ഗർഭിണി ആയിരുന്നു, അത് അബോർഷൻ ചെയ്തു കളയുകയായിരുന്നു!

തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് ഇലിയാന. തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും താരം അരങ്ങേറ്റം കുറിച്ച് കഴിഞ്ഞിരുന്നു. അഭിഷേക് ബച്ചൻ നായകനായി എത്തിയ ദി ബിഗ് ബുൾ എന്ന ചിത്രമാണ് ഇലിയാനയുടേതായി ഏറ്റവും…

തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് ഇലിയാന. തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും താരം അരങ്ങേറ്റം കുറിച്ച് കഴിഞ്ഞിരുന്നു. അഭിഷേക് ബച്ചൻ നായകനായി എത്തിയ ദി ബിഗ് ബുൾ എന്ന ചിത്രമാണ് ഇലിയാനയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രം ഒടിടി വഴിയാണ് പ്രദർശനത്തിന് എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രം സ്വന്തമാക്കിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവയെല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരം ആ ഗോസ്സിപ്പുകളോടെല്ലാം കൃത്യമായി പ്രതികരിക്കാറും ഉണ്ട്. പലപ്പോഴും പല തരത്തിലെ വിവാദങ്ങളും താരത്തിന്റെ പേരിൽ ഉയർന്നിട്ടുണ്ട്. അതിനെല്ലാം തന്നെ കൃത്യമായ മറുപടിയും താരം നൽകിയിട്ടുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു ഗോസ്സിപ്പിനോട് പ്രതികരിക്കുകായാണ് താരം.

കുറച്ച് നാളുകൾക്ക് മുൻപ് ഒരു വാർത്ത വന്നിരുന്നു, ഞാൻ ഗർഭിണി ആണെന്നും അത് അബോർഷൻ ചെയ്തു കളഞ്ഞു എന്നുമൊക്കെ. ആന്‍ഡ്രു നീബോണുമായി പ്രണയത്തിൽ ആയിരുന്ന സമയത്ത് ആയിരുന്നു ആ ഗോസിപ്പ് പ്രചരിച്ചത്. ആളുകൾ എന്തൊക്കെയാണ് എഴുതി വിടുന്നത്? ഇതൊക്കെ കേട്ട് ഞാൻ ഞെട്ടി പോയി. മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ ആണ് നമ്മുടെ പേരിൽ പ്രചരിക്കുന്നത്. ഇങ്ങനൊക്കെ ഇല്ലാത്ത കാര്യങ്ങൾ ചിന്തിക്കാൻ ഇവർക്ക് എങ്ങനെ കഴിയുന്നു? എനിക്ക് വഴിവിട്ട ബന്ധം ഉണ്ടെന്നും ആ ബന്ധത്തിൽ ഞാൻ ഗർഭിണി ആയെന്നും ഒക്കെയാണ് പ്രചരിച്ചത്.

അത് മാത്രമല്ല, അബോർഷൻ ചെയ്തതിന് ശേഷം ഞാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നും വാർത്ത വന്നിരുന്നു. ഞാൻ ഇന്ന് വരെ അങ്ങനെ ഒന്നിന് ശ്രമിച്ചിട്ടില്ല. പ്രതിസന്ധികൾ എന്തെങ്കിലും ഉണ്ടായാൽ തന്നെ അതിനെ ധൈര്യപൂർവം നേരിടണം എന്നാണു ഞാൻ പഠിച്ചിട്ടുള്ളത്. ഇങ്ങനൊക്കെ എഴുതി പിടിപ്പിക്കാൻ ഇവർക്ക് എങ്ങനെ കഴിയുന്നുവെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എന്നും താരം പറഞ്ഞു.