ഹിജാബ് ആണ് രക്ഷ!! ചൂഷണം ചെയ്യുന്നു എന്ന് തോന്നിയപ്പോള്‍ അവസരം വേണ്ടെന്ന് വെച്ചിട്ടുണ്ട്- ഇന്ദ്രജ

ഇപ്പോള്‍ അഭിനയ മേഖലയില്‍ സജീവമല്ലെങ്കിലും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരുപടി നല്ല കഥാപാത്രങ്ങളെ നല്‍കിയാണ് ഇന്ദ്രജ ബിഗ് സ്‌ക്രീനില്‍ നിന്ന് ഇടവേള എടുത്തിരിക്കുന്നത്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയില്‍ തന്നെ അറിയപ്പെടുന്ന താരമായിരുന്നു ഇവര്‍. സിനിമാ മേഖലയില്‍…

ഇപ്പോള്‍ അഭിനയ മേഖലയില്‍ സജീവമല്ലെങ്കിലും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരുപടി നല്ല കഥാപാത്രങ്ങളെ നല്‍കിയാണ് ഇന്ദ്രജ ബിഗ് സ്‌ക്രീനില്‍ നിന്ന് ഇടവേള എടുത്തിരിക്കുന്നത്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയില്‍ തന്നെ അറിയപ്പെടുന്ന താരമായിരുന്നു ഇവര്‍. സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ചൂഷണങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ വീണ്ടും സജീവമായ ഈ സമയത്ത് കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള വിഷയങ്ങളില്‍ തന്റെ നിലപാട് മുന്‍പേ വ്യക്തമാക്കിയ നടിയാണ് ഇന്ദ്രജ. മാത്രമല്ല അതേകുറിച്ച് തുറന്ന് പറയാനുള്ള ധൈര്യവും അവര്‍ കാണിച്ചു. താരം ഇതേ കുറിച്ച് പറയുന്ന ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. നാളുകള്‍ക്ക് മുമ്പ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ജീവിതത്തെക്കുറിച്ചും സിനിമാ ലോകത്തെക്കുറിച്ചുമാണ് ഇന്ദ്രജ മനസ് തുറന്നത്.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…
സ്ത്രീകളും പുരുഷന്മാരും ജോലി ചെയ്യുന്ന ഇടമാണ് സിനിമ. കാസ്റ്റിംഗ് കൗച്ച് പോലുള്ള സംഭവങ്ങളുണ്ടാകും. പക്ഷെ അതിനെ നമ്മള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനെ അനുസരിച്ചിരിക്കും. അവസരത്തിന് വേണ്ടി യൂസ് ചെയ്യുന്ന സ്ത്രീകളേയുമറിയാം. അപ്പോള്‍ പുരുഷന്മാര്‍ മാത്രമല്ല. സ്ത്രീയ്ക്കും പുരുഷനും തുല്യ ഉത്തരവാദിത്തമാണുള്ളത്. നിങ്ങള്‍ക്ക് നിങ്ങളുടെ ശബ്ദമില്ലേ. അതില്‍ നിന്നും നമുക്ക് മാറി നില്‍ക്കാമല്ലോ. ആ ചോയ്സ് നിങ്ങളുടേതാണ്. പുരുഷന്മാരെ മാത്രം കുറ്റപ്പെടുത്തില്ല. എന്നും നിങ്ങള്‍ക്ക് ചോയ്സ് എടുക്കാനുണ്ടാകും. ഇത് മാത്രമാകില്ല മുമ്പിലുള്ള ചോയ്സ്. ഇനിയൊരു ചോയ്സുമുണ്ട്.

അത് എടുക്കാവുന്നതാണ്. എന്റെ കരിയറിലും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ നമുക്കെന്നും നമ്മളുടെ വോയ്സുണ്ട്. നമ്മള്‍ വേണം തീരുമാനമെടുക്കാന്‍. തനിക്കുണ്ടായ അത്തരമൊരു അനുഭവത്തില്‍ വേണ്ടെന്ന് വച്ച അവസരം നഷ്ടപ്പെട്ടതില്‍ കുറ്റബോധമുണ്ടാകില്ല. കാരണം ഇത് ജീവിതം മാറ്റി മറിക്കുന്ന തീരുമാനമാണ്. അതേസമയം, ഹിജാബ് ധരിച്ചാണ് പുറത്ത് പോകാറുള്ളത് എന്നും ഒരു നടി എന്ന പ്രിവിലേജുകള്‍ ഭേദിച്ച് താന്‍ ഒറ്റയ്ക്ക് തന്നെയാണ് ആവശ്യങ്ങള്‍ക്ക് വേണ്ടി പുറത്ത് പോകാറ് എന്നും താരം വെളിപ്പെടുത്തിയിരുന്നു.