ആർത്തവ കാലത്ത് ഉണ്ടാകുന്ന തലവേദനയിൽ നിന്നും രക്ഷനേടാനുള്ള മാർഗങ്ങൾ - മലയാളം ന്യൂസ് പോർട്ടൽ
Health

ആർത്തവ കാലത്ത് ഉണ്ടാകുന്ന തലവേദനയിൽ നിന്നും രക്ഷനേടാനുള്ള മാർഗങ്ങൾ

പീരിയഡ് തലവേദനയില്‍ നിന്ന് വെറും 10 മിനിറ്റിനുള്ളില്‍ നിന്ന് മോചനം നേടാന്‍ ഈ തെറാപ്പി നിങ്ങളെ സഹായിക്കും. നിങ്ങള്‍ക്ക് വേണ്ടത് ഒരു ഐസ് പായ്ക്ക് മാത്രമാണ്. ഇത് ഒരു തൂവാലയില്‍ പൊതിഞ്ഞ ശേഷം അത് നിങ്ങളുടെ നെറ്റിയില്‍ പുരട്ടുക. നിങ്ങള്‍ക്ക് ഒരു ഐസ് പായ്ക്ക് ഇല്ലെങ്കില്‍, ഒരു തൂവാലയില്‍ കുറച്ച്‌ ഐസ് ക്യൂബുകള്‍ എടുത്ത് നെറ്റിയില്‍ വയ്ക്കുക. 10 മിനിറ്റിനുള്ളില്‍ നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്നതാണ്.
ആരോഗ്യകരമായ കഫീന്‍ പാനീയങ്ങളായ ഗ്രീന്‍ ടീ, സോഡ, ഗ്രീന്‍ കോഫി എന്നിവ തലവേദനയില്‍ നിന്ന് പരിഹാരം നല്‍കുന്നതിന് ഫലപ്രദമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഞരമ്ബുകള്‍ക്ക് ചുറ്റുമുള്ള രക്തയോട്ട സമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്ബോഴാണ് ഒരു വ്യക്തിക്ക് തലവേദന അനുഭവപ്പെടുന്നത്. ഒരു കഫീന്‍ പാനീയം കുടിക്കുന്നത് രക്തക്കുഴലുകളെ ഇടുങ്ങിയതാക്കാനും രക്തപ്രവാഹം നിയന്ത്രിക്കാനും വേദന ലഘൂകരിക്കാനും സഹായിക്കുന്നു.

നിങ്ങളുടെ തലവേദന / മൈഗ്രെയ്ന്‍ ഏറ്റവും ഫലപ്രദമായ പരിഹാരമാണ് നല്ലതുപോലെ ഉറങ്ങുന്നത്. നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കാനും നിങ്ങള്‍ക്ക് കഴിയുന്നത്ര വിശ്രമിക്കാനും ഇത് സഹായിക്കുന്നു. 7-8 മണിക്കൂര്‍ നല്ല ഉറക്കം അത്യാവശ്യമാണ്. രാത്രിയില്‍ വെളിച്ചം കുറക്കുന്നതിന് ശ്രദ്ധിക്കണം, കാരണം ഇത് മികച്ച ഉറക്കം നേടാന്‍ സഹായിക്കും. തലവേദനയെ ചികിത്സിക്കുന്നതില്‍ ഭക്ഷണം പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തിലെ ചെറിയ മാറ്റങ്ങള്‍ തലവേദനയില്‍ നിന്ന് മോചനം നേടാന്‍ സഹായിക്കും. ബ്രൗണ്‍ റൈസ്, പച്ച പച്ചക്കറികളായ കാരറ്റ്, ചീര, ക്രാന്‍ബെറി, ചെറി തുടങ്ങിയ പഴങ്ങള്‍ തലവേദനയെ ചികിത്സിക്കുന്നതിനുള്ള മികച്ച പരിഹാരങ്ങളാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഭക്ഷണ തിരഞ്ഞെടുപ്പുകളും ക്രമരഹിതമായ ഉറക്ക രീതികളും കാരണം ധാരാളം സ്ത്രീകള്‍ക്ക് അവരുടെ ആര്‍ത്തവ സമയത്ത് തലവേദന ഉണ്ടാകാം, ഇത് അവരുടെ ആരോഗ്യത്തെ മാത്രമല്ല, ആര്‍ത്തവ സമയത്തേയും ബാധിക്കുന്നുണ്ട്.

എന്നാല്‍ ആര്‍ത്തവ സമയത്തെ തലവേദന വര്‍ദ്ധിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത് എന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഇത് പലപ്പോഴും നിങ്ങളില്‍ മറ്റ് ചില അസ്വസ്ഥതകളുടെ കൂടെ തുടക്കമായിരിക്കാം. അതുമാത്രമല്ല നിങ്ങള്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം.

Trending

To Top
Don`t copy text!