ഞാനൊരു മുസ്ലിം അല്ല; ഹിന്ദു ആചാരം ഫോളോ ചെയ്താണ് ജീവിക്കുന്നത്: ഹനാൻ

മോഡലും,നടിയും, സോഷ്യൽ മീഡിയ ഇൻഫ്‌ലുവെൻസറുമായ മലയാളികൾക്ക് സുപരിചിതയാണ് ഹനാൻ. ഹനാന്റെ ജീവിതത്തെ കുറിച്ച് അറിയാത്ത മലയാളികൾ ഉണ്ടാവില്ല.സിനിമയെ വെല്ലുന്ന ജീവിതത്തിൽ നിന്നുമാണ് ഹനാൻ ഇവിടെ വരെ എത്തിയത്. ചെറുപ്രായത്തിൽ തന്നെ ഒരുപാട് കഷ്ടപ്പെട്ടാണ് ഹനാൻ…

മോഡലും,നടിയും, സോഷ്യൽ മീഡിയ ഇൻഫ്‌ലുവെൻസറുമായ മലയാളികൾക്ക് സുപരിചിതയാണ് ഹനാൻ. ഹനാന്റെ ജീവിതത്തെ കുറിച്ച് അറിയാത്ത മലയാളികൾ ഉണ്ടാവില്ല.സിനിമയെ വെല്ലുന്ന ജീവിതത്തിൽ നിന്നുമാണ് ഹനാൻ ഇവിടെ വരെ എത്തിയത്. ചെറുപ്രായത്തിൽ തന്നെ ഒരുപാട് കഷ്ടപ്പെട്ടാണ് ഹനാൻ തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോയത്.സൈബർ അറ്റാക്ക്, രൂക്ഷ വിമർശനങ്ങൾ, വാഹനാപകടം എന്നിങ്ങനെ ഓരുപാട് കടമ്പകൾ കടന്നാണ് ഹനാൻ ജീവിതത്തിൽ മുന്നേറിയത്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഹനാൻ. ഹനാന്റെ ഒരു വീഡിയോയും, വിമർശകർക്ക് ഹനാൻ നൽകിയ മറുപടികളും ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ‘ശിവരാത്രി ദിനം മനോഹരമായ ശിവ സ്തുതിയോടെ ഹനാൻ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഒരു ശിവരാത്രിയിലാണ് എന്റെ ജനനം. ഞാൻ അതൊരു പുണ്യമായി കരുതുന്നു. പതിവ് പോലെ രാവിലെ അമ്പലത്തിൽ പോയി തൊഴുതു. എനിക്ക് അറിയുന്ന രീതിയിൽ നാല് വരികളും ഒന്ന് പാടി നോക്കിയിട്ടുണ്ട്. എല്ലാവരുമൊന്ന് കേൾക്കണം. തെറ്റുകൾ ക്ഷമിക്കണം. അടുത്ത വർഷം ഈ സമയത്ത് കുറച്ച് കൂടെ സ്വരം നന്നാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ’ ഇതായിരുന്നു ഹനാന്റെ പോസ്റ്റ്.

ഈ വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ ഇങ്ങനെയാണ്. അമ്പലത്തിൽ എല്ലാവർക്കും കയറാൻ പറ്റുമോ അവിടെ അശുദ്ധി ആവില്ലേ.. അറിയാഞ്ഞിട്ടു ചോദിച്ചതാണുട്ടോ?അതേ സമയം എല്ലാവർക്കും ഹനാൻ മറുപടിയും നല്കുന്നുമുണ്ട്. അതിൽ ഹനാൻ പറഞ്ഞ കാര്യമാണ് വൈറലാവുന്നത്. ഞാൻ മുസ്ലിം അല്ല. വർഷങ്ങളായി ഹിന്ദു ആചാരം ഫോളോ ചെയ്തു ജീവിക്കുന്ന ആളാണ്. എന്റെ ഫാദർ മുസ്ലിം ആയിരുന്നില്ല. ബ്രാഹ്‌മണൻ ആയിരുന്നുവെന്നാണ് ഹനാൻ പറയുന്നത്. അമ്മ ബ്രാഹ്‌മിൺസ് ആയിരുന്നോ എന്ന ചോദ്യത്തിന് അല്ല മുസ്ലിം ആണ് എന്ന മറുപടിയും നൽകുന്നുണ്ട്.

 

 

View this post on Instagram

 

A post shared by Hanan (@high_hanan)