‘ഹൃദയം’ സിനിമ ഇനി കരണ്‍ ജോഹറിന് സ്വന്തം..!!

തീയറ്ററുകളില്‍ തകര്‍ത്തോടിയ സിനിമയാണ് ഹൃദയം. പ്രണവ് മോഹന്‍ലാല്‍ എന്ന വ്യക്തിയിലെ നടനെ പ്രേക്ഷകര്‍ക്ക് പൂര്‍ണമായും ആസ്വദിക്കാന്‍ കഴിഞ്ഞ ഒരു സിനിമയായിരുന്നു ഹൃദയം. പ്രണവ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി വിനീത് ശ്രീനിവാസനാണ് ഈ ചിത്രം സംവിധാനം ചെയ്തത്. പ്രഖ്യാപനം മുതല്‍ക്കേ ആരാദകരുടെ മനസ്സില്‍ ഇടം നേടിസ സിനിമ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് മറ്റൊരു വാര്‍ത്തയാണ് പുറത്ത് വരുന്നത്.

ഹൃദയം സിനിമയുടെ റീമേക്ക് അവകാശങ്ങള്‍ കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സും ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ചേര്‍ന്ന് സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന പ്രൊഡക്ഷന്‍സ് കമ്പനികളാണ് ഇവ രണ്ടും. ഹിന്ദി, തമിഴ്, തെലുങ്ക് റീമേക്ക് ആവകാശങ്ങളാണ് ധര്‍മ്മ പ്രൊഡക്ഷന്‍സും ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ചേര്‍ന്ന് സ്വന്തമാക്കിയത്.

ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെയും ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസിന്റെയും ഫേസ്ബുക്ക് പേജുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് വിശാഖ് സുബ്രമണ്യത്തിന് നന്ദിയും അറിയിച്ചിട്ടുണ്ട്. മോഹന്‍ലാലും പ്രണവ് മോഹന്‍ലാലും ഇത് കുറിച്ചുള്ള പോസ്റ്റ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.

അരുണ്‍ നീലകണ്ഠന്‍ എന്ന യുവാവിന്റെ 17 മുതല്‍ 30 വയസ് വരെയുള്ള ജീവിത ഘട്ടമാണ് ഹൃദയം സിനിമ പറയുന്നത്. പ്രണവ് മോഹന്‍ലാലിനൊപ്പം ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രമണ്യമാണ് സിനിമ നിര്‍മ്മിച്ചത്.

 

 

Aswathy