ഞാൻ മണി സാറിന്റെ സിനിമയിൽ നായികയായി അഭിനയിക്കേണ്ടതായിരുന്നു, നയൻ താര പറയുന്നു

തെന്നിന്ത്യൻ താരസുന്ദരിയാണ് നയൻതാര. ഏതൊരു താരവും ആഗ്രഹിക്കുന്ന കാര്യമാണ് പ്രശസ്ത സംവിധായകനായ മണിരത്നത്തിന്റെ ചിത്രത്തിൽ അഭിനയിക്കുക എന്നത്, എന്നാൽ ഇപ്പോഴിതാ മണിരത്നത്തിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചെങ്കിലും അതിന് സാധിച്ചില്ലെന്ന് പറയുകയാണ് ലേഡി സൂപ്പർ സ്റ്റാർ…

തെന്നിന്ത്യൻ താരസുന്ദരിയാണ് നയൻതാര. ഏതൊരു താരവും ആഗ്രഹിക്കുന്ന കാര്യമാണ് പ്രശസ്ത സംവിധായകനായ മണിരത്നത്തിന്റെ ചിത്രത്തിൽ അഭിനയിക്കുക എന്നത്, എന്നാൽ ഇപ്പോഴിതാ മണിരത്നത്തിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചെങ്കിലും അതിന് സാധിച്ചില്ലെന്ന് പറയുകയാണ് ലേഡി സൂപ്പർ സ്റ്റാർ നയൻതാര.

ബിഹൈൻഡ് വുഡ്‌സ് ഗോൾഡ് ഐക്കൺസ് അവാർഡ് ചടങ്ങിൽ സംസാരിക്കവെയാണ് നയൻതാര സംസാരിച്ചത്. നെട്രികൺ, ഇമൈക്കനൊടികൾ, കോലമാവ് കോകില, നാനും റൗഡി താൻ, രാജാ റാണി എന്നീ സിനിമകളിലെ പ്രകടനത്തിന് തമിഴ് സിനിമയിലെ ദശാബ്ദത്തിലെ മികച്ച നടിക്കുള്ള അവാർഡാണ് നയൻതാരക്ക് ലഭിച്ചത്. നയൻതാരക്ക് ഈ അവാർഡ് നൽകിയത് മണിരത്‌നമായിരുന്നു.

‘ഈ അവാർഡ് എനിക്ക് വളരെയധികം സ്പെഷ്യലാണ്. കാരണം മണി സാറാണ് ഈ അവാർഡ് എനിക്ക് തന്നത്. നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് അദ്ദേഹം. ഇവിടെയുള്ള എല്ലാ സംവിധായകർക്കും അഭിനേതാക്കൾക്കും ഒരേയൊരു സ്വപ്നമായിരിക്കും ഉണ്ടാവും, മണി സാറിനെ പോലെ ഒരു സംവിധായകനാവണം.

അല്ലെങ്കിൽ മണി സാറിന്റെ സിനിമയിൽ അഭിനയിക്കണം. ഇൻഡസ്ട്രിയിലെ എല്ലാവരുടെയും ആഗ്രഹമാണ് ഇത്. ഒന്നുരണ്ട് തവണ അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യേണ്ടതായിരുന്നു പക്ഷേ അതിന് പറ്റിയില്ല. പക്ഷേ എങ്ങനെയെങ്കിലും സാർ ചെയ്യുന്ന സിനിമയിൽ അഭിനയിച്ച് അവാർഡ് വാങ്ങുകയാണെങ്കിൽ വളരെ സന്തോഷമാവും. ഈ അവാർഡ് മണി സാറിന്റെ കൈയിൽ നിന്നും വാങ്ങിയതിൽ വളരെയധികം സന്തോഷമുണ്ടെന്നും തൈരം പറഞ്ഞു.