എനിക്ക് അവന്റെ ഒന്നും വേണ്ട, അജുവര്‍ഗീസിനെ കുറിച്ച് തുറന്നടിച്ച് നിവിന്‍ പോളി

നിവിന്‍ പോളി നായകനായി നാളെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമാണ് കനകം കാമിനി കലഹം. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക. ഈ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന ആദ്യമലയാള ചിത്രമാണ് ഇത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍…

നിവിന്‍ പോളി നായകനായി നാളെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമാണ് കനകം കാമിനി കലഹം. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക. ഈ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന ആദ്യമലയാള ചിത്രമാണ് ഇത്.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന സിനിമയ്ക്ക് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഒരു മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രമാണ് ‘കനകം കാമിനി കലഹം’.
നിവിന്‍ പോളി, ഗ്രെയ്‌സ് ആന്റണി, വിനയ് ഫോര്‍ട്ട്, സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്‍,വിന്‍സി അലോഷ്യസ് തുടങ്ങിയ പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.


പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി നിര്‍വ്വഹിക്കുന്നു.
ശലമോന്‍’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനാകുന്ന ജിതിന്‍ പദ്മനാഭന്‍ അസിസ്റ്റന്റ് ഡയറക്ടറായ ചിത്രംകൂടിയാണ് ‘കനകം കാമിനി കലഹം.
ഇപ്പോഴിതാ യുടൂബില്‍ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ നിവിന്റേയും വിനയ് ഫോര്‍ട്ടിന്റേയും ഒരു അഭിമുഖമാണ് വൈറലാകുന്നത്. ഇതില്‍ അവതാരക രസകരമായ ഗെയിം സെക്ഷന്‍ നടത്തി. ചോദിക്കുന്ന ഫില്‍ ഇന്‍ ബ്ലാങ്ക്‌സ് ചോദ്യങ്ങളില്‍ കനകം,കാമിനി,കലഹം എന്നീ വാക്കുകള്‍ വച്ചോ, ക വരുന്ന വേറെ വാക്കുകള്‍ വച്ചോ പൂരിപ്പിക്കാന്‍ പറഞ്ഞ് കുറച്ച് ചോദ്യങ്ങള്‍ ചോദിച്ചു.
അതില്‍ അജുവര്‍ഗീസിനെ കുറിച്ച് ചോദ്യമായിരുന്നു രസകരം. അജു വര്‍ഗീസിന്റെ ഡാഷ് എനിക്ക് വേണം..എന്നായിരുന്നു ചോദ്യം.
അപ്പോള്‍ തന്നെ പൊട്ടിച്ചിരിച്ചുകൊണ്ട് നിവിന്‍ അവന്റെയൊന്നും എനിക്ക് വേണ്ട എന്ന് പറഞ്ഞു. ആ സ്‌കൂളിലെ പഠിപ്പേ വേണ്ടെന്ന് വിനയ് ഫോര്‍ട്ടും ചിരിച്ചുകൊണ്ട് പറഞ്ഞു.