നടന്‍ ഹൃഷികേശ് പാണ്ഡേ കൊള്ളയടിക്കപ്പെട്ടു; പണവും രേഖകളുമടങ്ങിയ ബാഗ് മോഷ്ടാക്കള്‍ അപഹരിച്ചു

സീരിയല്‍ നടന്‍ ഹൃഷികേശ് പാണ്ഡേ ബസില്‍ വെച്ച് കൊള്ളയടിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പണവും രേഖകളുമടങ്ങിയ ബാഗ് മോഷ്ടാക്കള്‍ അപഹരിച്ചു. ജൂണ്‍ അഞ്ചിന് മുംബൈയിലായിരുന്നു സംഭവം. മുംബൈയിലെ പ്രശസ്തമായ എലഫെന്റാ കേവ് സൈറ്റ് സീയിങ് ബസില്‍ വെച്ചാണ് താരം കൊള്ളയടിക്കപ്പെട്ടത്. ‘അതൊരു എസി ബസ് ആയിരുന്നു, രാവിലെ 6.30 ന് ഞങ്ങള്‍ ബസില്‍ കയറി. ഇറങ്ങിയ ഉടന്‍ എന്റെ ബാഗ് പരിശോധിച്ചപ്പോള്‍ എന്റെ പണവും ക്രെഡിറ്റ് കാര്‍ഡും ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും കാര്‍ ബുക്കുകളും നഷ്ടപ്പെട്ടിരുന്നു. ഞാന്‍ ഉടന്‍ കൊളാബ പൊലീസ് സ്റ്റേഷനിലും മലാഡ് പോലീസ് സ്റ്റേഷനിലും റിപ്പോര്‍ട്ട് ചെയ്തു’. ഹൃഷികേശ് പാണ്ഡെ പറയുന്നു.

സി.ഐ.ഡി എന്ന പരമ്പരയിലെ സച്ചിന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെ അവതരിപ്പിച്ചതിലൂടെ പ്രശസ്തനായ നടനാണ് ഹൃഷികേശ് പാണ്ഡേ. സിഐഡിയില്‍ പോലീസ് ഓഫീസറായി അഭിനയിക്കുന്നതിന്റെയും യഥാര്‍ത്ഥ ജീവിതത്തില്‍ കൊള്ളയടിക്കപ്പെടുന്നതിന്റെയും വിരോധാഭാസത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ”ഞാന്‍ ഒരു സിഐഡി ഇന്‍സ്പെക്ടറായി അഭിനയിച്ചതിനാല്‍, ഷോയില്‍ ആളുകള്‍ എങ്ങനെ കേസുകളുമായി ഞങ്ങളുടെ അടുത്ത് വരുന്നുവെന്നതും ഞങ്ങള്‍ അവ പരിഹരിക്കുന്നതും ഒരു തമാശയായി മാറി.

യഥാര്‍ഥ ജീവിതത്തില്‍ പോലും ആളുകള്‍ പ്രശ്നങ്ങളുമായി എന്റെ അടുത്ത് വരാറുണ്ടായിരുന്നു, അവ പരിഹരിക്കാന്‍ ഞാന്‍ സഹായിക്കാറുമുണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ കൊള്ളയടിക്കപ്പെട്ടു! പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഈ കേസ് തകര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹൃഷികേശ് പറഞ്ഞു.

Previous articleനയന്‍താരയുടെ അമ്മ വിവാഹത്തില്‍ പങ്കെടുത്തില്ല; കാരണം തിരഞ്ഞ് സോഷ്യല്‍ മീഡിയ
Next article‘ആദ്യം കരാര്‍ ഒപ്പിടുന്നതു ഞാനാണ്, പിന്നീടാണ് ഫഹദ് പുഷ്പയില്‍ എത്തിയത്’ നസ്രിയ