ഒരുമിച്ച് കിടക്കപങ്കിട്ടാലും പിന്നീട് കാണുമ്പോൾ ഒരു പരിചയവും കാണിക്കില്ല!

മുംബൈയിലെ മാഹിമില്‍ ഒരു ഗോവന്‍ കത്തോലിക്ക കുടുംബത്തിൽ ജനിച്ചു വളർന്ന ഇല്യന മോഡലിങ്ങ് രംഗത്തു നിന്നുമാണ് സിനിമയിലെത്തുന്നത്. 2006ല്‍ പ്രദര്‍ശനത്തിനെത്തിയ ‘ദേവദാസു’ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു ഇല്യാന സിനിമാ അരങ്ങേറ്റം. അതിന് ശേഷം നിരവധി…

Ileana about film

മുംബൈയിലെ മാഹിമില്‍ ഒരു ഗോവന്‍ കത്തോലിക്ക കുടുംബത്തിൽ ജനിച്ചു വളർന്ന ഇല്യന മോഡലിങ്ങ് രംഗത്തു നിന്നുമാണ് സിനിമയിലെത്തുന്നത്. 2006ല്‍ പ്രദര്‍ശനത്തിനെത്തിയ ‘ദേവദാസു’ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു ഇല്യാന സിനിമാ അരങ്ങേറ്റം. അതിന് ശേഷം നിരവധി അവസരങ്ങൾ ആണ് താരത്തെ തേടിയെത്തിയത്.തമിഴിലും തെലുങ്കിലും ഹിന്ദിയിലും എല്ലാം ചിത്രങ്ങൾ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചു. വളരെ പെട്ടന്ന് തന്നെ നായിക പദവിയിലേക്ക് ഇല്യാന ഉയർത്തപ്പെട്ടു. ഇപ്പോൾ സിനിമയിൽ ഉണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് ഇല്യാന.

സിനിമ മേഖല എന്ന് പറയുന്നത് വളരെ സൂക്ഷിച്ച് മാത്രം പെരുമാറേണ്ട ഒരു മേഖലയാണ്. സൂക്ഷിച്ച് മുന്നോട്ട് പോയില്ലെങ്കിൽ ഒരുപാട് ചതിക്കുഴികൾ നമ്മളെ കാത്തിരിക്കുന്നുണ്ടാകും. സിനിമയിൽ ഒരു അവസരത്തിനായി ഒരുപാട് ആഗ്രഹിച്ച് ഇരിക്കുന്ന ഒരുപാട് പെൺകുട്ടികൾ ഉണ്ട്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് അപ്പാടെ വിശ്വസിച്ച് പെരുമാറുന്നവർ ആണ് പുതുമുഖകാർ. അത്തരക്കാരെ മാത്രം കാത്തിരിക്കുന്ന ഒരുപാട് പേരും സിനിമയിൽ ഉണ്ട്.

ഒരിക്കൽ ഒരു നിർമ്മാതാവ് ഒരു പുതുമുഖത്തിനോട് മോശമായ രീതിയിൽ പെരുമാറി. ഇങ്ങനെ ചെയ്യുമ്പോൾ പുതുമുഖം ആയത് കൊണ്ട് തന്നെ അവസരം ലഭിക്കാൻ വേണ്ടി അവർ അതൊക്കെ ക്ഷമിക്കുകയും അഡ്ജസ്റ്റ് ചെയ്യുകയും ചെയ്തു. അപ്പോൾ ഞാൻ അവരോട് പറഞ്ഞു ആരുടെ മുന്നിലും സ്വന്തം അഭിമാനം അടിയറവ് വയ്‌ക്കേണ്ട കാര്യം ഇല്ല. ഇത് നിങ്ങളുടെ തീരുമാനം ആയിരിക്കണം എന്ന്. സിനിമയിൽ അവസരം ലഭിക്കാൻ കിടക്കപങ്കിടണം എന്ന് ആവിശ്യപ്പെടുന്നവരെ എനിക്കാ അറിയാം. എന്നാൽ അവസരത്തിന് വേണ്ടി അവരുടെ ഒപ്പം കിടക്ക പങ്കിട്ട് കഴിയുമ്പോൾ പിന്നീട് നമ്മളെ കണ്ടാൽ അവർ പരിചയം പോലും ഭാവിക്കില്ല. അവരുടെ ആവിശ്യം കഴിഞ്ഞാൽ പിന്നെ അവർ തിരിഞ്ഞുപോലും നോക്കില്ല. പാലപ്പഴും തുടക്കക്കാർ ആണ് ഇത്തരം ചതികളിൽ പെടുന്നത്.