അച്ഛന്റെ ആ സ്വഭാവം എനിക്ക് ഇഷ്ടമല്ല, തുറന്ന് പറഞ്ഞ് വിനീത് ശ്രീനിവാസന്‍

ഗായകനായും നടനായും സംവിധായകനായും നിര്‍മാതാവായുമൊക്കെ പേരെടുത്ത താരമാണ് വിനീത് ശ്രീനിവാസന്‍. ഇപ്പോഴിതാ അച്ഛന്റെ ഒരു മോശം സ്വഭാവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. അച്ഛന്‍ ശ്രീനിവാസന്‍ ആളുകളോട് വളരെ സ്നേഹവും ദയയും അനുകമ്പയുമുള്ള ആളാണെന്നും…

ഗായകനായും നടനായും സംവിധായകനായും നിര്‍മാതാവായുമൊക്കെ പേരെടുത്ത താരമാണ് വിനീത് ശ്രീനിവാസന്‍. ഇപ്പോഴിതാ അച്ഛന്റെ ഒരു മോശം സ്വഭാവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. അച്ഛന്‍ ശ്രീനിവാസന്‍ ആളുകളോട് വളരെ സ്നേഹവും ദയയും അനുകമ്പയുമുള്ള ആളാണെന്നും പുറത്ത് നില്‍ക്കുന്നവര്‍ക്ക് അങ്ങനെ തോന്നില്ലെങ്കിലും അതാണ് സത്യമെന്നും വിനീത് പറഞ്ഞു.

പക്ഷെ, അച്ഛനില്‍ നിന്ന് കിട്ടരുതെന്ന് താന്‍ ആഗ്രഹിക്കുന്നതും അച്ചന്റെ ഏറ്റവും മോശമായ സ്വഭാവവും പുകവലിയാണെന്നാണ് വിനീത് തുറന്ന് പറയുന്നത്. കാരണം അത് ആരോഗ്യത്തെ മോശമായി ബാധിക്കുമെന്നും വിനീത് വ്യക്തമാക്കുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം തുറന്ന് പറഞ്ഞത്.
2008 ല്‍ പുറത്ത് വന്ന സൈക്കിള്‍ എന്ന ചിത്രത്തിലാണ് വിനീത് ശ്രീനിവാസന്‍ ആദ്യമായി അഭിനയിച്ചത്.

പിന്നീട് ശ്രീനിവാസന് ഒപ്പവും അഭിനയിച്ചിരുന്നു. പാട്ടിലും അഭിനയത്തിലും ഒരുപോലെ സജീവമായി നില്‍ക്കുമ്പോഴായിരുന്നു മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സംവിധായകന്റെ കുപ്പായം താരം അണിയുന്നത്.