ലിപ്‌കിസ്സിന്റെ കാര്യം ഞാൻ അവളോട് പറഞ്ഞില്ല, ആ സീൻ കഴിഞ്ഞപ്പോൾ ഞാൻ വളരെ പേടിച്ചാണ് അവളെ നോക്കിയത് - മലയാളം ന്യൂസ് പോർട്ടൽ
Film News

ലിപ്‌കിസ്സിന്റെ കാര്യം ഞാൻ അവളോട് പറഞ്ഞില്ല, ആ സീൻ കഴിഞ്ഞപ്പോൾ ഞാൻ വളരെ പേടിച്ചാണ് അവളെ നോക്കിയത്

asf-ali

മലയാള സിനിമയിലെ യുവ നടന്മാരിൽ ഒരാളാണ് ആസിഫലി, 2019 ൽ ഇറങ്ങിയ കുറെ ഹിറ്റ് സിനിമകൾ ആണ് ആസിഫലിയെ ഒരു സൂപ്പർസ്റ്റാറാക്കി മാറ്റിയത്. താരത്തിന് നിരവധി ആരാധകർ ഉണ്ടായതും ഇതേ വര്ഷം തന്നെ ആയിരുന്നു. ഇപ്പോൾ കൈരളിയിലെ ജെബി ജംഗ്ഷന്‍ എന്ന പരുപാടിയിൽ ആസിഫലി പറഞ്ഞ ചില കാര്യങ്ങൾ വളരെ ശ്രദ്ധ നേടുകയാണ്. ജോൺ ബ്രിട്ടാസ് ആസിഫലിയോട് ചോദിച്ച ചോദ്യവും താരം അതിനു നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ജോൺ ബ്രിട്ടാസ് ചോദിച്ച ചോദ്യം ഇതായിരുന്നു, ലിപ്പ് ലോക്ക് ചെയ്യുവാൻ പേടിയുണ്ടോ എന്നായിരുന്നു ജോൺ ബ്രിട്ടാസ് ആസിഫലിയോട് ചോദിച്ചത്. അപ്പോൾ താരത്തിന്റെ മറുപടി ഇതായിരുന്നു. സ്‌ക്രിപ്റ്റ് ഡിമാന്‍ഡ് ചെയ്യുന്നുണ്ടെങ്കില്‍ ലിപ്പ് ലോക്ക് സീന്‍ ചെയ്യുന്നതില്‍ ഒരു പ്രശ്‌നവും എനിക്കില്ല. കല്യാണം കഴിഞ്ഞു ആദ്യം റീലീസ് ആകുന്നത് ഹണി ബീ എന്ന സിനിമയാണ്.

അതിലെ എല്ലാ സീനുകളെ കുറിച്ചും ഞാന്‍ സമയോട് പറഞ്ഞിരുന്നു, പക്ഷെ ക്ലൈമാക്സിൽ ഭാവനയുമായി ലിപ് ലോക്ക് ഉള്ള കാര്യം ആസിഫ് ഭാര്യയോട് പറഞ്ഞിരുന്നില്ല. അത് എങ്ങനെ കൈകാര്യം ചെയ്യുമെന്ന് എനിക്കറിയില്ല. തിയേറ്ററില്‍ പോയി ഈ സീന്‍ എത്താറായപ്പോള്‍ എനിക്ക് ഒരു ചെറിയ നെഞ്ച് വേദന പോലെ. ഈ കിസ്സ് സീന്‍ കഴിഞ്ഞു ഞാന്‍ അവളെ ഒന്ന് നോക്കി. ആള്‍ ഞെട്ടി എന്നെത്തന്നെ നോക്കികൊണ്ടിരിക്കുകയായിരുന്നു. 2013ലാണ് ആസിഫലിയും സമയും വിവാഹിതരായത്.

Trending

To Top