ഇനി നായകന്‍!! ഇമ്പവുമായി ലാലു അലക്‌സ്!!

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമായി ഒരുക്കിയ സിനിമയായിരുന്നു ബ്രോ ഡാഡി.. എന്നാല്‍ സിനിമ ലാലു അലക്‌സ് എന്ന നടന്റേത് ആയിരുന്നു എന്നായിരുന്നു പ്രേക്ഷകരില്‍ പലരും അഭിപ്രായപ്പെട്ടത്. തുടക്ക കാലത്ത് വില്ലന്‍ വേഷങ്ങള്‍ ചെയ്ത് മുന്നേറിയ അദ്ദേഹം ഇപ്പോള്‍ സ്വഭാവ നടനായും ഹാസ്യ കഥപാത്രങ്ങളിലും തിളങ്ങുകയാണ്.

ഇപ്പോഴിതാ ശ്രീജിത്ത് ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയില്‍ ലാലു അലക്‌സ് നായകനായി എത്തുകയാണ്. ഇമ്പം എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ബ്രോ ഡാഡി എന്ന സിനിമയില്‍ ലാലു അലക്‌സിന്റെ കഥാപാത്രം വലിയ പ്രേക്ഷക പ്രീതി നേടിയിരുന്നു. ഇപ്പോഴിതാ അദ്ദേഹം ഒരു മുഴുനീള നായക വേഷവുമായി എത്തുകയാണ് ഇമ്പം എന്ന സിനിമയിലൂടെ. മാമ്പ്ര സിനിമാസിന്റെ ബാനറില്‍ ഡോ. മാത്യു മാമ്പ്ര നിര്‍മ്മിക്കുന്ന ചിത്രം

ശ്രീജിത്ത് ചന്ദ്രന്‍ തന്നെയാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ലാലു അലക്‌സിന് പുറമെ ദീപക് പറമ്പോല്‍, മീര വാസുദേവ്, ദര്‍ശന, ഇര്‍ഷാദ് എന്നിവരാണ് സിനിമയില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്. ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം എറണാകുളത്ത് വെച്ചായിരുന്ന നടന്നത്.

സംവിധായകന്‍ ലാല്‍ജോസ് ആണ് സ്വിച്ചോണ്‍ നിര്‍വ്വഹിച്ചത്. നര്‍മ്മം കലര്‍ന്ന ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആയാണ് ഈ സിനിമ എത്തുന്നത്. ഒരു പഴയകാല പബ്ലിഷിംഗ് ഹൗസിന്റെ നടത്തിപ്പുകാരനായ കരുണാകരന്റെയും അയാളുടെ സ്ഥാപനത്തിലേക്ക് എത്തുന്ന കാര്‍ട്ടൂണിസ്റ്റായ ചെറുപ്പക്കാരന്റെയും കഥ വളരെ രസകരമായ രീതിയില്‍ പറയുന്ന സിനിമ ആയിരിക്കും ഇത്.

Previous articleറിയാസ് സലീമിന്റെ സുഹൃത്താണെന്ന് പറയാന്‍ പോലും ആളുകള്‍ മടിച്ചിരുന്നു!! മാറ്റങ്ങളെ കുറിച്ച് റിയാസ്
Next articleഭര്‍ത്താവിന്റെ മുന്‍ കാമുകിമാരുമായി ആലിയയ്ക്ക് ഇപ്പോഴും നല്ല ബന്ധം!!