എന്റെ കാര്യത്തിൽ അച്ഛൻ അങ്ങനെയൊരു വിലയിരുത്തൽ നടത്തിയിരുന്നു, നടി സമീറ റെഡ്‌ഡി പറയുന്നു

തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ പ്രശസ്തിയാർജ്ജിച്ച അഭിനേത്രിയാണ് സമീറ റെഡ്‌ഡി. അനവധി ചിത്രങ്ങളിലൂടെ വളരെ വേഗത്തിലാണ് താരം ആരാധകരുടെ മനസ്സിൽ സ്ഥാനം നേടിയത്. വാരണം ആയിരം എന്ന ഒരേ ഒരു  ചിത്രം മതി ആരാധകർക്ക്…

Sameera-Reddy01

തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ പ്രശസ്തിയാർജ്ജിച്ച അഭിനേത്രിയാണ് സമീറ റെഡ്‌ഡി. അനവധി ചിത്രങ്ങളിലൂടെ വളരെ വേഗത്തിലാണ് താരം ആരാധകരുടെ മനസ്സിൽ സ്ഥാനം നേടിയത്. വാരണം ആയിരം എന്ന ഒരേ ഒരു  ചിത്രം മതി ആരാധകർക്ക് താരത്തെ എന്നെന്നും ഓർമ്മിക്കാൻ . അതിലെ താരത്തിന്റെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചത്. വിവാഹ ശേഷം താരം സിനിമയിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് താരം.  തന്റെ നിലപാടുകളും ആശയങ്ങളുമെല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട് സമീറ. ആദ്യ പ്രസവത്തിനു ശേഷം തന്നെ തനിക്ക് വലിയ രീതിയിൽ ഉള്ള ബോഡി ഷെയിമിങ് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സമീറ പറഞ്ഞിരുന്നു.

Sameera-Reddy1
Sameera-Reddy1

തന്റെ വിശേഷങ്ങൾ എല്ലാം താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.  സജീവമായ താരം മിക്ക ദിവസങ്ങളിലും ആരാധകരുമായി സംവാദങ്ങളിൽ ഏർപ്പെടാറുണ്ട്. തന്റെയും കുടുംബത്തിന്റെയുമൊക്കെ വിശേഷങ്ങൾ താരം തുറന്നു പറയാറുമുണ്ട്.‘പണ്ടൊക്കെ ബീച്ചില്‍ ബിക്കിനി ധരിച്ച് പോയിരുന്ന സമയങ്ങൾ ഇപ്പോഴും ഓർമ്മയിൽ ഉണ്ട്. ആ സമയത്ത് ഏറ്റവും മികച്ച ഷെയ്പുള്ള ശരീരം ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ചെറിയ കുറവുകള്‍ പോലും കണ്ടെത്തി അതേക്കുറിച്ച് ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് ബീച്ചില്‍ എന്റെ കുട്ടികള്‍ക്കൊപ്പം സമയം ചിലവഴിക്കുമ്പോള്‍ ഞാന്‍ അതിനേക്കാൾ പതിന്മടങ്ങ് സന്തോഷവതിയാണ്.  അതെ പോലെ തന്നെ ഏകദേശം രണ്ട് മൂന്ന് വർഷങ്ങളായി ബോഡി പോസിറ്റീവിറ്റി പ്രോത്സാഹിപ്പിക്കുന്ന സമീറ റെഡ്ഡി തന്റെ നല്ല രീതിയിൽ വെളുത്തതലമുടിയെ കുറിച്ചും അച്ഛന്‍ അവയെല്ലാം കറുപ്പിക്കാന്‍ ആവിശ്യപ്പെട്ടപ്പോൾ താരം പറഞ്ഞ  മറുപടിയെ കുറിച്ച് ഇൻസ്റ്റാഗ്രാമിലൂടെ തുറന്ന് പറയുകയാണ്.അതെ പോലെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഈ ചിത്രങ്ങളില്‍ സമീറയുടെ വെളുത്ത തലമുടി കാണാൻ സാധിക്കുന്നതാണ്.

Sameera Reddy2
Sameera Reddy2

എന്ത് കൊണ്ടെന്നാൽ ഞാന്‍ എന്റെ വെളുത്ത മുടിയിൽ ഒന്നും തന്നെ ചെയ്യാത്തതെന്ന് എന്റെ അച്ഛന്‍ എന്നോട് ചോദിച്ചെന്നും ആളുകള്‍ എന്നെ വിമര്‍ശിക്കുന്നതില്‍ അദ്ദേഹം ആശങ്കാകുലനായിരുനെന്നും സമീറ വ്യക്തമാക്കുന്നു.അതെ പോലെ അവരൊക്കെ തന്നെ എങ്ങനെയൊക്കെ വിലയിരുത്തിയാലും തനിക്ക് യാതൊരു  പ്രശ്നമില്ലെന്നും ഇനിയും താന്‍ പണ്ടത്തെ പോലെ അതിന് കുറിച്ച് ഓർത്ത് കൂടുതൽ വിഷമിക്കല്ലെന്നും താരം വ്യക്തമാക്കി.മുൻപൊക്കെ താൻ രണ്ടാഴ്ച കൂടി മുടിയൊക്കെ കളർ ചെയ്യുമായിരുന്നു.നിലവിൽ ഇപ്പോൾ തനിക്ക് എപ്പോൾ തോന്നുന്നോ അപ്പോൾ മാത്രമേ ചെയ്യാറുള്ളൂവെന്ന് താരം പറയുന്നു. അദ്ദേഹത്തിന്റെ ഒരച്ഛന്റെ സ്ഥാനത്ത് നിന്നും ചിന്തിക്കുമ്പോൾ കൂടുതൽ മനസ്സിലാകും.ജീവിതത്തിൽ ഇങ്ങനെ എടുക്കുന്ന തീരുമാനങ്ങൾ നമ്മളെ വലിയ ലോകത്തിലേക്ക് എത്തിക്കുക തന്നെ ചെയ്യുമെന്ന് സമീറ വളരെ വ്യക്തമായി തന്നെ പറഞ്ഞു.ഈ കൂട്ടത്തിൽ തന്റെ നരച്ച മുടിയിഴകളുള്ള മനോഹര ചിത്രവും താരം ആരാധകർക്കായി പങ്ക് വെച്ചു.