്ട് കൈകളും കാലുകളും എളുപ്പത്തില്‍ സ്ട്രെച്ച്‌ ചെയ്യുക. അല്ലെങ്കില്‍ ഡെസ്ക്കുകള്‍ ഉപയോഗിച്ച്‌ ക്രഞ്ചസുകള്‍, പുഷ് അപ്പുകള്‍, സീറ്റ് സ്ക്വാറ്റുകള്‍ എന്നിവ പോലുള്ള വ്യായാമങ്ങള്‍ ചെയ്യുവാന്‍ ശ്രമിക്കുക.നിങ്ങള്‍ ഇരുന്നു ജോലി ചെയ്യുന്നതിനിടയില്‍ ശ്വസന വ്യായാമങ്ങള്‍ അല്ലെങ്കില്‍ യോഗ പോലുള്ളവ പരീക്ഷിക്കുന്നതും ഫലപ്രദമായ രീതിയില്‍ ശരീരഭാരം കുറയ്ക്കാനുള്ള വഴിയൊരുക്കും.

നിങ്ങളുടെ ശരീരത്തിലെ പ്രധാന പേശികളെ ശക്തിപ്പെടുത്തുന്നതിനായി ഡെസ്കിനും കസേരകള്‍ക്കും പകരം ഒരു വ്യായാമ ബോള്‍ ഉപയോഗിക്കുന്നത് തീര്‍ച്ചയായും പരിഗണിക്കാന്‍ കഴിയുന്ന കാര്യമാണ്. തണുത്ത താപനില ശരീരത്തിലെ തവിട്ട് കൊഴുപ്പിന്റെ സംഭരണകളെ സജീവമാക്കുമെന്ന് നിരവധി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത് കലോറി മെറ്റബോളിസത്തെ ഉയര്‍ന്ന തോതിലാക്കുകയും നിങ്ങളുടെ വയറിന്‍്റെ ഭാഗത്ത് അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ കത്തിച്ചു കളയുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.നിങ്ങളുടെ ലഘുഭക്ഷണ ശീലം കുറയ്ക്കാനായി ദിവസം മുഴുവന്‍ ജലാംശമുള്ളതാക്കി ശരീരം നിലനിര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ദിവസം മുഴുവനുമുള്ള നിങ്ങളുടെ ജല ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് നിര്‍ണായകമാണ്.

Related posts

വീട്ടിൽ ഒച്ചുകൾ ഉണ്ടെങ്കിൽ സൂക്ഷിക്കുക, ഇല്ലെങ്കിൽ നിങ്ങളുടെ കുട്ടികൾക്ക് അത് അപകടമായി മാറും

WebDesk4

ക്യാന്സറിനെ അതി ജീവിച്ച ആ ദമ്പതിമാരുടെ ഒന്നാം വിവാഹ വാർഷികമായിരുന്നു ഇന്ന്

WebDesk4

ചായക്കൊപ്പം വിളമ്പാം ഗോതമ്പുമാവ് കൊണ്ട് ഈസി പൊട്ടറ്റോ സമോസ

Webadmin

ദീര്‍ഘനേരം കമ്പ്യൂട്ടറിന്റെയും മൊബൈല്‍ ഫോണിന്റെയും മുന്നില്‍ ജോലി ചെയ്യുന്നവരാണോ നിങ്ങൾ എങ്കിൽ ഇതുകൂടി ഒന്ന് ശ്രെദ്ധിച്ചോളൂ

WebDesk

ഗുണനിലവാരമില്ലാത്ത സാനിറ്റൈസറുകൾ അപകടം വിളിച്ച് വരുത്തും

WebDesk4

തെന്നിന്ത്യൻ താരം സെറീന വഹാബിന് കോവിഡ് സ്ഥിരീകരിച്ചു

WebDesk4

കോവിഡിൽ നിന്നും മുക്തി നേടിയവർക്ക് വീണ്ടും കോവിഡ് വരാനുള്ള സാധ്യതകൾ ഏറെ

WebDesk4

ഇപ്പോഴേ മൂക്കിൽ പല്ലുവന്നു ഇനി നിന്നെയൊക്കെ ആരു കെട്ടാനാണ് !!

WebDesk4

വിവാഹം കഴിഞ്ഞ് എട്ടു വർഷത്തിന് ശേഷം ജനിച്ച കുഞ്ഞിനെ തിരിച്ചു കിട്ടാനായി വേണ്ടത് മൂന്നരക്കോടി രൂപ!! കനിവ് തേടി അച്ഛനും അമ്മയും

WebDesk4

കൊറോണക്കെതിരെ ഇന്ത്യൻ കമ്പനി വികസിപ്പിച്ചെടുത്ത വാക്സിൻ നുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി ലഭിച്ചു …!!

WebDesk4

അമ്മമാരിൽ നിന്നും നവജാത ശിശുക്കളിലേക്ക് കൊറോണ പകരാനുള്ള സാധ്യത കുറവെന്ന് പുതിയ പഠനം

WebDesk4

നിങ്ങൾ ഗ്രില്‍ഡ് മീറ്റ് കഴിക്കാറുണ്ടോ? എങ്കിൽ ഇതൊന്ന് ശ്രദ്ധിക്കു

WebDesk4