ലളിത ചേച്ചിയെ എനിക്ക് നന്നായിട്ടറിയാം ചേച്ചി അങ്ങനെ ഒന്നും തന്നെ ചെയ്യില്ല, ഇടവേള ബാബു

മോഹിനിയാട്ടം കലാകാരനും നടന്‍ കലാഭവന്‍ മണിയുടെ അനിയനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍ ഉന്നയിച്ച ജാതിവിവേചന ആരോപണത്തില്‍ നടനും താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിന്റെ മറുപടി. ജാതിവിവേചന വിഷയത്തില്‍ ആര്‍എല്‍വി രാമകൃഷ്ണനെ വിളിച്ചെങ്കിലും കിട്ടിയില്ല…

മോഹിനിയാട്ടം കലാകാരനും നടന്‍ കലാഭവന്‍ മണിയുടെ അനിയനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍ ഉന്നയിച്ച ജാതിവിവേചന ആരോപണത്തില്‍ നടനും താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിന്റെ മറുപടി.
ജാതിവിവേചന വിഷയത്തില്‍ ആര്‍എല്‍വി രാമകൃഷ്ണനെ വിളിച്ചെങ്കിലും കിട്ടിയില്ല കെപിഎസി ലളിതയോട് സംസാരിച്ചു ചേച്ചി, അങ്ങനെ ഒന്നും ചെയ്യില്ല, വര്‍ഷങ്ങളായി അറിയുന്നതല്ലേ എന്നാണ് താരം

സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ഓണ്‍ലൈന്‍ നൃത്തപരിപാടി സര്‍ഗഭൂമികയില്‍ രാമകൃഷ്ണന്‍ അപേക്ഷിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. മോഹിനിയാട്ടത്തിന് അവസരമില്ലെന്നും പ്രഭാഷണത്തിന് അവസരം നല്‍കാമെന്നും അക്കാദമി സെക്രട്ടറി പറയുകയായിരുന്നു.
അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി ലളിതയുമായി സംസാരിക്കുകയും അവസരം ഒരുക്കാമെന്ന് വാക്കു നല്‍കുകയും ചെയ്തിരുന്നതായി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. ജാതി, ലിംഗ വിവേചനം മൂലമാണ് തനിക്ക് അവസരം നിഷേധിച്ചതെന്നും രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

പിന്നാലെയാണ് രാമകൃഷ്ണനുമായി സംസാരിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ടുള്ള കെ.പി.എ.സി ലളിതയുടെ പേരിലുള്ള പത്രക്കുറിപ്പ് പുറത്തിറങ്ങുന്നത്. തുടര്‍ന്നായിരുന്നു രാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം ഇപ്പോള്‍ ചികിത്സയ്ക്കുശേഷം വീട്ടില്‍ വിശ്രമത്തിലാണ്