ഭാവനയുടെ ഹൊറർ ത്രില്ലർ ‘ഹണ്ടി’ന് പാക്കപ്പ്!

ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിന് ശേഷം ഷാജി കൈലാസും ഭാവനയും ഒന്നിക്കുന്ന ചിത്രമാണ് ഹണ്ട്. ഹണ്ടിന്റെ ഷൂട്ടിംഗ് പൂർത്തിയായി എന്നറിയിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്.ഹാറർ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രത്തിൽ ‘ഡോ. കീർത്തി’ എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്.

അതിഥി രവി,അജ്മൽ അമീർ, രാഹുൽ മാധവ്, അനുമോഹൻ, രൺജി പണിക്കർ ,ചന്തു നാഥ്, ജി സുരേഷ് കുമാർ നന്ദു ലാൽ, ഡെയ്ൻ ഡേവിഡ്, വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ദിവ്യാ നായർ, സോനു എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. മെഡിക്കൽ ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ഹണ്ടിന്റെ തിരക്കഥ ഒരുക്കുന്നത് നിഖിൽ എസ് ആനന്ദിന്റേതാണ്.16 വർഷങ്ങൾക്ക് ശേഷം ഭാവനയും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ഹണ്ട്.ജയലക്ഷ്മി ഫിലിംസിന്റെ ബാനറിൽ കെ രാധാകൃഷ്ണനാണ് സിനിമ നിർമിക്കുന്നത്.

ജാക്സനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് അജാസ്,ഹരി നാരായണൻ, സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ആണ് സംഗീതം പകരുന്നു.കലാസംവിധാനം ബോബൻ, മേക്കപ്പ് പി വി ശങ്കർ, വസ്ത്രാലങ്കാരം ലിജി പ്രേമൻ,, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ് പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ മനു സുധാകർ, ഓഫീസ് നിർവ്വഹണം ദില്ലി ഗോപൻ, ഫോട്ടോ ഹരി തിരുമല,പിആർഒ വാഴൂർ ജോസ്, എന്നിവരാണ് സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.

 

View this post on Instagram

 

A post shared by Shaji Kailas (@shaji_kailas_)

Previous article‘വെളുത്ത പഞ്ചസാരയും കറുത്ത ചക്കരയും’ മമ്മൂട്ടിയുടെ പരാമർശത്തെച്ചൊല്ലി സമൂഹ മാധ്യമങ്ങളിൽ ചർച്ച കനക്കുന്നു!!
Next article‘ കണ്ടത് രണ്ടാം ഭാഗം’ കാന്താര പ്രീക്വിൽ പ്രഖ്യാപിച്ച് റിഷഭ് ഷെട്ടി