അമ്മയുടെ ആഗ്രഹമായ എന്റെ വിവാഹം നടക്കാതെ പോയത് ആ കാരണങ്ങൾ കൊണ്ട് ഇടവേള ബാബു 

മലയാള സിനിമയിൽ ഇന്നും അവിവാഹിതനായി കഴിയുന്ന ഒരു താരമാണ് ഇടവേള ബാബു, താൻ ഏതു അഭിമുഖ്ത്തിൽ പങ്കെടുത്തലും ആരും ആദ്യം ചോദിക്കുന്ന ചോദ്യവും അത് തന്നെയാണ്, എന്താണ് വിവാഹം കഴിക്കാത്തത്. ഇപ്പോൾ  നടൻ അതിന്റെ…

മലയാള സിനിമയിൽ ഇന്നും അവിവാഹിതനായി കഴിയുന്ന ഒരു താരമാണ് ഇടവേള ബാബു, താൻ ഏതു അഭിമുഖ്ത്തിൽ പങ്കെടുത്തലും ആരും ആദ്യം ചോദിക്കുന്ന ചോദ്യവും അത് തന്നെയാണ്, എന്താണ് വിവാഹം കഴിക്കാത്തത്. ഇപ്പോൾ  നടൻ അതിന്റെ കാരണത്തെ കുറിച്ച് തുറന്നു പറയുകയാണ്. തന്റെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹവും അത് തന്നെ ആയിരുന്നു, താൻ ഒരു വിവാഹിതനായി കാണാൻ അമ്മ ഒരുപാടു കൊതിച്ചിരുന്നു ഇടവേള ബാബു പറയുന്നു

ഞാൻ വിവാഹം കഴിക്കാത്തതിന്റെ കാരണം ചില വ്യക്തിപരമായ കാരണങ്ങൾ ആണ്, എന്റെ ജീവിതത്തിലെ ഉണ്ടായ ചില വെക്തിപരമായ കാരണങ്ങൾ കൊണ്ട് തനിക്കു വിവാഹം കഴിക്കാൻ കഴിഞ്ഞില്ല. ആ വ്യക്തിപരമായ കാരണം വ്യക്തിപരമായി തന്നെ ഇരിക്കട്ടെ, മരിക്കുന്നിടം വരെ എന്റെ അമ്മയുടെ വേദനയും  ഞാൻ അവിവാഹിതനായി ജീവിക്കുന്നത് തന്നെ ആയിരുന്നു, ഇടവേള ബാബു പറയുന്നു

എന്റെ അമ്മയുടെ വിവാഹം എന്ന ആഗ്രഹം എനിക്ക് നിറവേറ്റാൻ കഴിഞ്ഞില്ലെങ്കിലും ഞാൻ അമ്മയുടെ നല്ല മകനായി ജീവിക്കാൻ കഴ്ഞ്ഞു എന്നത് മാത്രമാണ് ഒരു ആശ്വാസം. അമ്മയുടെ മരണ സമയത്തു പോലും  ഞാൻ അമ്മയുടെ അരുകിൽ വേണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു, അത് നടന്നു. അതിനു കാരണം അന്ന് ലോക്കഡൗൺ ആയ്തു കൊണ്ട് എനിക്ക് അമ്മയുടെ കൂടെ നില്ക്കാൻ കഴിഞ്ഞു. അമ്മ മരിക്കുന്നതിന്റെ തലേ ദിവസം ആയിരുന്നു അമ്മയുടെ പിറന്നാൾ ഞങ്ങൾ മക്കളും, കൊച്ചു മക്കളും ചേർന്ന് ഗംഭീരമായി ആഘോഷിച്ചു, പുലർച്ച അമ്മ കട്ടിലിനരുകിൽ കുഴഞ്ഞു വീഴുകയും, ഞങ്ങൾ ഹോസ്പിറ്റലിൽ  എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല ,ഇടവേള ബാബു പറയുന്നു