ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി കിട്ടിയതില്‍ ‘അപകര്‍ഷതാബോധം’ ; ജോലിയ്ക്ക് പോകാതിരിക്കാന്‍ യുവതിയുടെ കൈപ്പത്തി വെട്ടിമാറ്റി ഭര്‍ത്താവ്

ഒരു സര്‍ക്കാര്‍ ജോലി എന്ന സ്വപ്‌നം നേടിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് പിരും. ഇതിനിടെയാണ് ഞെട്ടിക്കുന്ന ഒരു വാര്‍ത്ത എത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ജോലി കിട്ടിയ ഭാര്യ തന്നെ കളഞ്ഞിട്ട് പോകുമോ എന്ന ഭയത്താലും തന്നെക്കാള്‍ ഉയര്‍ന്നവളായി ഭാര്യമാറുമെന്ന…

ഒരു സര്‍ക്കാര്‍ ജോലി എന്ന സ്വപ്‌നം നേടിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് പിരും. ഇതിനിടെയാണ് ഞെട്ടിക്കുന്ന ഒരു വാര്‍ത്ത എത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ജോലി കിട്ടിയ ഭാര്യ തന്നെ കളഞ്ഞിട്ട് പോകുമോ എന്ന ഭയത്താലും തന്നെക്കാള്‍ ഉയര്‍ന്നവളായി ഭാര്യമാറുമെന്ന അപഹര്‍ഷതാ ബോധത്താലും അവളുടെ കൈപ്പത്തി വെട്ടിമാറ്റിയിരിക്കുകയാണ് ഒരു ഭര്‍ത്താവ്.

ബംഗാളിലാണ് സംഭവം. സര്‍ക്കാര്‍ ജോലി കിട്ടിയ ഭാര്യ ജോലിയില്‍ പ്രവേശിക്കുന്നത് തടയാനാണ് ഇയാള്‍ ഇത്തരമൊരു കടുംകൈ ചെയ്തത്. ഷേര്‍ മുഹമ്മദ് എന്ന യുവാവാണ് ബംഗാള്‍ ആരോഗ്യ വകുപ്പില്‍ നഴ്‌സ് ആയി ജോലി ലഭിച്ച ഭാര്യ രേണു ഖാത്തുനിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. കൈപ്പത്തി അറ്റ നിലയിലുള്ള ഭാര്യയെ ഇയാള്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

എന്നാല്‍, ഭാര്യയെ ആശുപത്രിയിലേക്ക് കൊണ്ട് പോയപ്പോള്‍ ഇയാള്‍ വെട്ടിമാറ്റിയ കൈപ്പത്തി കൂടെ കൊണ്ട് പോയിരുന്നില്ല. കൈ തുന്നിച്ചേര്‍ക്കപ്പെടില്ലെന്ന് ഉറപ്പാക്കാനായിരുന്നു ഈ നീക്കം. വെട്ടിമാറ്റിയ കൈപ്പത്തി വീട്ടില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ കണ്ടെത്തി. നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ രേണു നിലവില്‍ ദുര്‍ഗാപുരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്നു. അടുത്തിടെയാണ് ഇവര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചത്. ഇതോടെ തന്നെ ഷേര്‍ മുഹമ്മദ് പ്രകോപിതനായിരുന്നെന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. കുറ്റക
ത്യത്തിന് ശേഷം ഒളിവില്‍പ്പോയിരിക്കുന്ന ഷേര്‍ മുഹമ്മദ് തൊഴില്‍ രഹിതനാണ്. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ ജോലി ലഭിച്ച ഭാര്യ തന്നെ വിട്ടുപോകുമെന്ന ഭയമായിരുന്നു ഇയാള്‍ക്ക്.

ജോലിക്കു പോകരുതെന്ന് ഭാര്യയോട് ഷേര്‍ മുഹമ്മദ് പറയാറുണ്ടായിരുന്നു. ഇതിനെച്ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കം പതിവായിരുന്നു. എന്നാല്‍ ഭര്‍ത്താവിനെ മറികടന്ന് ജോലിക്കു പോകാന്‍ തന്നെയായിരുന്നു ഇവരുടെ തീരുമാനം.