ആ സമയങ്ങളിൽ എനിക്ക് കൂട്ടായി നിന്ന ഒരാളുണ്ടായിരുന്നു, വെളിപ്പെടുത്തലുമായി ജയറാം - മലയാളം ന്യൂസ് പോർട്ടൽ
Film News

ആ സമയങ്ങളിൽ എനിക്ക് കൂട്ടായി നിന്ന ഒരാളുണ്ടായിരുന്നു, വെളിപ്പെടുത്തലുമായി ജയറാം

Jayaram.actor

വളരെ വേറിട്ട  മിമിക്രിയിലൂടെ മലയാള സിനിമാ ലോകത്തിലേക്കെത്തിയ താരമാണ് ജയറാം. മിമിക്രി കാലഘട്ടം എന്നത് ജയറാമിനെ സംബന്ധിച്ച് വലിയൊരു പരീക്ഷണം തന്നെയായിരുന്നു. ആ സമയങ്ങളിൽ നിരവധി പ്രതീക്ഷയുമായിയാണ് താരം മിമിക്രി രംഗത്തിലേക്ക് വരുന്നത്. അത് കൊണ്ട് തന്നെ  താരത്തിന് കൂട്ടായി നിന്നിരുന്നത് അമ്മയായിരുന്നുവെന്ന് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറന്നു പറയുകയാണ്.

Jayaram.1

Jayaram.1

ആ സമയത്ത് മിമിക്രി ചെയ്യാനുള്ള വലിയ ആഗ്രഹത്തെ അംഗീകരിക്കാനും അതെ പോലെ തന്നെ  വളരെ മികച്ച രീതിയിൽ അഭിനന്ദിക്കാനും വീട്ടുകാർ കൂടെ നിൽക്കാൻ തയ്യാറായതിന്റെ ഫലമാണ് ഞാൻ ഈ രംഗത്ത് തിളങ്ങാൻ കാരണമെന്ന് ജയറാം പറയുന്നു. സിനിമാ ലോകത്തിലേക്കെത്തുവാൻ പ്രധാന കാരണമായത് മിമിക്രി തന്നെയാണ്. ഒരു സുപ്രധാന കാരണം മെന്തെന്നാൽ ചെറുപ്പ കാലത്തെ എന്റെ  മിമിക്രി കോളേജ് തലം വരെ എത്തി അവിടെ നിന്നും ഇന്റർ കോളേജ്  മത്സരങ്ങളിലേക്ക് എത്തി ചേരുവാൻ ഏറെ സഹായകരമായി.ആ സമയത്ത് ഒക്കെ  മിമിക്രി പോകാൻ അനുവദിക്കില്ല എന്ന് വീട്ടുകാർ ഒരു പക്ഷെ  പറഞ്ഞിരുന്നെങ്കിൽ ഇന്ന്  ഞാൻ ഒരു നടൻ ആകുകയില്ലാരുന്നു.

Jayaram.2

Jayaram.2

എന്റെ അമ്മയൊക്കെ എന്നെ ഒരു പാട് സപ്പോർട്ട് ചെയ്തിട്ടുണ്ട്.  അത് കൊണ്ട് തന്നെ അതിന്റെ ഫലം വളരെ മികച്ചതായിരുന്നു. അതെ  പോലെ ആ കാലഘട്ടത്തിൽ മിമിക്രി ഒക്കെ ഉത്സവ പറമ്പുകളിൽ ഒന്ന് വെക്കാമോ എന്ന് കമ്മറ്റിക്കാരോട്  അങ്ങോട്ട്  ചോദിച്ചു നടന്നിരുന്നു. അതെല്ലാം കഴിഞ്ഞ് പാതിരാത്രി വീട്ടിൽ വന്നു കയറുമ്പോൾ വീടിന്റെ വാതിൽ തുറന്ന് തരാൻ എനിക്കൊരു അമ്മയുണ്ടായിരുന്നു. ഇന്നത്തെ പ്രോഗ്രാം എങ്ങനെയുണ്ടായിരുന്നുവെന്ന് അപ്പോൾ അമ്മ ചോദിക്കുവായിരുന്നു. അത് കേൾക്കുമ്പോൾ തന്നെ മനസ്സ് നിറയുമായിരുന്നു. ഏതൊരു മക്കളുടെ വിജയത്തിന് പിന്നിലും  അമ്മമാരുടെ ആ ഒരു  മനസ്സ് കൂടിയുണ്ടാകുമെന്ന് ജയറാം പറയുന്നു.

Trending

To Top